റിലീസായി മൂന്ന് ദിവസത്തിനുള്ളില്‍ ഗംഭീര കളക്ഷന്‍ നേടിയ ചിത്രം വന്‍ ഹിറ്റിലേക്ക് നീങ്ങുകയാണ്.
ചെന്നൈ: തമിഴിന് പുറമേ ഒരു നടന്‍ എന്ന നിലയില്‍ പാന്‍ ഇന്ത്യതലത്തില്‍ തന്‍റെ സ്ഥാനം അടയാളപ്പെടുത്തിയ നടന്‍ വിജയ് സേതുപതിയുടെ അമ്പതാമത്തെ ചിത്രമാണ് മഹാരാജ. റിലീസായി മൂന്ന് ദിവസത്തിനുള്ളില്‍ ഗംഭീര കളക്ഷന്‍ നേടിയ ചിത്രം വന്‍ ഹിറ്റിലേക്ക് നീങ്ങുകയാണ്. തമിഴ് സിനിമയിലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഓപ്പണിംഗ് വാരാന്ത്യ കളക്ഷനാണ് ചിത്രം കുറിച്ചിരിക്കുന്നത്.
മൂന്ന് ദിവസത്തില്‍ ചിത്രം 32.6 കോടിയാണ് കളക്ഷന്‍ നേടിയിരിക്കുന്നത്. 2024ല്‍ ഒരു തമിഴ് ചിത്രം ഓപ്പണിംഗ് വാരാന്ത്യത്തില്‍ കുറിക്കുന്ന ഏറ്റവും കൂടിയ കളക്ഷനാണ് ഇത്. സിനിമയുടെ ഇന്ത്യന്‍ ബോക്സോഫീസ് കളക്ഷന്‍ 21.85 ആണെന്നാണ് സാക്നില്‍ക്.കോം കണക്ക് പറയുന്നത്.
undefined
വിജയ് സേതുപതിക്ക് പുറമേ അനുരാഗ് കാശ്യപ്, നട്ടി നടരാജ് എന്നിവര്‍ മഹാരാജയില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. നിതിലന്‍ സ്വാമിനാഥനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊരങ്ങു ബൊമ്മെ എന്ന പ്രശംസ നേടിയ ചിത്രത്തിന്‍റെ സംവിധായകനാണ് ഇദ്ദേഹം. അഞ്ജനേഷ് ലോക്നാഥ് ആണ് ചിത്രത്തിന്‍റെ സംഗീതം. ദിനേഷ് പുരുഷോത്തമനാണ് ഛായഗ്രഹണം.
ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന മഹാരാജയുടെ ജീവിതവും അതില്‍ സംഭവിക്കുന്ന അപ്രതീക്ഷിത വഴിത്തിരിവുകളുമാണ് ചിത്രത്തില്‍ കാണിക്കുന്നത്. ഒരു ക്രൈം ത്രില്ലര്‍ ചിത്രമായി ഒരുക്കിയിരിക്കുന്ന മഹാരാജയില്‍ ഇമോഷനും അതിയായ പ്രധാന്യമുണ്ട്.
തമിഴ്നാട്ടിന് പുറമേ കേരളത്തിലും വലിയ കളക്ഷനാണ് ചിത്രം നേടുന്നത് എന്നാണ് വിവരം. കേരളത്തില്‍ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
'അത്ര ശമ്പളം തരാന്‍ പറ്റില്ല': അല്ലു അര്‍ജുന്‍ അറ്റ്ലി ചിത്രം ഉപേക്ഷിച്ചു
ഇനി വേറെ ലെവൽ വയലൻസ്; ഉണ്ണി മുകുന്ദന്‍റെ 'മാർക്കോ' ഞെട്ടിപ്പിക്കുന്ന ഫസ്റ്റ് ലുക്ക്