ബോക്സ് ഓഫീസിലും വിസ്‍മയം കാട്ടിയോ? 'കല്‍ക്കി 2898 എഡി' ആദ്യ ദിനം നേടിയത് എത്രയെന്ന് നിര്‍മ്മാതാക്കള്‍

By Web Team  |  First Published Jun 28, 2024, 4:11 PM IST

പ്രഭാസ്, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുകോണ്‍ തുടങ്ങി വന്‍ താരനിര


ഇന്ത്യന്‍ സിനിമയില്‍ തന്നെ സമീപകാലത്തെ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമാണ് കല്‍ക്കി 2898 എഡി. ഹോളിവുഡില്‍ കണ്ട് അമ്പരന്നിട്ടുണ്ടെങ്കിലും ഇന്ത്യന്‍ സിനിമയില്‍ അധികം വന്നിട്ടില്ലാത്ത സയന്‍സ് വിക്ഷന്‍ ഴോണറും പ്രഭാസ്, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുകോണ്‍ തുടങ്ങിയ താരനിരയുമൊക്കെയാണ് അതിന് കാരണം. വമ്പന്‍ ഹൈപ്പുമായി എത്തുന്ന ചിത്രങ്ങളുടെ ആദ്യ ദിന പ്രതികരണങ്ങള്‍ക്കായി സിനിമാലോകം ആശങ്കയോടെയാണ് കാത്തിരിക്കാറ്. ആദ്യ പ്രതികരണങ്ങള്‍ നെ​ഗറ്റീവ് ആണെങ്കില്‍ ബോക്സ് ഓഫീസില്‍ ചിത്രം വലിയ തകര്‍ച്ച നേരിടുമെന്നത് തന്നെ കാരണം. എന്നാല്‍ കല്‍ക്കിയുടെ കാര്യത്തില്‍ അങ്ങനെ സംഭവിച്ചില്ല. ബഹുഭൂരിപക്ഷം ആദ്യദിന പ്രേക്ഷകരും പോസിറ്റീവ് ആണ് ചിത്രത്തെക്കുറിച്ച് പറഞ്ഞത്.

അതിന് പ്രയോജനവുമുണ്ടായി. ഇന്ത്യയിലെമ്പാടും അര്‍ധരാത്രി വരെ ഹൗസ്ഫുള്‍ ഷോകളാണ് ചിത്രം കളിച്ചത്. ബോക്സ് ഓഫീസില്‍ ചിത്രം നേ‌ടുന്ന ഇനിഷ്യല്‍ എത്രയെന്ന കൗതുകവും സിനിമാമേഖലയ്ക്കും പ്രേക്ഷകര്‍ക്കും ഉണ്ടായിരുന്നു. ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ പല കണക്കുകളും അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ അത് സംബന്ധിച്ച ഔദ്യോ​ഗിക പ്രഖ്യാപനം നിര്‍മ്മാതാക്കളുടെ ഭാ​ഗത്തുനിന്ന് എത്തിയിരിക്കുകയാണ്.

Latest Videos

ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം ചിത്രം നേടിയത് 191.5 കോടി ആണെന്ന് നിര്‍മ്മാതാക്കളായ വൈജയന്തി മൂവീസ് അറിയിച്ചു. ഇതോടെ ഇന്ത്യന്‍ സിനിമയിലെ മൂന്നാമത്തെ വലിയ ഓപണര്‍ ആയിരിക്കുകയാണ് ചിത്രം. 223 കോടി നേടിയ ആര്‍ആര്‍ആറും 217 കോടി നേടിയ ബാഹുബലി രണ്ടുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. അതേസമയം പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി വന്നതോടെ ഈ വാരാന്ത്യത്തില്‍ ചിത്രം വന്‍ നേട്ടം ഉണ്ടാക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. നാ​ഗ് അശ്വിന്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം.

ALSO READ : ബ്ലെസൺ തോമസിന്‍റെ സംഗീതം; 'കുണ്ഡല പുരാണ'ത്തിലെ ഗാനമെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!