ഉന്നാല്‍ മുടിയാത് തമ്പി, മുടിയും സാര്‍; ലിയോ ജയിലര്‍ ബോക്സോഫീസ് പോര് ക്ലൈമാക്സിലേക്ക്; പുതിയ ട്വിസ്റ്റ്.!

By Web Team  |  First Published Nov 6, 2023, 8:32 PM IST

ലിയോയ്ക്ക് ഞായറാഴ്ച തമിഴ്നാട്ടില്‍ ഒക്യൂപെഷന്‍ 31 ശതമാനമായിരുന്നു. ഈവനിംഗ് നൈറ്റ് ഷോകളില്‍ മികച്ച രീതിയില്‍ ജനം എത്തിയെന്നാണ് കണക്ക്. 


ചെന്നൈ: വിജയ് ചിത്രം ലിയോ പതിനെട്ടാം ദിവസവും ബോക്സോഫീസില്‍ കുതിപ്പ് തുടരുകയാണ്. മൂന്നാമത്തെ ഞായറാഴ്ച ചിത്രം മികച്ച കളക്ഷന്‍ നേടിയെന്നാണ് ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് നല്‍കുന്ന കണക്കുകള്‍ പറയുന്നത്. ഇന്ത്യന്‍ ബോക്സോഫീസില്‍ പടം ഇറങ്ങി 18മത്തെ ദിവസം ലിയോ ഉണ്ടാക്കിയത്  4.50 കോടി രൂപയാണ്. 

ഇതോടെ ആഭ്യന്തര ബോക്സോഫീസിൽ ലിയോ 328.50 കോടി രൂപ നേടിയിട്ടുണ്ട്. എന്നാല്‍ ചിത്രത്തിന്റെ മൂന്നാം ഞായറാഴ്ച കളക്ഷൻ നോക്കിയാല്‍ സൂപ്പര്‍താരം രജനികാന്തിന്റെ ജയിലറിനേക്കാളും കുറവാണ്, ജയിലര്‍ മൂന്നാം ഞായറാഴ്ച ആഭ്യന്തര ബോക്സോഫീസില്‍  7.9 കോടി രൂപ നേടിയിരുന്നു.

Latest Videos

എന്നാല്‍  റിലീസ് ചെയ്ത് 18 ദിവസം എടുത്താല്‍ ഇന്ത്യൻ ബോക്‌സ് ഓഫീസിൽ ലിയോ  328.50 കോടി നേടി കഴിഞ്ഞു. ഇതേ സമയം ജയിലര്‍  316 കോടി രൂപയായിരുന്നു. 348.55 കോടി രൂപയാണ് ജയിലര്‍ മൊത്തം ആഭ്യന്തര ബോക്സോഫീസ് കളക്ഷനായി നേടിയത്. കുറഞ്ഞത് ദീപാവലിവരെ റണ്ണിംഗ് ദിവസങ്ങള്‍ ലഭിക്കുകയാണെങ്കില്‍ ഇതും ലിയോ മറികടന്നേക്കും. 

ലിയോയ്ക്ക് ഞായറാഴ്ച തമിഴ്നാട്ടില്‍ ഒക്യൂപെഷന്‍ 31 ശതമാനമായിരുന്നു. ഈവനിംഗ് നൈറ്റ് ഷോകളില്‍ മികച്ച രീതിയില്‍ ജനം എത്തിയെന്നാണ് കണക്ക്. ജയിലറിന്റെ ഇന്ത്യൻ റെക്കോർഡ് മറികടക്കുന്നതിനൊപ്പം ആഗോള ബോക്‌സ് ഓഫീസിലും ലിയോ ജയിലറെ മറികടക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജയിലറുടെ ഔദ്യോഗികമായി പുറത്തുവിട്ട അവസാന കളക്ഷന്‍ 604 കോടി രൂപയാണെങ്കിൽ. ലിയോ ശനിയാഴ്ച വരെ 566 കോടി രൂപ നേടിയിട്ടുണ്ട്.

പാര്‍ഥിപൻ എന്ന കുടുംബനാഥനായിട്ടാണ് വിജയ് ചിത്രത്തില്‍ പതിവില്‍ നിന്ന് വ്യത്യസ്‍തമായി വേഷമിട്ടത്. ലിയോയില്‍ വിജയ്‍യുടേത് ഒരു മാസ് കഥാപാത്രം മാത്രമായിരുന്നില്ല എന്ന പ്രത്യേകതയുമുണ്ട്. ലോകേഷ് കനകരാജും വിജയ്‍യും ഒന്നിച്ച ചിത്രം ലിയോ മാസ് നായകൻ എന്നതിലുപരി വൈകാരിക പശ്ചാത്തലത്തിന് കൂടി പ്രാധാന്യം നല്‍കിയിട്ടുണ്ട്. 

ദളപതി വിജയ് ലിയോയിലെ വൈകാരിക രംഗങ്ങളില്‍ മികച്ചു നില്‍ക്കുകയും ചെയ്യുന്നു. വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ക്ക് ശേഷം തൃഷ എത്തിയ ലിയോയില്‍ അര്‍ജുൻ, പ്രിയ ആനന്ദ്, സാൻഡി മാസ്റ്റര്‍, മനോബാല, മാത്യു, മൻസൂര്‍ അലി ഖാൻ, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ കൃഷ്‍ണൻ, ശാന്തി മായാദാവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി എന്നിവരും മറ്റ് പ്രധാന വേഷങ്ങളിലുണ്ടായിരുന്നു.

ബ്യൂട്ടി പാർലറിൽ പോയതോടെ എല്ലാം പോയി; സിനിമകളൊന്നും ഇല്ല; കീർത്തി സുരേഷിനെതിരെ അധിക്ഷേപം; പ്രതിഷേധം

വിവാദങ്ങളും, എതിര്‍പ്പുകളും കാറ്റില്‍ പോയി; ആദ്യ ഞായറില്‍ ഗംഭീര കളക്ഷന്‍ നേടി ഗരുഡന്‍.!
 

click me!