22,800 ടിക്കറ്റുകള്‍! 97 ശതമാനം ഒക്കുപ്പന്‍സി; കൊച്ചി മള്‍ട്ടിപ്ലെക്സുകളിലും 'ലിയോ'യ്ക്ക് റെക്കോര്‍ഡ്, നേടിയത്

By Web Team  |  First Published Oct 20, 2023, 9:53 AM IST

വിജയിക്ക് വലിയ ആരാധകവൃന്ദമുള്ള കേരളത്തില്‍ അഡ്വാന്‍സ് റിസര്‍വേഷനിലൂടെ മാത്രം എല്ലാ ഭാഷാചിത്രങ്ങളിലും ഏറ്റവും വലിയ ഓപണിംഗ് നേടിയിരുന്നു ലിയോ


ലിയോ തകര്‍ത്ത റെക്കോര്‍ഡുകള്‍ ഏതൊക്കെയെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. ആദ്യദിന ഗ്രോസ് സംബന്ധിച്ച നിര്‍മ്മാതാക്കളുടെ കണക്ക് പുറത്തുവരുന്നതിന് മുന്‍പ് പക്ഷേ ബോക്സ് ഓഫീസ് ട്രാക്കര്‍മാരുടെ കണക്കുകള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. ഇതുപ്രകാരം കോളിവുഡിലെ എക്കാലത്തെയും വലിയ ഓപണിംഗ് ആണ് ലിയോ നേടിയിരിക്കുന്നത്. പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്കനുസരിച്ച് 140 കോടിയാണ് ലിയോയുടെ റിലീസ്‍ദിന ഗ്രോസ്. 

വിജയിക്ക് വലിയ ആരാധകവൃന്ദമുള്ള കേരളത്തില്‍ അഡ്വാന്‍സ് റിസര്‍വേഷനിലൂടെ മാത്രം എല്ലാ ഭാഷാചിത്രങ്ങളിലും ഏറ്റവും വലിയ ഓപണിംഗ് നേടിയിരുന്നു ലിയോ. ഇപ്പോഴിതാ കേരളത്തില്‍ നിന്നുള്ള കൌതുകകരമായ മറ്റൊരു ബോക്സ് ഓഫീസ് റെക്കോര്‍ഡും സ്വന്തം പേരിലാക്കിയിരിക്കുകയാണ് വിജയ് ചിത്രം. കൊച്ചി മള്‍ട്ടിപ്ലെക്സുകളുടെ ചരിത്രത്തില്‍ ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ ഓപണിംഗ് ആണ് ലിയോ നേടിയിരിക്കുന്നത്. ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ ഫ്രൈഡേ മാറ്റിനിയുടെ കണക്ക് പ്രകാരം കൊച്ചി മള്‍ട്ടിപ്ലെക്സുകളില്‍ ആദ്യദിനം ചിത്രം വിറ്റത് 22,800 ടിക്കറ്റുകളാണ്. പുലര്‍ച്ചെ 4 മുതല്‍ അര്‍ധരാത്രി വരെ നീണ്ട ഷോകളുടെ ആവേറേജ് ഒക്കുപ്പന്‍സി നോക്കിയാല്‍ 97 ശതമാനമാണ്. ഇതില്‍ നിന്ന് നേടിയിരിക്കുന്ന കളക്ഷന്‍ 56.50 കോടിയും!

Latest Videos

കോളിവുഡില്‍ ഏറ്റവും ആരാധകരുള്ള താരവും യുവനിരയിലെ ഏറ്റവും ആരാധകരുള്ള സംവിധായകനും ഒരുമിക്കുന്നതിന്‍റെ ഹൈപ്പ് മാത്രമല്ല ലിയോയ്ക്ക് ലഭിച്ചത്. മാസ്റ്ററില്‍ ആദ്യമായി ഒന്നിച്ച ഇരുവരും വീണ്ടും ഒരുമിക്കുന്നതിന് മുന്‍പ് വിക്രം എന്ന ചിത്രം ലോകേഷ് ഒരുക്കുകയും ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് നിലവില്‍ വരികയും ചെയ്തതാണ് ലിയോയ്ക്ക് നേട്ടമായത്. വിജയ് ചിത്രം എല്‍സിയുവിന്‍റെ ഭാഗമായിരിക്കുമോ എന്ന, റിലീസ് ദിനം വരെ നീണ്ട സസ്പെന്‍സ് ആണ് സമീപകാലത്ത് മറ്റൊരു ചിത്രത്തിനും ലഭിക്കാത്ത പ്രീ റിലീസ് ഹൈപ്പിലേക്ക് ലിയോയെ ഉയര്‍ത്തിയത്. 

ALSO READ : 'ലിയോയുടെ വരവിലും കോട്ട കാത്ത് 'പടത്തലവന്‍', ഈ വാരാന്ത്യം കൂടുതല്‍ തിയറ്ററുകളിലേക്ക് 'കണ്ണൂര്‍ സ്ക്വാഡ്'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!