'ദേവദൂതന്‍റെ' ആദ്യദിന കളക്ഷൻ അഡ്വാൻസ് ബുക്കിംഗിലേ നേടി മറ്റൊരു റീ റിലീസ് ചിത്രം; വരുന്നത് 23 വര്‍ഷത്തിന് ശേഷം

By Web Team  |  First Published Aug 5, 2024, 7:01 PM IST

ദേവദൂതന്‍ മലയാളത്തിലെ റീ റിലീസുകളുടെ കളക്ഷനില്‍ റെക്കോര്‍ഡ് നേട്ടത്തിലാണ്


വിദേശത്തും മറ്റും സിനിമകളുടെ റീ റിലീസ് എന്നത് ഏറെ കാലത്തിന് മുന്‍പേ നിലവിലുള്ളതാണ്. എന്നാല്‍ ഇന്ത്യന്‍ സിനിമയില്‍ അത് സജീവമായിട്ട് അധികകാലം ആയിട്ടില്ല. പതിറ്റാണ്ടുകള്‍ക്കിപ്പുറം തിയറ്ററുകളിലേക്ക് വീണ്ടുമെത്തിയ ചില ചിത്രങ്ങള്‍ നേടുന്ന വിജയം നിര്‍മ്മാതാക്കളെ ഇവിടെ വീണ്ടും വീണ്ടും റീ റിലീസുകള്‍ക്ക് പ്രേരിപ്പിക്കുന്നുണ്ട്. മലയാള സിനിമയിലെ റീ റിലീസ് കളക്ഷന്‍ റെക്കോര്‍ഡ് അടുത്തിടെ വീണ്ടും തിയറ്ററുകളിലെത്തിയ മോഹന്‍ലാല്‍ ചിത്രം ദേവദൂതന്‍റെ പേരിലാണ് ഇപ്പോള്‍. ഇപ്പോഴിതാ മറ്റൊരു ഭാഷയില്‍ നിന്ന് വരാനിരിക്കുന്ന റീ റിലീസ് ചിത്രം അഡ്വാന്‍സ് ബുക്കിംഗിലൂടെ നേടിയ തുക ചര്‍ച്ചയാവുകയാണ്.

മഹേഷ് ബാബുവിനെ നായകനാക്കി കൃഷ്ണ വംശി രചനയും സംവിധാനവും നിര്‍വ്വഹിച്ച മുരാരി എന്ന ചിത്രമാണ് തെലുങ്ക് പ്രേക്ഷകരെ ലക്ഷ്യമാക്കി വീണ്ടും തിയറ്ററുകളില്‍ എത്തുന്നത്. സൂപ്പര്‍നാച്ചുറല്‍ ഫാമിലി ഡ‍്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ ഒറിജിനല്‍ റിലീസ് 2001 ഫെബ്രുവരി 17 ന് ആയിരുന്നു. റിലീസ് സമയത്ത് എ, ബി സെന്‍ററുകളില്‍ മികച്ച പ്രേക്ഷകപ്രീതി നേടിയ ചിത്രത്തിന് സീ ക്ലാസ് തിയറ്ററുകളില്‍ മാത്രമാണ് കാര്യമായി നേട്ടം കൊയ്യാനാവാതെ പോയത്. 

Latest Videos

undefined

മഹേഷ് ബാബുവിന്‍റെ പിറന്നാള്‍ ദിനമായ ഓഗസ്റ്റ് 9 ന് തിയറ്ററുകളിലേക്ക് വീണ്ടും എത്താനിരിക്കുന്ന ചിത്രം അഡ്വാന്‍സ് ബുക്കിംഗിലൂടെ ഇതിനകം 50 ലക്ഷത്തിലധികം നേടിയിട്ടുണ്ട്. ഓഗസ്റ്റ് 3 വരെയുള്ള ബുക്കിംഗിലൂടെയുള്ള നേട്ടമാണിത്. റീ റിലീസിന് ഇനിയും ദിവസങ്ങള്‍ ഉള്ളതിനാല്‍ അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം ഇനിയും പണം വാരാന്‍ സാധ്യതയുണ്ട്. ദേവദൂതന്‍ റീ റിലീസ് ദിനത്തില്‍ നേടിയത് 50 ലക്ഷം ആയിരുന്നു എന്നതും കൗതുകകരമാണ്. 

ALSO READ : നിര്‍മ്മാണം ടൊവിനോ, ബേസില്‍ നായകന്‍; 'മരണമാസ്' ആരംഭിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!