വന്നത് വന്‍ പ്രതീക്ഷയുമായി, പക്ഷേ; കാര്‍ത്തിയുടെ 'ജപ്പാന്‍' 10 ദിവസം കൊണ്ട് നേടിയത്

By Web Team  |  First Published Nov 23, 2023, 12:32 AM IST

രാജു മുരുകന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം


തമിഴ് സിനിമാപ്രേമികളുടെ പ്രിയതാരമാണ് കാര്‍ത്തി. മള്‍ട്ടിസ്റ്റാര്‍ ചിത്രമായിരുന്ന, മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വനിലെ വന്തിയത്തേവന് തിയറ്ററുകളില്‍ ലഭിച്ച കൈയടി മതി ഈ നടനോട് പ്രേക്ഷകര്‍ക്കുള്ള പ്രിയം മനസിലാക്കാന്‍. കമല്‍ ഹാസന്‍റെ വിക്രത്തില്‍ ഡില്ലി റെഫറന്‍സിനും അത്തരത്തിലുള്ള കൈയടി ഉണ്ടായിരുന്നു. എന്നാല്‍ കാര്‍ത്തി സമീപകാല കരിയറില്‍ വലിയ പ്രതീക്ഷയോടെ എത്തിച്ച ചിത്രം ആ പ്രേക്ഷകപ്രീതി നേടുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്.

രാജു മുരുകന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ജപ്പാന്‍ ആണ് ആ ചിത്രം. ഇത്തവണത്തെ ദീപാവലി റിലീസ് ആയി നവംബര്‍ 10 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. പ്രമുഖ ബാനര്‍ ആയ ഡ്രീം വാരിയര്‍ പിക്ചേഴ്സ് നിര്‍മ്മിച്ച ചിത്രം മികച്ച സ്ക്രീന്‍ കൗണ്ടോടെയാണ് തിയറ്ററുകളില്‍ എത്തിയത്. എന്നാല്‍ ആദ്യദിനം തന്നെ ചിത്രം പ്രതീക്ഷയ്ക്കൊപ്പം എത്തിയില്ലെന്ന അഭിപ്രായമാണ് ലഭിച്ചത്. ഫലം തുടര്‍ന്നുള്ള ദിവസങ്ങളില്‍ കളക്ഷന്‍ താഴേക്ക് പോയി. ഇപ്പോഴിതാ ചിത്രം ആദ്യ 10 ദിനങ്ങളില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. നിര്‍മ്മാതാക്കള്‍ക്ക് ആശ്വാസം പകരുന്നതല്ല ആ കണക്കുകള്‍.

Latest Videos

ആദ്യ 10 ദിനങ്ങള്‍ കൊണ്ട് ഇന്ത്യയില്‍ നിന്ന് 20.25 കോടിയും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 5.25 കോടിയുമാണ് ജപ്പാന്‍ നേടിയത്. അതായത് ആകെ 25.5 കോടി. ഇതില്‍ ഭൂരിഭാഗവും ആദ്യവാരത്തെ കളക്ഷനാണ്. രണ്ടാം വാരം ബോക്സ് ഓഫീസില്‍ കുത്തനെ ഇടിവ് രേഖപ്പെടുത്തിയ ചിത്രത്തിന്‍റെ തിയറ്റര്‍ റണ്‍ അധികദൂരം മുന്നോട്ട് പോവില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. അതേസമയം ദീപാവലി റിലീസ് ആയി ജപ്പാനൊപ്പം എത്തിയ ജിഗര്‍തണ്ടാ ഡബിള്‍ എക്സ് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് നേടിയത്.

ALSO READ : കേരളത്തിലെ 60 കോടി ക്ലബ്ബ്; വിജയ്‍ക്കും പ്രഭാസിനും യഷിനുമൊപ്പം രണ്ട് മലയാളി താരങ്ങള്‍ മാത്രം!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!