കേരളത്തില്‍ ഒന്നാമത് മോഹൻലാലോ മമ്മൂട്ടിയോ?.
സിനിമകളുടെ വിജയത്തിന്റെ അളവുകോലായി പരിഗണിക്കുന്നത് കളക്ഷൻ കണക്കുകളാണ്. മുമ്പ് ഒരു സിനിമ എത്ര ദിവസം പ്രദര്‍ശിപ്പിച്ചു എന്നതാണ് വാണിജ്യ വിജയത്തെ നിര്‍ണയിച്ചത് എങ്കില്‍ ഇന്ന് ആ സാഹചര്യം മാറി. അതിനാല്‍ ഓരോ പുതിയ സിനിമ വരുമ്പോളും ബോക്സ് ഓഫീസില്‍ അത് എങ്ങനെ ചലനം സൃഷ്‍ടിച്ചു എന്നത് ആരാധകര്‍ പരിശോധിക്കാറുണ്ട്. ഭ്രമയുഗം റിലീസിന് മികച്ച അഭിപ്രായമുണ്ടാക്കിയെങ്കിലും കളക്ഷനില്‍ റെക്കോര്‍ഡ് മോഹൻലാല്‍ നായകനായ മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിനാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.
കേരളത്തില്‍ നിന്നുള്ള ഒരു സിനിമയുടെ കളക്ഷനില്‍ റിലീസിന് ഒന്നാമത് എത്തിയ മരക്കാര്‍: അറബിക്കടലിന്റെ സിംഹം ആദ്യ ദിവസം ആഗോളതലത്തില്‍ നേടിയത് 20.40 കോടി രൂപയാണ് എന്നാണ് ഐഎംഡിബിയുടെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. കൊവിഡ് കാലമായതിനാല്‍ അമ്പത് ശതമാനം തിയ്യറ്റര്‍ ഒക്യുപൻസിയിലാണ് മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിന്റെ വിജയം എന്നത് പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. മികച്ച അഭിപ്രായം നേടാനകാതിരുന്നിട്ടും ചിത്രം കളക്ഷനില്‍ റിലീസിന് ഒന്നാമത് നില്‍ക്കുന്നു എന്നതും കൗതുകമാണ്. മമ്മൂട്ടിയുടെ ഭ്രമയുഗത്തിന് റിലീസ് ആറ് കോടി രൂപയില്‍ അധികം ആഗോളതലത്തില്‍ നേടായിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.
undefined
ഓപ്പണിംഗില്‍ രണ്ടാമത് ദുല്‍ഖറിന്റെ കുറുപ്പാണ്. ദുല്‍ഖറിന്റെ എക്കാലത്തെയും വമ്പൻ ഹിറ്റ് ചിത്രമായ കുറുപ്പ് റിലീസിന് ആഗോളതലത്തില്‍ ആകെ നേടിയത് 19.20 കോടി രൂപയാണ്. മൂന്നാമതുള്ള ഒടിയനാകട്ടെ റിലീസിന് 18.10 കോടി രൂപ ആഗോളതലത്തില്‍ നേടിയപ്പോള്‍ നാലാമതുള്ള കിംഗ് ഓഫ് കൊത്ത 15.50 കോടി രൂപയാണ് നേടിയിരിക്കുന്നത്. തൊട്ടുപിന്നിലുള്ള ലൂസിഫര്‍ റിലീസിന് 14.80 കോടി രൂപയും നേടി.
ആറാം സ്ഥാനത്ത് ഭീഷ്‍മ പര്‍വമാണ്. മമ്മൂട്ടിയുടെ എക്കാലത്തയും ഒരു ഹിറ്റ് ചിത്രമായി മാറാൻ ഭീഷ്‍മ പര്‍വത്തിന് കഴിഞ്ഞിരുന്നു. കളക്ഷനിലും വൻ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചു. ഭീഷ്‍മ പര്‍വം റിലീസിന് 12.250 കോടി രൂപയാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്.
Read More: ആര്‍ത്തി നിറയുന്ന അന്ധകാര- റിവ്യു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക