Latest Videos

ബോളിവുഡ് ഞെട്ടി 'കൽക്കി 2898 എഡി' ബോക്സോഫീസില്‍ തൂഫാന്‍; ഹിന്ദി പതിപ്പ് 4 ദിവസത്തില്‍ നേടിയത്

By Web TeamFirst Published Jul 1, 2024, 3:56 PM IST
Highlights

'കൽക്കി 2898 എഡി' പ്രഭാസ് നായകനായി ഹിന്ദി പതിപ്പിലൂടെ മാത്രം 100 കോടി ക്ലബ്ബിൽ കയറുന്ന നാലാമത്തെ ഹിന്ദി ചിത്രമാണ്.
 

ദില്ലി: 'കൽക്കി 2898 എഡി' ഇന്ത്യയിലെ ആദ്യ വാരാന്ത്യത്തിൽ തന്നെ 300 കോടി രൂപ കളക്ഷന്‍ നേടിയിരിക്കുകയാണ്. ലോകമെമ്പാടും ചിത്രം 500 കോടിയും നേടിയിരിക്കുകയാണ്. അതേ സയമം ഹിന്ദി പതിപ്പ് മാത്രം 100 കോടി കളക്ഷൻ നേടിയിരിക്കുകയാണ്. അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവർ അഭിനയിച്ച ചിത്രം ഇന്ത്യന്‍ ബോക്സോഫീസില്‍ പുതു ചരിത്രം കുറിക്കും എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

നാല് ദിവസത്തെ ആദ്യ വാരാന്ത്യത്തില്‍ 'കൽക്കി 2898 എഡി' ഇന്ത്യയിൽ 309 കോടി രൂപ നേടി. അതിൽ 168.7 കോടി രൂപ തെലുങ്ക് പതിപ്പിൽ നിന്നാണ് ലഭിച്ചത്. ആദ്യ ഞായറാഴ്ച 39 കോടി രൂപ നേടിയ ഹിന്ദി പതിപ്പ് അതിന്‍റെ ഓപ്പണിംഗ്-വീക്കെൻഡ് റൺ 110.5 കോടി രൂപയിൽ അവസാനിപ്പിച്ചതായി ട്രേഡ് വെബ്‌സൈറ്റ് സാക്നില്‍ക്.കോം റിപ്പോർട്ട് ചെയ്യുന്നത്. 

'കൽക്കി 2898 എഡി' പ്രഭാസ് നായകനായി ഹിന്ദി പതിപ്പിലൂടെ മാത്രം 100 കോടി ക്ലബ്ബിൽ കയറുന്ന നാലാമത്തെ ഹിന്ദി ചിത്രമാണ്.

ബാഹുബലി 2: 510.99 കോടി
ആദിപുരുഷ്:  147.92 കോടി
സലാര്‍: 152.65 കോടി
കല്‍ക്കി:  110.5 കോടി ( റണ്ണിംഗ്)

എന്നിവയാണ് പ്രഭാസിന്‍റെ ഹിന്ദിയിലെ നൂറുകോടി പടങ്ങള്‍. അതേ സമയം 'കൽക്കി 2898 എഡി' ഹിന്ദി പതിപ്പ് ആദ്യ വാരാന്ത്യത്തിൽ 'ആർആർആർ' ഹിന്ദി പതിപ്പിനെക്കാള്‍ കൂടുതൽ കളക്ഷൻ നേടി. ആര്‍ആര്‍ആര്‍ ഹിന്ദിപതിപ്പ് ആദ്യ വാരാന്ത്യത്തില്‍ 75 കോടി മാത്രമാണ് നേടിയത്. 

വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സാന്‍ ഡിയാ​ഗോ കോമിക്-കോണില്‍ കഴിഞ്ഞ വര്‍ഷം നടന്ന തകര്‍പ്പന്‍ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തില്‍ത്തന്നെ ശ്രദ്ധയാകര്‍ഷിച്ച ചിത്രമാണിത്. പുരാണകഥകളെ ഫ്യൂച്ചറിസ്റ്റിക് വീക്ഷണത്തോടെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ മേക്കിംഗ് രീതി പരക്കെ അഭിപ്രായം നേടുന്നുണ്ട്. സന്തോഷ് നാരായണനാണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

പ്രഭാസിന്റെ കല്‍ക്കി 2898 എഡി ഒടിടി റിലീസ് വൈകും

ഷാരൂഖാന്‍റെ ജവാനെ മലര്‍ത്തിയടിച്ച് കല്‍ക്കി പ്രഭാവം: കല്‍ക്കി 2898 എഡി തീര്‍ക്കുന്നത് പുതു ചരിത്രം

click me!