മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‍ക്വാഡിന്റെ കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്.
ഇളംകാറ്റായെത്തി കൊടുംകാറ്റായി മാറിയ ഒരു ചിത്രമാണ് കണ്ണൂര്‍ സ്‍ക്വാഡ്. മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‍ക്വാഡ് സിനിമയുടെ പോസ്റ്ററിന് ഒരു പ്രേക്ഷകര്‍ എഴുതിയ കമന്റാണ് അത്. അക്ഷരാര്‍ഥത്തില്‍ അതാണ് കണ്ണൂര്‍ സ്‍ക്വാഡെന്ന് പറയാം എന്ന ഉറപ്പാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടും. ആഗോളതലത്തില്‍ കണ്ണൂര്‍ സ്‍ക്വാഡ് 50 കോടി കടന്നിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
കനത്ത മഴയിലും പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ചിത്രമായ കണ്ണൂര്‍ സ്‍ക്വാഡിലൂടെ മമ്മൂട്ടി ആറാം പ്രാവശ്യം 50 കോടി ക്ലബ് എന്ന റെക്കോര്‍ഡ് നേട്ടത്തില്‍ എത്തിയിരിക്കുകയാണ്. റിലീസിന് കണ്ണൂര്‍ സ്‍ക്വാഡ് 2.40 കോടി രൂപ നേടിയാണ് ബോക്സ് ഓഫീസില്‍ കുതിപ്പിന് തുടക്കമിട്ടത്. പടിപടിയായി ഉയര്‍ന്ന് ഇപ്പോള്‍ 50 കോടി രൂപയിലധികം നേടിയിരിക്കുന്നു എന്നത് അധികം ഹൈപ്പില്ലാതെ എത്തിയ ചിത്രം എന്ന നിലയില്‍ വമ്പൻ വിജയമാണ്. മമ്മൂട്ടി നിറഞ്ഞു നില്‍ക്കുന്ന ത്രില്ലര്‍ ചിത്രം എന്ന നിലയില്‍ നേട്ടം ആരാധകരെ ആവേശത്തിലുമാക്കുന്നു.
നൻപകൽ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ എത്തിയ ചിത്രമാണ് കണ്ണൂര്‍ സ്‍ക്വാഡ്. റോബി വര്‍ഗീസ് രാജാണ് സംവിധാനം. മുഹമ്മദ് ഷാഫിക്കൊപ്പം കണ്ണൂര്‍ സ്‍ക്വാഡിന്റെ തിരക്കഥാ രചനയില്‍ നടൻ റോണി ഡേവിഡ് രാജും പങ്കാളിയപ്പോള്‍ മികച്ച ഒരു ത്രില്ലര്‍ ചിത്രമായിരിക്കുന്നു കണ്ണൂര്‍ സ്‍ക്വാഡ്. കണ്ണൂര്‍ സ്‍ക്വാഡിന്റെ വിതരണം വേഫെറര്‍ ഫിലിംസും ആണ്.
ജോര്‍ജ് മാര്‍ട്ടിൻ എന്ന നായക കഥാപാത്രമായിട്ടാണ് കണ്ണൂര്‍ സ്ക്വാഡില്‍ മമ്മൂട്ടി എത്തിയത്. കിഷോർ കുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പറമ്പോല്‍, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങി നിരവധി താരങ്ങളും മമ്മൂട്ടിക്കൊപ്പം കണ്ണൂര്‍ സ്‍ക്വാഡില്‍ എത്തിയിരുന്നു. മാത്രവുമല്ല കണ്ണൂര്‍ സ്‍ക്വാഡില്‍ ഓരോ കഥാപാത്രവും വ്യക്തിത്വമുള്ളതുമാണ്. കേസ് അന്വേഷണമാണ് കണ്ണൂര്‍ സ്‍ക്വാഡ് സിനിമയില്‍ ഉദ്വേഗജനകമാക്കുന്ന പ്രധാനപ്പെട്ട ഒരു ഘടകമായി മാറിയിരിക്കുന്നതെന്നാണ് ചിത്രം കണ്ടവര്‍ പറയുന്നത്.
Read More: മിഡില്‍ ഈസ്റ്റിലും ജവാന് വമ്പൻ കളക്ഷൻ, ആ റെക്കോര്‍ഡ് നേട്ടവും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക