ആക്ഷൻ-ത്രില്ലർ ചിത്രം ലിയോ റിലീസ് ചെയ്ത് പത്താം ദിവസം ഇന്ത്യന്‍ ബോക്‌സ് ഓഫീസ് കളക്ഷനിൽ ശക്തമായ തിരിച്ചുവരവില്‍.
ചെന്നൈ: ദളപതി വിജയ് നായകനായി എത്തിയ ഏറ്റവും പുതിയ ആക്ഷൻ-ത്രില്ലർ ചിത്രം ലിയോ റിലീസ് ചെയ്ത് പത്താം ദിവസം ഇന്ത്യന്‍ ബോക്‌സ് ഓഫീസ് കളക്ഷനിൽ ശക്തമായ തിരിച്ചുവരവില്‍. ഒക്‌ടോബർ 27ന് ഇന്ത്യയൊട്ടാകെ 7.65 കോടി രൂപ മാത്രമാണ് ലിയോയ്ക്ക് നേടാനായത്. അതിനാല്‍ തന്നെ ലിയോ കളക്ഷന്‍ താഴോട്ട് പോകാന്‍ തുടങ്ങുന്ന ട്രെന്‍റിന്‍റെ ആരംഭമായോ എന്ന സംശയം ട്രേഡ് അനലിസ്റ്റുകള്‍ പങ്കുവച്ചിരുന്നു. എന്നാല്‍ അത് അസ്ഥാനത്ത് ആക്കുന്ന പ്രകടനമാണ് പത്താം നാള്‍ ലിയോ ഇന്ത്യന്‍ ബോക്സോഫീസില്‍ കാഴ്ചവച്ചത്.
ലിയോ ഒക്ടോബർ 28 ന് ഇന്ത്യൻ ബോക്‌സ് ഓഫീസിൽ നിന്നും 14 കോടി രൂപ നേടിയെന്നാണ് കണക്കുകള്‍ പറയുന്നത്. ഇതോടെ വിജയ് ചിത്രത്തിന്‍റെ മൊത്തം ബോക്‌സ് ഓഫീസ് കളക്ഷൻ ഏകദേശം 284.90 കോടി രൂപയായെന്നാണ് ഇന്ത്യൻ ഫിലിം ട്രേഡ് പോർട്ടൽ സാക്‌നിൽക് റിപ്പോർട്ട് ചെയ്യുന്നത്. ശനിയാഴ്ച തമിഴ്നാട്ടില്‍ ചിത്രത്തിന് മൊത്തത്തിൽ 46.34 ശതമാനം ഒക്യുപെൻസി ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട് പറയുന്നത്.
undefined
ലിയോയ്‍ക്ക് കേരളത്തിലും വമ്പൻ റെക്കോര്‍ഡ് കളക്ഷനാണ് ലഭിച്ചിരിക്കുന്നത്. കമല്‍ഹാസന്റെ വിക്രത്തിന്റെ കേരള ലൈഫ്‍ടൈം കളക്ഷൻ ആണ് ലിയോ മറികടന്നിരുന്നു. വിജയ്‍യുടെ ലിയോ കേരളത്തില്‍ 50 കോടി ക്ലബില്‍ എത്തിയിരിക്കുന്നു എന്നാണ് പുതിയ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.
കേരളത്തില്‍ റിലീസിന് ഒരു ചിത്രത്തിന്റെ കളക്ഷൻ റെക്കോര്‍ഡ് ലിയോയുടെ പേരിലാണ്. വിജയ്‍യുടെ ലിയോ ആകെ 461 കോടി രൂപയിലധികം നേടിയിരിക്കുകയാണ്. ഇത്തരം ഒരു നേട്ടത്തില്‍ ഏഴ് ദിവസങ്ങളിലാണ് ലിയോ എത്തിരിക്കുന്നത് എന്നത് തമിഴകത്ത് റെക്കോര്‍ഡാണ് എന്ന് ഔദ്യോഗികമായി പുറത്തുവിട്ട പോസ്റ്ററില്‍ വ്യക്തമാക്കുന്നു. ലോകേഷ് കനകരാജും പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്.
ലോകേഷ് കനകരാജും വിജയ്‍യും ഒന്നിച്ച ചിത്രം ലിയോയുടെ റിലീസ് ചെയ്‍തത് ഒക്‍ടോബര്‍ 19നായിരുന്നു. കര്‍ണാടകയിലും ജയിലറിന്റെയടക്കം റിലീസ് കളക്ഷൻ റെക്കോര്‍ഡ് വിജയ്‍യുടെ ലിയോ റിലീസിനു മുന്നേ മറികടന്നിട്ടുണ്ട്. നന്ദമുരി ബാലകൃഷ്‍ണയുടെ ഭഗവന്ത് കേസരി സിനിമയും ലിയോയ്‍ക്കൊപ്പം എത്തിയെങ്കിലും തെലുങ്കിലും വിജയ് ചിത്രം സ്വീകരിക്കപ്പെട്ടിരുന്നു.
വിജയ്‍യ്‍ക്കും നായിക തൃഷയ്‍ക്കും പുറമേ ചിത്രത്തില്‍ അര്‍ജുൻ, പ്രിയ ആനന്ദ്, സാൻഡി മാസ്റ്റര്‍, മനോബാല, മാത്യു, മൻസൂര്‍ അലി ഖാൻ, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ കൃഷ്‍ണൻ, ശാന്തി മായാദാവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി എന്നിവരും വേഷമിടുന്നു.
സിനിമ റിവ്യൂ കേസ് അന്വേഷണത്തിനായി പൊലീസ് പ്രത്യേകസംഘം; സൈബർ പൊലീസുകാരും സംഘത്തില്‍
'തേജസിന്' ക്രാഷ് ലാന്‍റിംഗ്: ബോക്സോഫീസില്‍ മൂക്കുംകുത്തി വീണ് കങ്കണ.!