നിലവില്‍ മോഹൻലാല്‍ രണ്ടാമനാണ്.
മോഹൻലാലിന്റെ ജനപ്രീതി വിസ്‍മയിപ്പിക്കുന്ന ഒന്നാണ്. അടുത്തിടെ പരാജയങ്ങള്‍ നേരിട്ടെങ്കിലും ഒറ്റ ചിത്രത്തിലൂടെ മോഹൻലാല്‍ കേരള ബോക്സ് ഓഫീസില്‍ അനിഷേധ്യനായിരിക്കുകയാണ്. നേരിന്റെ വമ്പൻ വിജയം മോഹൻലാലിന് തന്റെ പഴയ വിശേഷണങ്ങള്‍ തിരികെ നല്‍കിയിരിക്കുന്നു. എന്നാല്‍ മലയാളത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ റെക്കോര്‍ഡ് പട്ടികയില്‍ പ്രധാനപ്പെട്ട മൂന്ന് എണ്ണത്തില്‍ നിലവില്‍ മൂന്നാമനാണ് മോഹൻലാല്‍.
ബോക്സ് ഓഫീസ് റെക്കോര്‍ഡില്‍ ആഗോള കളക്ഷനാണ് പ്രഥമ സ്ഥാനം. അതില്‍ മലയാളത്തില്‍ ഒന്നാമത് 2018നാണ്. ആഗോളതലത്തില്‍ 2028 ആകെ 200 കോടി രൂപയില്‍ അധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ടൊവിനോ തോമസ് അടക്കമുള്ള യുവ താരങ്ങള്‍ വേഷമിട്ട 2028 2023ല്‍ എത്തിയതോടെയാണ് മോഹൻലാല്‍ രണ്ടാമനായത്. രണ്ടാം സ്ഥാനത്ത് ആഗോളതലത്തില്‍ 144.45 കോടി രൂപയുമായി പുലിമുരുകനിലൂടെ രണ്ടാം സ്ഥാനം നേടിയ മോഹൻലാല്‍ 128.52 കോടി നേടി ലൂസിഫറിലൂടെ മൂന്നാമതുണ്ട്.
കേരള ബോക്സ് ഓഫീസിലെ മാത്രം കളക്ഷൻ പരിഗണിക്കുമ്പോള്‍ 2018 ഒന്നാം സ്ഥാനത്ത് എത്തുന്നത് ആകെ 89.40 കോടി രൂപ നേടിയാണ്. ഇവിടെയും രണ്ടാമതുള്ള പുലിമുരുകൻ 85.15 കോടി രൂപയാണ് നേടിയിരിക്കുന്നത്. മൂന്നാം സ്ഥാനം അന്യഭാഷാ സിനിമയ്‍ക്കാണ്. കേരളത്തില്‍ ബാഹുബലി 2 74.50 കോടി രൂപ നേടിയാണ് മൂന്നാം സ്ഥാനത്ത് എത്തിയത് സര്‍പ്രൈസാണ്.
മറ്റൊരു പ്രധാന പട്ടിക വിദേശ കളക്ഷൻ കണക്കുകളുടേതാണ്. ആ പട്ടികയില്‍ 2018 67.80 കോടി രൂപ നേടിയാണ് ഒന്നാമത് എത്തിയത്. മോഹൻലാലിന്റെ ലൂസിഫര്‍ ആകെ 50.20 കോടി രൂപ നേടി രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നു. ഇവിടെ മോഹൻലാലിന്റെ പുലിമുരുകന് 38.50 കോടി രൂപ നേടാനായപ്പോള്‍ മൂന്നാമതായി.
Read More: ഗുണ്ടുര്‍ കാരവുമായി മഹേഷ് ബാബുവെത്തുന്നു, ചിത്രത്തിന്റെ സെൻസറിംഗ് കഴിഞ്ഞു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക