ബഹുദൂരം മുന്നില്‍ മോഹൻലാല്‍, രണ്ടാമൻ ആര്?, കേരള റെക്കോര്‍ഡില്‍ ഒരു ഹോളിവുഡ് ചിത്രവും

By Web Team  |  First Published Jan 5, 2024, 3:29 PM IST

കേരളത്തിലെ വമ്പൻ നേട്ടത്തിലെത്തിയ താരങ്ങളില്‍ ആരാണ് രണ്ടാമൻ?.


മലയാളത്തിന്റെ ബോക്സ് ഓഫീസ് കിംഗ് ആര് എന്നതിന് ഒരേയൊരു ഉത്തരമായിരിക്കും. മോഹൻലാല്‍ എന്ന ഉത്തരം. നേരിലൂടെയും മോഹൻലാല്‍ തെളിയിക്കുന്നത് അതാണ്. കേരളത്തില്‍ നിന്ന് മാത്രം 40 കോടി രൂപയിലധികം നേടിയതിലെ റെക്കോര്‍ഡും മോഹൻലാലിന്റെ പേരിലായിരിക്കുകയാണ്.

മോഹൻലാലിന് കേരളത്തില്‍ ആറ് 40 കോടി ക്ലബാണ് ഉള്ളത്. ദൃശ്യം, പുലിമുരുകൻ എന്നീ സിനിമകള്‍ക്ക് പുറമേ കായംകുളം കൊച്ചുണ്ണി, ലൂസിഫര്‍, ജയിലര്‍, നേര് എന്നിവയാണ് മോഹൻലാല്‍ നായകനായതും അതിഥി വേഷത്തിലും എത്തിയതുമായവയില്‍ കേരളത്തില്‍ നിന്ന് 40 കോടി രൂപയില്‍ അധികം നേടിയിരിക്കുന്നത്. മമ്മൂട്ടിയും നിവിനുമാണ് രണ്ടാം സ്ഥാനത്ത്. ഭീഷ്‍മ പര്‍വം, കണ്ണൂര്‍ സ്‍ക്വാഡ് സിനിമകള്‍ മമ്മൂട്ടി നായകനായി എത്തി കേരളത്തില്‍ നിന്ന് മാത്രം 40 കോടി രൂപയില്‍ അധികം നേടി.

Latest Videos

നിവിൻ പോളി നായകനായി എത്തിയ ചിത്രങ്ങളില്‍ പ്രേമം, കായംകുളം കൊച്ചുണ്ണി എന്നിവ കേരളത്തില്‍ നിന്ന് മാത്രമായി 40 കോടി രൂപയില്‍ അധികം നേടി. മറുഭാഷയില്‍ നിന്ന് എത്തിയ വിവിധ താരങ്ങളായ പ്രഭാസ്, യാഷ്, വിജയ്, കമല്‍ഹാസൻ, രജനികാന്ത് എന്നിവര്‍ യഥാക്രമം ബാഹുബലി 2, കെജിഎഫ് 2, ലിയോ, വിക്രം, ജയിലര്‍ എന്നിവയിലൂടെയും കേരളത്തില്‍ 40 കോടി രൂപയിലധികം നേടിയപ്പോള്‍ ഹോളിവുഡില്‍ നിന്ന് അവതാറും ആ നേട്ടത്തിലെത്തി. കേരള ബോക്സ് ഓഫീസീല്‍ മറുഭാഷാ സിനിമകള്‍ക്കും വൻ സ്വീകാര്യത ഉണ്ടെന്നതാണ് വാസ്‍തവം.

ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തിലുള്ള ചിത്രം 2018ഉം കേരളത്തില്‍ നിന്ന് മാത്രം 40 കോടി രൂപയിലധികം നേടി. ആഗോളതലത്തില്‍ 2018 ആകെ 200 കോടി രൂപയില്‍ അധികം നേടിയിരുന്നു. ഷെയ്‍ൻ, നീരജ് മാധവ്, ആന്റണി വര്‍ഗീസ് എന്നിവരുടെ ആര്‍ഡിഎക്സും കേരളത്തില്‍ നിന്ന് മാത്രമായി 40 കോടി രൂപയിലധികം നേടി. അര്‍ജുൻ അശോകന്റെ രോമാഞ്ചവും 40 കോടി രൂപയില്‍ അധികം കേരളത്തില്‍ നിന്ന് മാത്രമായി നേടിയിട്ടുണ്ട്.

Read More: മൂന്ന് റെക്കോര്‍ഡുകളിലും മോഹൻലാല്‍ രണ്ടാമൻ, ആരാണ് ഒന്നാമൻ?, ഒരു പട്ടികയില്‍ സര്‍പ്രൈസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!