വാലിബനെ വീഴ്‍ത്താനായില്ല, ഓപ്പണിംഗില്‍ പിന്നിലായത് ആരൊക്കെ?, ഭ്രമിപ്പിച്ച് മഞ്ഞുമ്മല്‍ ബോയ്‍സ്

By Web Team  |  First Published Feb 23, 2024, 6:26 PM IST

മഞ്ഞുമ്മല്‍ ബോയ്‍സിന് റെക്കോര്‍ഡ് നേട്ടം.


മലയാളത്തില്‍ 2024ല്‍ പുറത്തിറങ്ങിയ പ്രധാന ചിത്രങ്ങളില്‍ മിക്കതും വൻ ഹിറ്റായി മാറുകയാണ്. ഒടുവില്‍ എത്തിയ മഞ്ഞുമ്മല്‍ ബോയ്‍സ് സിനിമയും കേരള ബോക്സ് ഓഫീസില്‍ മികച്ച തുടക്കമിട്ടിരിക്കുകയാണ്. കേരളത്തില്‍ നിന്ന് മാത്രം 3.35 കോടി രൂപയാണ് റിലീസിന് മഞ്ഞുമ്മല്‍ ബോയ്‍സ് നേടിയിരിക്കുന്നത്. കേരളത്തില്‍ ഓപ്പണിംഗില്‍ 2024ല്‍ രണ്ടാമതെത്തിയ ചിത്രമായും മാറിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‍സ് എന്നാണ് റിപ്പോര്‍ട്ട്.

ആഗോളതലത്തില്‍ മഞ്ഞുമ്മല്‍ ബോയ്‍സ് ആറ് കോടിയില്‍ അധികം നേടിയേക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രതീക്ഷ. കേരളത്തില്‍ നിന്ന് മാത്രമല്ല വിദേശത്തടക്കം ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സൗഹൃദത്തിന് പ്രധാന്യം നല്‍കിയിരിക്കുന്ന ഒരു ചിത്രമായിട്ടാണ് മഞ്ഞുമ്മല്‍ ബോയ്‍സ് എത്തിയിരിക്കുന്നത്. ജാനേമൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ചിദംബരം ഒരുക്കിയ മഞ്ഞുമ്മല്‍ ബോയ്‍സ് മികച്ച ഒരു സര്‍വൈവല്‍ ത്രില്ലറാണ് എന്നാണ് അഭിപ്രായങ്ങള്‍.

Latest Videos

undefined

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. പലയിടത്തും ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‍സിന്റെ ഷോകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സംഗീതം സുഷിൻ ശ്യാമാണ്.

മലൈക്കോട്ടൈ വാലിബൻ ഓപ്പണിംഗില്‍ 5.85 കോടി രൂപയാണ് നേടി ഒന്നാമതെത്തിയിരിക്കുന്നു. ഭ്രമയുഗമാകട്ടെ റിലീസിന് നേടിയത് 3.05 കോടി രൂപയാണ്. നാലാമതുള്ള ഓസ്‍ലറാകട്ടെ 2.90 കോടിയും കളക്ഷനില്‍ ടൊവിനോ തോമസിന്റെ അന്വേഷണം കണ്ടെത്തും 1.36 കോടിയുമായി തൊട്ടു പിന്നിലും എത്തിയിരിക്കുന്നു. ഓപ്പണിംഗില്‍ ആറാമതുള്ള പ്രേമലു 97 ലക്ഷമാണ് കളക്ഷൻ നേടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!