വിജയ് ദേവരകൊണ്ട സാമന്ത ജോഡി ഹിറ്റായോ?; രണ്ടാം ദിവസത്തെ ഖുഷിയുടെ കളക്ഷന്‍ കണക്കുകള്‍.!

By Web Team  |  First Published Sep 3, 2023, 5:19 PM IST

ശനിയാഴ്ച തെലുങ്ക് സംസ്ഥാനങ്ങളില്‍ ഖുഷിക്ക് 53 ശതമാനമായിരുന്നു ഓക്യുപന്‍സി. തമിഴ്നാട്ടില്‍ ഇത്  45 ശതമാനമായിരുന്നു. ഭൂരിഭാഗം പ്രേക്ഷകരും എത്തിയത് രാത്രി ഷോയ്ക്കാണ് എന്നാണ് കണക്കുകള്‍ പറയുന്നത്. 


ഹൈദരാബാദ്: വെള്ളിയാഴ്ച തീയറ്ററുകളില്‍ എത്തിയ വിജയ് ദേവരകൊണ്ടയും സാമന്ത ചിത്രം ഖുഷിയുടെ ആദ്യ ശനിയാഴ്ചയായ സെപ്തംബർ 2 ന് കളക്ഷനിൽ റിലീസ് ദിവസത്തെ അപേക്ഷിച്ച് ഇടിവ് നേരിട്ടതായി കണക്കുകള്‍. ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക്കിന്‍റെ ആദ്യകാല കണക്കുകൾ പ്രകാരം ചിത്രം ശനിയാഴ്ച 9 കോടി രൂപ നേടി. ഇതോടെ രണ്ട് ദിവസം കൊണ്ട് ചിത്രത്തിന്‍റെ ഇന്ത്യയിലെ മൊത്തം കളക്ഷൻ 24.25 കോടിയായി.

ശനിയാഴ്ച തെലുങ്ക് സംസ്ഥാനങ്ങളില്‍ ഖുഷിക്ക് 53 ശതമാനമായിരുന്നു ഓക്യുപന്‍സി. തമിഴ്നാട്ടില്‍ ഇത്  45 ശതമാനമായിരുന്നു. ഭൂരിഭാഗം പ്രേക്ഷകരും എത്തിയത് രാത്രി ഷോയ്ക്കാണ് എന്നാണ് കണക്കുകള്‍ പറയുന്നത്. മൊത്തം ഒക്യുപന്‍സി 66.56 ശതമാനമാണെന്നണ് കണക്കുകള്‍ പറയുന്നത്. തെലുങ്ക് ചിത്രം തമിഴിലും ഹിന്ദിയിലും മലയാളത്തിലും ഒരേ സമയം റിലീസ് ചെയ്തിരുന്നു.

Latest Videos

അതേ സമയം 'ഖുഷി' റിലീസ് ദിവസം ആഗോള വ്യാപകമായി 26 കോടി രൂപ നേടിയെന്ന് കണക്കാക്കുന്നു എന്നാണ് ആന്ധ്രാബോക്സ്ഓഫീസ്‍ ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. യഥാര്‍ഥ കണക്കില്‍ വ്യത്യാസമുണ്ടായേക്കാമെന്നുമാണ് റിപ്പോര്‍ട്ട്. ശിവ നിര്‍വാണയാണ് ഖുഷിയുടെ സംവിധാനം.

ആദ്യ ദിനം ചിത്രം ഇന്ത്യന്‍ ബോക്സോഫീസില്‍ നിന്നും 15.25 കോടി രൂപ നേടിയെന്നാണ് വിവരം. തെലുങ്ക് നാട്ടില്‍ മറ്റൊരു ചിത്രവും മത്സരിക്കാന്‍ ഇല്ലാതിരുന്നിട്ടും ഖുഷി രണ്ടാം ദിനം പിന്നോട്ട് പോയത് ട്രേഡ് അനലിസ്റ്റുകള്‍ വിശദമായി തന്നെ പരിശോധിക്കുന്നുണ്ട്. 

സെപ്തംബർ 7 ന് ഷാരൂഖ് ഖാന്റെ ജവാൻ തിയേറ്ററുകളിൽ എത്തുമ്പോൾ ഖുഷി കടുത്ത മത്സരമാണ് നേരിടേണ്ടി വരുക എന്നാണ് വിവരം.  ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളില്‍ ജവാന്‍ പുറത്തിറങ്ങുന്നുണ്ട്. 

ഫീല്‍ഗുഡ് എന്റര്‍ടെയ്‍നര്‍ ചിത്രമാണ് 'ഖുഷി'. തമാശയ്‍ക്കും പ്രധാന്യം നല്‍കിയിരിക്കുന്നു 'ഖുഷി'യില്‍. മണിരത്നം, എ ആര്‍ റഹ്‍മാൻ, വിജയ്, സാമന്ത തുടങ്ങിയവരുടെ നിരവധി ഹിറ്റ് സിനിമകളുടെ റെഫറൻസും 'ഖുഷി'യില്‍ വര്‍ക്കായിരിക്കുന്നു. 'ലൈഗര്‍' എന്ന ചിത്രത്തിന്റെ പരാജയത്തിന് ശേഷം നടൻ വിജയ് ദേവെരകൊണ്ടയ്‍ക്ക് ആശ്വാസം നല്‍കിയിരിക്കുകയാണ് 'ഖുഷി'യുടെ വിജയം എങ്കില്‍ 'ശാകുന്തള'ത്തിനു ശേഷം സാമന്തയ്‍ക്കും നായികയെന്ന നിലയില്‍ അടയാളപ്പെടുത്തലാകുന്ന 'ആരാധ്യ' എന്ന കഥാപാത്രം.

ചിത്രം മൈത്രി മൂവി മേക്കേഴ്‍സിന്റെ ബാനറിലാണ് നിര്‍മിച്ചിരിക്കുന്നത്. കശ്‍മീര്‍ അടക്കമുള്ള മനോഹരമായ സ്ഥലങ്ങളില്‍ 'ഖുഷി' ചിത്രീകരിച്ചപ്പോള്‍ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് മുരളി ജി ആണ്. 'ഹൃദയം' എന്ന ഹിറ്റ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയ ഹിഷാം അബ്‍ദുള്‍ വഹാബ് വിജയ് ദേവരെകൊണ്ടയുടെ 'ഖുഷി'യിലെ പാട്ടുകളിലൂടെ തെലുങ്ക് പ്രേക്ഷകരുടെയും പ്രിയം സമ്പാദിക്കുന്നു.

ആദ്യഷോയുടെ ടിക്കറ്റിന് വില 2400 രൂപ വരെ ; 'ജവാന്‍' പ്രീബുക്കിംഗ് കത്തുന്നു.!

ടൈഗര്‍ 3 ദീപാവലിക്ക് എത്തും; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
 

tags
click me!