ക്ഷീണം തീര്‍ത്തോ ഒടുവില്‍ ദുല്‍ഖര്‍?, എത്രയാണ് ശരിക്കും ലക്കി ഭാസ്‍കര്‍ നേടിയത്?, കളക്ഷൻ കണക്കുകള്‍

By Web Team  |  First Published Nov 3, 2024, 12:41 PM IST

ലക്കി ഭാസ്‍കറിന്റെ കളക്ഷൻ ശരിക്കും എത്ര എന്നതിന്റെയും റിപ്പോര്‍ട്ട്.


മലയാളത്തിന്റെ ദുല്‍ഖര്‍ ഒരു വലിയ തിരിച്ചുവരവിനുള്ള ശ്രമത്തിലായിരുന്നു. ആ ശ്രമം ഒടുവില്‍ വിജയത്തിലെത്തിയെന്നാണ് കളക്ഷൻ കണക്കുകള്‍ സൂചിപ്പിക്കുന്നത്. വൻ ഹിറ്റ് സിനിമയുമായി ദുല്‍ഖര്‍ കളക്ഷനില്‍ മുന്നേറുകയാണ്. ലക്കി ഭാസ്‍കര്‍ കളക്ഷൻ 39.9 കോടി രൂപയോളമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ മലയാളി താരത്തിന്റെ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.

തെലുങ്കില്‍ വീണ്ടും നായകനായ ദുല്‍ഖറിന്റെ ചിത്രം ഭാഷാഭേദമന്യേ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ദുല്‍ഖറിന് യോജിക്കുന്ന ഒരു കഥാപാത്രമാണ ചിത്രത്തിലേത് എന്നാണ് അഭിപ്രായങ്ങള്‍. ദുല്‍ഖറിന്റെ പ്രകടനം സിനിമയുടെ ആകര്‍ഷണവുമാകുന്നു. അന്യഭാഷയില്‍ മലയാളി താരം നേടുന്ന കളക്ഷൻ ദുല്‍ഖറിന്റെ സ്വീകാര്യതയും വ്യക്തമാക്കുന്നതാണെന്നാണ് അഭിപ്രായങ്ങള്‍.

Latest Videos

വെങ്കി അറ്റ്ലൂരി തിരക്കഥ എഴുതി സംവിധാനം നിര്‍വഹിക്കുന്നത് ആണ് ലക്കി ഭാസ്‍കര്‍. മീനാക്ഷി ചൗധരിയാണ് നായികയായി എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാണം സിതാര എന്റർടെയിൻമെന്റസിന്റെ ബാനറില്‍ ആണ്. ശബരിയാണ് ദുല്‍ഖര്‍ ചിത്രത്തിന്റെ പിആര്‍ഒ.

കിംഗ് ഓഫ് കൊത്തയാണ് മലയാളത്തില്‍ ഒടുവില്‍ ദുല്‍ഖറിന്റേതായെത്തിയത്. ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത സംവിധാനം ചെയ്‍തത് അഭിലാഷ് ജോഷിയാണ്. ഛായാഗ്രാഹണം നിര്‍വഹിച്ചത് നിമീഷ് രവിയാണ്. ജേക്സ്‌ ബിജോയ്‍യും ഷാൻ റഹ്‍മാനുമാണ് സംഗീതം ഒരുക്കിയത്. അഭിലാഷ് എൻ ചന്ദ്രനായിരുന്നു തിരക്കഥ. ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത സിനിമയില്‍ പ്രസന്ന, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്‍മി, നൈല ഉഷ, ശാന്തി കൃഷ്‍ണ, അനിഖാ സുരേന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. സംഘട്ടനം രാജശേഖർ നിര്‍വഹിച്ച ദുല്‍ഖര്‍ ചിത്രത്തിന്റെ മേക്കപ്പ് റോണെക്സ് സേവ്യര്‍, പ്രൊഡക്ഷൻ ഡിസൈനർ നിമേഷ് താനൂർ, കൊറിയോഗ്രാഫി,വസ്ത്രാലങ്കാരം പ്രവീൺ വർമ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വര്‍, സ്റ്റിൽ ഷുഹൈബ് എസ് ബി കെയും ആണ്.

Read More: മിത്രൻ ജവഹറിന്റെ സംവിധാനത്തില്‍ മാധവൻ, ഫസ്റ്റ് ലുക്ക് പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!