റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച്, ഒപ്പം കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച ചിത്രം ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്
സെപ്റ്റംബര്‍ 30ന് കാന്താരയുടെ കന്നഡ ഒറിജിനല്‍ പതിപ്പ് പുറത്തിറക്കുമ്പോള്‍ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് പോലും വിചാരിച്ചുകാണിച്ച ഇത് ഇത്ര വലിയ വിജയം ആവുമെന്ന്. അതേസമയം പാന്‍ ഇന്ത്യന്‍ ജനപ്രീതി ലഭിച്ച കെജിഎഫ് ഫ്രാഞ്ചൈസിയുടെ നിര്‍മ്മാതാക്കളായ ഹൊംബാളെ കാന്താരയുടെ കന്നഡ പതിപ്പ് സ്ക്രീന്‍ കൗണ്ട് കുറവെങ്കിലും ഇന്ത്യ മുഴുവന്‍ റിലീസ് ചെയ്‍തിരുന്നു. കര്‍ണാടകത്തില്‍ ചിത്രം വമ്പന്‍ വിജയം ആയതിനൊപ്പം മറ്റു സംസ്ഥാനങ്ങളില്‍ കാര്യമായ പ്രേക്ഷകശ്രദ്ധയും നേടി. ഇതിനു പിന്നാലെയാണ് മലയാളം ഉള്‍പ്പെടെയുള്ള മൊഴിമാറ്റ പതിപ്പുകള്‍ അതത് സംസ്ഥാനങ്ങളില്‍ റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്. ആ മൊഴിമാറ്റ പതിപ്പുകള്‍ ഒക്കെയും മികച്ച സാമ്പത്തിക വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഹിന്ദി പതിപ്പ് നേടുന്ന കളക്ഷന്‍ ട്രേഡ് അനലിസ്റ്റുകള്‍ അറിയിച്ചിട്ടുണ്ട്.
റിലീസിന്‍റെ 21-ാം ദിനം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ഹിന്ദി പതിപ്പ് ബോക്സ് ഓഫീസ് പടയോട്ടം അവിടംകൊണ്ടും നിര്‍ത്തുന്നില്ല. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്‍റെ കണക്ക് പ്രകാരം 23 ദിവസം കൊണ്ട് ചിത്രം നേടിയിരിക്കുന്നത് 57.90 കോടിയാണ്. ഈ വാരാന്ത്യത്തിലും മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടുന്നത്. വെള്ളിയാഴ്ച 2.10 കോടി നേടിയ ചിത്രം ശനിയാഴ്ച 4.15 കോടിയും നേടി. 75 കോടിയോ 100 കോടി തന്നെയോ നേടാനുള്ള സാധ്യതയാണ് തരണ്‍ ഉള്‍പ്പെടെയുള്ള ട്രേഡ് അനലിസ്റ്റുകള്‍ കാന്താര ഹിന്ദി പതിപ്പിന് നല്‍കുന്നത്.
* version* is a one-horse race… Biz on [fourth] Sat indicates it has the stamina to hit ₹ 75 cr and *perhaps* ₹ 💯 cr… [Week 4] Fri 2.10 cr, Sat 4.15 cr. Total: ₹ 57.90 cr. biz. Nett BOC. pic.twitter.com/Q9QzTaalh1
— taran adarsh (@taran_adarsh)റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച്, ഒപ്പം കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച ചിത്രം ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. അര്‍വിന്ദ് എസ് കശ്യപ് ആണ് ഛായാഗ്രഹണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്‍റെ മലയാളം പതിപ്പ് തിയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്.