കല്‍ക്കി ഇന്ത്യയില്‍ നിന്ന് നേടിയ കളക്ഷന്റെ കണക്കുകള്‍ പുറത്ത്.
പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ വൻ ഹിറ്റായിരിക്കുകയാണ്. ആഗോളതലത്തില്‍ കല്‍ക്കി ഏകദേശം 1200 കോടി രൂപയിലധികം നേടിയിട്ടുണ്ട്. ഇന്ത്യയില്‍ മാത്രമായും കല്‍ക്കി നെറ്റ് കളക്ഷനില്‍ മികച്ച നേട്ടമുണ്ടാക്കുന്നുണ്ട്. കല്‍ക്കി ഇന്ത്യയില്‍ നിന്ന് മാത്രം 644.85 കോടി രൂപയിലധികം നേടിയിട്ടുണ്ട്.
നിലവില്‍ തെന്നിന്ത്യയില്‍ കല്‍ക്കിക്ക് മുന്നില്‍ മൂന്ന് ചിത്രങ്ങള്‍ മാത്രമാണ് ഇനിയുള്ളത്. ബാഹുബലി രണ്ട് ആഗോളതലത്തില്‍ 1820 കോടി രൂപയാണ് നേടിയത് എന്നാണ് റിപ്പോര്‍ട്ട്. ആര്‍ആര്‍ആര്‍ ആകട്ടെ ആകെ 1,389.31 കോടി രൂപയും നേടിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കെജിഎഫ് രണ്ട് ആഗോളതലത്തില്‍ 1250 കോടി രൂപയോളമാണ് നേടിയിരിക്കുന്നത്.
undefined
ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിന്റേതാണ് പ്രഭാസ് നായകനായ ചിത്രം കല്‍ക്കി 2898 എഡി. ദീപിക പദുക്കോണ്‍ നായികയാകുമ്പോള്‍ പ്രഭാസ് ചിത്രത്തില്‍ ഉലകനായകൻ കമല്‍ഹാസനൊപ്പം അമിതാഭ് ബച്ചനും കഥാപാത്രങ്ങളായി എത്തുന്നു. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു സംവിധായകൻ നാഗ് അശ്വിൻ.
പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമയിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തരുത് എന്ന് അഭ്യര്‍ഥിച്ച് രംഗത്ത് എത്തിയിരുന്നു നിര്‍മാതാക്കള്‍. സിനിമയെ നമുക്ക് വിലമതിക്കാം എന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാതാക്കള്‍ പുറത്തുവിട്ട കുറിപ്പില്‍ വ്യക്തമാക്കിയത്. കലാസൃഷ്‍ടിയില്‍ നമുക്ക് മതിപ്പ് ഉണ്ടാകണം. അപ്‍ഡേറ്റുകളില്‍ സ്‍പോയിലറുകള്‍ നല്‍കരുത്. സിനിമാ പ്രേക്ഷകരുടെ കാഴ്‍ചാനുഭവം നശിപ്പിക്കരുതെന്നും പറയുകയാണ് നിര്‍മാതാക്കള്‍. സിനിമയുടെ ഉള്ളടക്കം നമുക്ക് പുറത്തുവിടാതിരിക്കാം. സിനിമയുടെ വിജയം നമുക്ക് ഒന്നിച്ച് ആഘോഷിക്കാം എന്നും നിര്‍മാതാക്കള്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.
Read More: ടൊവിനോയ്‍ക്ക് സമ്മാനമായി വാഴ, കുസൃതിയല്ല, വീഡിയോയില്‍ കാര്യവുമുണ്ട്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക