'160 കോടി ബജറ്റ്, പകുതിയെങ്കിലും കിട്ടിയാല്‍ ഭാഗ്യം': ബോളിവുഡിന് വര്‍ഷാന്ത്യത്തിലും ബോക്സോഫീസ് ബോംബ് !

By Web Desk  |  First Published Jan 3, 2025, 4:59 PM IST

160 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം 9 ദിവസം കൊണ്ട് 50 കോടി മാത്രമാണ് നേടിയത്. റീമേക്ക് ആയ ചിത്രത്തിന് പ്രതികൂലമായ റിവ്യൂകളും ലഭിച്ചു.


മുംബൈ: വന്‍ ബജറ്റില്‍ എടുത്ത എന്നാല്‍ വന്‍ പരാജയമായ ചിത്രങ്ങളുടെ നീണ്ട പട്ടിക തന്നെ ബോളിവുഡിന് കഴിഞ്ഞ വര്‍ഷം അവകാശപ്പെടാനുണ്ട്. അതില്‍ ചേര്‍ത്ത് വയ്ക്കാന്‍ 2024 ലെ അവസാനത്തെ ചിത്രവും ബോളിവുഡിന് കിട്ടി. ബേബി ജോണ്‍ ആണ് ആ ചിത്രം. 

കാലീസ് സംവിധാനം ചെയ്ത് അറ്റ്ലി നിര്‍മ്മിച്ച ചിത്രം വരുണ്‍ ധവന് ബോളിവുഡിലെ എ സ്റ്റാര്‍ നടനാക്കാന്‍  സാധ്യതയുള്ള ഒരു മാസ് ആക്ഷൻ ചിത്രം എന്ന നിലയിലാണ് ഇറക്കിയത്. എന്നാല്‍ വന്‍ പ്രമോഷന്‍ നടത്തിയിട്ടും ക്രിസ്മസ് ന്യൂ ഇയര്‍ റിലീസ് ലഭിച്ചിട്ടും ചിത്പം. ബോക്‌സ് ഓഫീസിൽ തകർന്നടിഞ്ഞുവെന്നാണ് ഏറ്റവും പുതിയ വിവരം. 

Latest Videos

തമിഴില്‍ വന്‍ ഹിറ്റായ ദളപതി വിജയ് നായകനായി അറ്റ്ലി ഒരുക്കിയ തെറിയുടെ റീമേക്കായിരുന്നു ബേബി ജോണ്‍ ആതേ കഥാപാശ്ചത്തലത്തില്‍ അത് പുനര്‍ അവതരിപ്പിച്ചപ്പോള്‍ 160 കോടി ബജറ്റിലാണ് ഇത് എടുത്തത്. സല്‍മാന്‍ ഖാന്‍റെ ഗസ്റ്റ് റോളും ചിത്രത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ 9 ദിവസം പിന്നിടുമ്പോള്‍ ചിത്രം ഇതുവരെ ആഗോള ബോക്സോഫീസില്‍ കഷ്ടിച്ച് 50 കോടി കടന്നിട്ടുണ്ട്. ഇന്ത്യയില്‍ 35 കോടിയാണ് ചിത്രത്തിന്‍റെ കളക്ഷന്‍.

കീര്‍ത്തി സുരേഷ് നായികയായി എത്തിയ ആദ്യത്തെ ബോളിവുഡ് ചിത്രവും ഇതായിരുന്നു. തമന്‍ ആയിരുന്നു ചിത്രത്തിന്‍റെ സംഗീതം. വാമിഖ ഗബ്ബി, ജാക്കി ഷ്രോഫ്, സാക്കിര്‍ ഹുസൈൻ, രാജ്‍പാല്‍ യാദവ്, സാന്യ മല്‍ഹോത്ര എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

മുടക്ക് മുതലിന്‍റെ പകുതിയെങ്കിലും ചിത്രം ബോക്സോഫീസില്‍ നേടുമോ എന്ന ചോദ്യത്തിലാണ് ഇപ്പോള്‍ ട്രേഡ് അനലിസ്റ്റുകള്‍. പരമാവധി ചിത്രം 60 കോടിയാണ് നേടാന്‍ സാധ്യത എന്നാണ് ഇപ്പോള്‍ ബോക്സോഫീസ് നല്‍കുന്ന സൂചന. 

റിലീസിന് മുന്‍പ് ബേബി ജോണിന് അനുകൂലമായി പലഘടകങ്ങളും ഉണ്ടായിരുന്നു മാസായ കഥ, ഒരു ജനപ്രിയ താരം, അറ്റ്‌ലിയുടെ പിന്നണിയിലെ സാന്നിധ്യം, മറ്റൊരു ഭാഷയില്‍ വന്‍ വിജയമായ പ്ലോട്ട്, ഹിറ്റായ പാട്ട്. എന്നാൽ ഈ ഫോർമുലയെല്ലാം തീയറ്ററില്‍ എത്തിയപ്പോള്‍ പൊട്ടുന്ന കാഴ്ചയാണ് കണ്ടത്. 

തീയറ്ററില്‍ എത്തിയപ്പോള്‍ ഇതില്‍ ഒരു ഘടകവും ബേബി ജോണിന് വേണ്ടി പ്രവര്‍ത്തിച്ചില്ല. ഇത് ഒരു റീമേക്ക് എന്നതിലുപരി ഒരു സ്പൂഫ് പോലെയാണ് റിവ്യൂകളും മറ്റും വന്നത്, മാസ് ആക്ഷൻ ചെയ്യാനുള്ള സ്‌ക്രീൻ പ്രെസൻസ് വരുണിനില്ലെന്ന് വിമര്‍ശനം വന്നു, പ്രത്യേകിച്ച വിജയ്‍യുടെ തെറിയിലെ റോളുമായി വലിയ താരതമ്യം വന്നു.

ഒപ്പം ജവാനില്‍ കണ്ടപോലെ പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ നന്നായി അവതരിപ്പിക്കുന്ന അറ്റ്ലിയുടെ കഴിവ് സംവിധായകന്‍ കാലീസിന് ബേബി ജോണില്‍ കാണിക്കാന്‍ പറ്റിയില്ലെന്നും ചില റിവ്യൂകള്‍ വിലയിരുത്തി. എന്തായാലും ബോളിവുഡ് ഈ വര്‍ഷം അവസാനിപ്പിച്ചത് മറ്റൊരു ബോക്സോഫീസ് പരാജയത്തോടെ എന്ന് ഉറപ്പിക്കാം. 

തപ്പിത്തടഞ്ഞ് ബേബി ജോണ്‍, ഒടുവില്‍ കളക്ഷനില്‍ മാന്ത്രിക സംഖ്യയില്‍, കീര്‍ത്തി സുരേഷ് ചിത്രം നേടിയത്

ഹിന്ദി മേഖലയില്‍ ബേബി ജോണിനെ വെട്ടി മാര്‍ക്കോ?: വന്‍ പ്രതികരണം !

click me!