മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് വിക്രം.
ബോക്സ് ഓഫീസിൽ മിന്നും പ്രകടനവുമായി കമൽഹാസൻ-ലോകേഷ് കനകരാജ് ചിത്രം 'വിക്രം'(Vikram Movie). റിലീസ് ആയി രണ്ട് ദിവസത്തിനുള്ളിൽ 100 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ് ചിത്രം. ആഗോളതലത്തിൽ ഈ നേട്ടം സ്വന്തമാക്കിയത്. ട്രേഡ് അനലിസ്റ്റായ രമേഷ് ബാലയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.
ആദ്യ ദിനം മാത്രം 34 കോടി രൂപയാണ് വിക്രം സ്വന്തമാക്കിയത്. ഇതിൽ അഞ്ച് കോടിയോളം രൂപ കേരളത്തിൽ നിന്നും മാത്രം ചിത്രം നേടിയിരുന്നു. അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലുമെല്ലാം വിക്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അതേസമയം, ആദ്യ ആഴ്ച തന്നെ വിക്രം തമിഴ്നാട്ടിൽ മാത്രം 100 കോടി തൊടുമെന്ന് രമേഷ് ബാല ട്വീറ്റ് ചെയ്തിരുന്നു.
മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് വിക്രം. വിജയ് സേതുപതിയും ഫഹദ് ഫാസിലും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തില്‍ അതിഥി താരമായി സൂര്യയും എത്തുന്നുണ്ട്. അതേസമയം, റിലീസിന് പിന്നാലെ ചിത്രത്തിന്റെ എച്ച് ഡി ക്വാളിറ്റിയുള്ള വീഡിയോ പുറത്തിറങ്ങിയിരുന്നു. മൂവിറൂള്‍സ്, തമിള്‍റോക്കേഴ്‍സ് തുടങ്ങിയ സൈറ്റുകളാണ് ചിത്രം ചോര്‍ത്തിയിരിക്കുന്നത്.
In 2 days, crosses the ₹ 100 Cr Mark at the WW Box Office..
Phenomenal.. 🔥
റിലീസിന് മുന്നേ കമല്‍ഹാസൻ ചിത്രം 200 കോടി ക്ലബില്‍ ഇടംനേടിയെന്നും റിപ്പോര്‍ട്ടുണ്ട്. വിവിധ ഭാഷകളിലെ ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് വിറ്റ ഇനത്തില്‍ 200 കോടി രൂപയിലധികം വിക്രം നേടിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്‍ദം സങ്കലനം കണ്ണന്‍ ഗണ്‍പത് ആണ്.
Vikram : 'വിക്രം സൂപ്പര്‍', കമല്‍ഹാസനെ വിളിച്ച് അഭിനന്ദിച്ച് രജനികാന്ത്