ഒടുവില്‍ ദുല്‍ഖറിന്റെ ചിത്രത്തിന്റെ ആഗോള കളക്ഷൻ മാന്ത്രിക സംഖ്യയിലെത്തി.
മലയാളത്തിന്റെ ദുല്‍ഖര്‍ നായകനായി വന്ന ചിത്രമാണ് ലക്കി ഭാസ്‍കര്‍. ഭാഷാഭേദമന്യേ ദുല്‍ഖര്‍ ചിത്രത്തിന് സ്വീകാര്യതയുണ്ട്. പാൻ ഇന്ത്യൻ താരമാകാൻ ദുല്‍ഖറിന് ചിത്രത്തിന്റെ വിജയം സഹായിക്കും. ലക്കി ഭാസ്‍കര്‍ ആഗോളതലത്തില്‍ 100 കോടി രൂപയിലധികം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഇതാദ്യമായിട്ടാണ് ദുല്‍ഖര്‍ ചിത്രം 100 കോടി ക്ലബിലെത്തുന്നത്. അച്ഛൻ മമ്മൂട്ടിക്കു പോലും സാധിക്കാത്ത കളക്ഷൻ ക്ലബിലേക്കാണ് മലയാളത്തില്‍ ദുല്‍ഖര്‍ എത്തിയിരിക്കുന്നത്. മലയാളത്തില്‍ സാധിക്കാത്തത് ദുല്‍ഖര്‍ സിനിമയിലൂടെ നേടിയിരിക്കുകയാണ്. കിംഗ് ഓഫ് കൊത്തയ്‍ക്ക് ശേഷം താരത്തിന് വിജയം നേടാൻ സാധിച്ചത് ആശ്വാസകരവുമാണ്.
undefined
വെങ്കി അറ്റ്ലൂരി തിരക്കഥ എഴുതി സംവിധാനം നിര്‍വഹിക്കുന്നത് ആണ് ലക്കി ഭാസ്‍കര്‍. മീനാക്ഷി ചൗധരിയാണ് നായികയായി എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാണം സിതാര എന്റർടെയിൻമെന്റസിന്റെ ബാനറില്‍ ആണ്. ശബരിയാണ് ദുല്‍ഖര്‍ ചിത്രത്തിന്റെ പിആര്‍ഒ.
കിംഗ് ഓഫ് കൊത്തയാണ് മലയാളത്തില്‍ ഒടുവില്‍ ദുല്‍ഖറിന്റേതായെത്തിയത്. ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത സംവിധാനം ചെയ്‍തത് അഭിലാഷ് ജോഷിയാണ്. ഛായാഗ്രാഹണം നിര്‍വഹിച്ചത് നിമീഷ് രവിയാണ്. ജേക്സ് ബിജോയ്‍യും ഷാൻ റഹ്‍മാനുമാണ് സംഗീതം ഒരുക്കിയത്. അഭിലാഷ് എൻ ചന്ദ്രനായിരുന്നു തിരക്കഥ. ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത സിനിമയില്‍ പ്രസന്ന, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്‍മി, നൈല ഉഷ, ശാന്തി കൃഷ്‍ണ, അനിഖാ സുരേന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. സംഘട്ടനം രാജശേഖർ നിര്‍വഹിച്ച ദുല്‍ഖര്‍ ചിത്രത്തിന്റെ മേക്കപ്പ് റോണെക്സ് സേവ്യര്‍, പ്രൊഡക്ഷൻ ഡിസൈനർ നിമേഷ് താനൂർ, കൊറിയോഗ്രാഫി ഷെറീഫ്, വസ്ത്രാലങ്കാരം പ്രവീൺ വർമ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വര്‍, സ്റ്റിൽ ഷുഹൈബ് എസ് ബി കെയും ആണ്.
Read More: എങ്ങനെയുണ്ട് സൂര്യയുടെ കങ്കുവ?, ഞെട്ടിച്ചോ?, ആദ്യ പ്രതികരണങ്ങള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക