കേരളത്തില്‍ ദുല്‍ഖര്‍ ചിത്രം ക്ലിക്കായോ?, കളക്ഷൻ തുക പുറത്ത്, ലക്കി ഭാസ്‍കറുടെ കുതിപ്പ് എങ്ങോട്ട്?

By Web Team  |  First Published Nov 3, 2024, 4:22 PM IST

ലക്കി ഭാസ്‍കര്‍ സിനിമയുടെ കേരള കളക്ഷൻ തുക പുറത്ത്.


മലയാളത്തിന്റെ ദുല്‍ഖര്‍ നായകനായി വന്ന ചിത്രമാണ് ലക്കി ഭാസ്‍കര്‍. കേരളത്തിലും ദുല്‍ഖര്‍ ചിത്രത്തിന് മികച്ച കളക്ഷനാണ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് മൂന്ന് ദിവസത്തിനുള്ളില്‍ ചിത്രം നേടിയതിന്റെ റിപ്പോര്‍ട്ടും ശ്രദ്ധയാകര്‍ഷിക്കുകയാണ്. കേരളത്തില്‍ നിന്ന് ചിത്രം 6.21 കോടി രൂപയാണ് നേടിയത്.

തെലുങ്കില്‍ വീണ്ടും നായകനായ ദുല്‍ഖറിന്റെ ചിത്രം ഭാഷാഭേദമന്യേ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ദുല്‍ഖറിന് യോജിക്കുന്ന ഒരു കഥാപാത്രമാണ ചിത്രത്തിലേത് എന്നാണ് അഭിപ്രായങ്ങള്‍. ദുല്‍ഖറിന്റെ പ്രകടനം സിനിമയുടെ ആകര്‍ഷണവുമാകുന്നു. ആഗോളതലത്തില്‍ ദുല്‍ഖര്‍ ചിത്രം 39.9 കോടി നേടി.

Latest Videos

വെങ്കി അറ്റ്ലൂരി തിരക്കഥ എഴുതി സംവിധാനം നിര്‍വഹിക്കുന്നത് ആണ് ലക്കി ഭാസ്‍കര്‍. മീനാക്ഷി ചൗധരിയാണ് നായികയായി എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാണം സിതാര എന്റർടെയിൻമെന്റസിന്റെ ബാനറില്‍ ആണ്. ശബരിയാണ് ദുല്‍ഖര്‍ ചിത്രത്തിന്റെ പിആര്‍ഒ.

കിംഗ് ഓഫ് കൊത്തയാണ് മലയാളത്തില്‍ ഒടുവില്‍ ദുല്‍ഖറിന്റേതായെത്തിയത്. ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത സംവിധാനം ചെയ്‍തത് അഭിലാഷ് ജോഷിയാണ്. ഛായാഗ്രാഹണം നിര്‍വഹിച്ചത് നിമീഷ് രവിയാണ്. ജേക്സ്‌ ബിജോയ്‍യും ഷാൻ റഹ്‍മാനുമാണ് സംഗീതം ഒരുക്കിയത്. അഭിലാഷ് എൻ ചന്ദ്രനായിരുന്നു തിരക്കഥ. ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത സിനിമയില്‍ പ്രസന്ന, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്‍മി, നൈല ഉഷ, ശാന്തി കൃഷ്‍ണ, അനിഖാ സുരേന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. സംഘട്ടനം രാജശേഖർ നിര്‍വഹിച്ച ദുല്‍ഖര്‍ ചിത്രത്തിന്റെ മേക്കപ്പ് റോണെക്സ് സേവ്യര്‍, പ്രൊഡക്ഷൻ ഡിസൈനർ നിമേഷ് താനൂർ, കൊറിയോഗ്രാഫി,വസ്ത്രാലങ്കാരം പ്രവീൺ വർമ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വര്‍, സ്റ്റിൽ ഷുഹൈബ് എസ് ബി കെയും ആണ്.

Read More: മിത്രൻ ജവഹറിന്റെ സംവിധാനത്തില്‍ മാധവൻ, ഫസ്റ്റ് ലുക്ക് പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!