ഇത്തരത്തില്‍ നോക്കിയാല്‍ ലിയോയ്ക്കൊപ്പം പ്രീറിലീസ് സെയില്‍ ഏറ്റവും കൂടുതല്‍ നടന്ന അഞ്ച് ചിത്രങ്ങള്‍ എടുത്താല്‍ അതില്‍ രണ്ട് ചിത്രങ്ങള്‍ വിജയിയുടെയും, രണ്ട് ചിത്രങ്ങള്‍ മോഹന്‍ലാലിന്‍റെതുമാണ്. മറ്റൊന്ന് കെജിഎഫ് 2 ആണ്.
തിരുവനന്തപുരം: വിജയ് നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ ഇന്നാണ് തീയറ്ററുകളില്‍ എത്തിയത്. ഇതുവരെ ഒരു മലയാള ചിത്രത്തിനും ലഭിക്കാത്ത പ്രീറിലീസ് ഹൈപ്പും ബുക്കിംഗുമാണ് കേരളത്തില്‍ ഈ വിജയ് ചിത്രത്തിന് ലഭിച്ചത് എന്നാണ് വിവരം. ആദ്യത്തെ കേരളത്തിലെ ബുക്കിംഗ് കണക്കുകള്‍ ഇത് ശരിവയ്ക്കുകയും ചെയ്തിട്ടുണ്ട്.
അതേ സമയം കേരളത്തില്‍ പ്രീ റിലീസ് സെയിലിലൂടെ കേരളത്തില്‍ കോടികള്‍ വാരിയ ലിയോ പോലുള്ള ചിത്രങ്ങളെ പട്ടികപ്പെടുത്തുകയാണ് ഇടൈംസ്. ഇത്തരത്തില്‍ നോക്കിയാല്‍ ലിയോയ്ക്കൊപ്പം പ്രീറിലീസ് സെയില്‍ ഏറ്റവും കൂടുതല്‍ നടന്ന അഞ്ച് ചിത്രങ്ങള്‍ എടുത്താല്‍ അതില്‍ രണ്ട് ചിത്രങ്ങള്‍ വിജയിയുടെയും, രണ്ട് ചിത്രങ്ങള്‍ മോഹന്‍ലാലിന്‍റെതുമാണ്. ഒന്ന് കെജിഎഫ് 2 ആണ്.
ചില സിനിമ വൃത്തങ്ങളെ ഉദ്ധരിച്ച് വിജയ് നായകനായ ലിയോ കേരളത്തില്‍ മാത്രം പ്രീ റിലീസ് സെയിലിലൂടെ 13 കോടി നേടിയിട്ടുണ്ടെന്നാണ് പറയുന്നത്. അതേ സമയം കേരളത്തില്‍ ലിയോ ആദ്യഷോ ആരംഭിച്ചത് തന്നെ പുലര്‍ച്ചെ 4 മണിക്കാണ്. ഒക്ടോബര്‍ 15ന് അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചതിന് പിന്നാലെ പലയിടത്തും ടിക്കറ്റുകള്‍ വിറ്റുപോയിരുന്നു.
അതേ സമയം ഈ ലിസ്റ്റിലുള്ള രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഒടിയനും, മരക്കാര്‍ അറബിക്കടലിന്‍റെ സിംഹവുമാണ്. ഇനീഷ്യല്‍ കളക്ഷന് അപ്പുറം തീയറ്ററില്‍ വലിയ പ്രകടനം ഈ ചിത്രങ്ങള്‍ നടത്തിയില്ലെങ്കിലും പ്രീറിലീസ് സെയിലില്‍ തിളങ്ങിയിരുന്നു. 2018 ല്‍ ഇറങ്ങിയ ഒടിയന് പ്രീറിലീസ് സെയിലിലൂടെ ലഭിച്ചത് 7.2 കോടിയാണ് എന്നാണ് റിപ്പോര്‍ട്ട്. അതേ സമയം 2021 ല്‍ ഇറങ്ങിയ മരക്കാര്‍ ചിത്രം ഇതേ രീതിയില്‍ 6.6 കോടി നേടി.
അതേ സമയം വിജയ് ചിത്രമായ ബീസ്റ്റ് കേരളത്തില്‍ നിന്നും പ്രീസെയിലിലൂടെ 6.6 കോടി നേടിയെന്നാണ് റിപ്പോര്‍ട്ട്. ബീസ്റ്റിനൊപ്പം തന്നെ എത്തിയ കെജിഎഫ് 2 കേരളത്തില്‍ നിന്നും 7.3 കോടി നേടിയിരുന്നു.
വന്‍ അഭിപ്രായം നേടുന്ന ലിയോയ്ക്ക് തിരിച്ചടിയായി ആ വാര്‍ത്ത; പടം ചോര്‍ന്നു
ശിവകാര്‍ത്തികേയനെ എന്തിന് വലിച്ചിഴയ്ക്കുന്നു: ഡി.ഇമ്മാനോട് തുറന്നടിച്ച് മുന്‍ ഭാര്യ.!