മൂന്നാം വാരത്തിലും നിറഞ്ഞോടി കല്‍ക്കി 2898 എഡി: ഇനി നാലാം വാരത്തിലേക്ക് തേരോട്ടം

By Web Team  |  First Published Jul 20, 2024, 8:31 AM IST

ഹൈ ബജറ്റ് സയൻസ് ഫിക്ഷൻ ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ആറ് ഭാഷകളിലായാണ് ജൂൺ 27 ന് തിയേറ്ററുകളിൽ റിലീസ് ചെയ്തത്.


മുംബൈ: നാഗ് അശ്വന്‍ സംവിധാനം ചെയ്ത കല്‍ക്കി 2898 എഡി അതിന്‍റെ നാലാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. അതേ സമയം ചിത്രം മൂന്നാം വാരത്തില്‍ ഇന്ത്യയില്‍ നിന്നും മികച്ച നേട്ടം തന്നെയാണ് നേടിയത്. കമല്‍ഹാസന്‍റെ ഇന്ത്യന്‍ 2 വലിയ തോതില്‍ ബോക്സോഫീസില്‍ തിരിച്ചടി നേരിട്ടപ്പോള്‍ അതിന്‍റെ അനുകൂല്യവും കല്‍ക്കി 2898 എഡി നേടിയെന്നാണ് ബോക്സോഫീസ് ട്രാക്കര്‍മാകുടെ വിലയിരുത്തല്‍.

ചിത്രം ഇന്ത്യയില്‍ മാത്രം 600 കോടി പിന്നിട്ടുവെന്നാണ് ഏറ്റവും ഒടുവിലുള്ള വിവരം. ആദ്യവാരത്തില്‍ ചിത്രം 414.85 കോടിയാണ് നേടിയത്. രണ്ടാം വാരത്തില്‍ ചിത്രം 128.5 കോടി നേടി. മൂന്നാം വാരത്തില്‍ ഇത് 55.85 കോടിയായിരുന്നു. ഇതോടെ ചിത്രം മൊത്തത്തില്‍ മൂന്ന് വാരത്തില്‍ ആഭ്യന്തര ബോക്സോഫീസില്‍ 599 കോടിയാണ് നേടിയത്. വെള്ളിയാഴ്ചയോടെ ചിത്രം 600 കോടി എന്ന നാഴികകല്ലും പിന്നിട്ടു. നേരത്തെ തന്നെ ചിത്രം ആഗോള ബോക്സോഫീസില്‍ 1000 കോടി പിന്നിട്ടു.

Latest Videos

undefined

ഹൈ ബജറ്റ് സയൻസ് ഫിക്ഷൻ ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ആറ് ഭാഷകളിലായാണ് ജൂൺ 27 ന് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. സിനിമാ നിർമ്മാതാക്കളായ വൈജയന്തി മൂവിസ് ഔദ്യോഗികമായി പറയുന്നതനുസരിച്ച് കഴിഞ്ഞ വാരം ലോകമെമ്പാടുമുള്ള എല്ലാ ഭാഷകളിലെയും കളക്ഷന്‍റെ അടിസ്ഥാനത്തിൽ 1000 കോടി രൂപ പിന്നിട്ടു.

ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിന്റേതാണ് പ്രഭാസ് നായകനായ ചിത്രം കല്‍ക്കി 2898 എഡിയുടെ പ്രമേയം ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങി 2898 എഡിയില്‍ എത്തി നില്‍ക്കുന്നതാണ്. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. 

പ്രഭാസിന്‍റെ ശക്തമായ തിരിച്ചുവരവാണ് ചിത്രം. ഹോളിവുഡ് സ്റ്റെലില്‍ ഉള്ള  പ്രഭാസിന്‍റെ  ആക്ഷന്‍ റൊമാന്റിക് രംഗങ്ങളാല്‍ സമ്പന്നമാണ്  ചിത്രം. ഒപ്പം തന്നെ ക്ലൈമാക്സിനോട് അനുബന്ധിച്ച് ശരിക്കും ചിത്രത്തിലെ ഹീറോയായി പ്രഭാസ് പരിണമിക്കുന്നു. അതിനാല്‍ തന്നെ ചിത്രത്തിലെ രസകരമായ മൂഹൂര്‍ത്തങ്ങള്‍ എല്ലാം കൊണ്ടുപോകുന്നത് പ്രഭാസാണ്. പ്രഭാസിന്‍റെ ശക്തമായ തിരിച്ചുവരാവാണ് കല്‍ക്കിയുടെ വിജയം സൂചിപ്പിക്കുന്നത്.

വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം ദുല്‍ഖര്‍ സല്‍മാന്‍റെ  വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. മികച്ച ദൃശ്യവിരുന്നും സൗണ്ട് ട്രാക്കും കിടിലൻ ആക്ഷൻ രംഗങ്ങളും ഹൈലൈറ്റ് ചെയ്ത് ഒരുക്കിയ ചിത്രം വന്‍ വിജയമായി മാറുകയാണ്. 

ആഷിഖ് അബുവിന്‍റെ 'റൈഫിൾ ക്ലബ്ബ്' പൂർത്തിയായി; പാക്ക് അപ് പറഞ്ഞ് താരങ്ങള്‍

'മുന്‍ തെലങ്കാന മുഖ്യമന്ത്രി അപമാനിച്ചു': തെലുങ്ക് ഐറ്റം നമ്പര്‍ വിവാദത്തില്‍

click me!