രണ്ട് ദിവസം കൊണ്ട് 298.5 കോടി രൂപ നേടിയ ലോകമെമ്പാടുമുള്ള ബോക്സോഫീസില്‍ ചിത്രം നേടിയിട്ടുണ്ടെന്നാണ് നിര്‍മ്മാതാക്കള്‍ കഴിഞ്ഞ ദിവസം അറിയിച്ചത്.
ഹൈദരാബാദ്: കൽക്കി 2898 എഡി ബോക്‌സ് ഓഫീസ് കുതിപ്പ് തുടരുകയാണ്. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത എപ്പിക്ക് സയന്‍സ് ഫിക്ഷന്‍ ചിത്രം ജൂൺ 27 നാണ് പുറത്തിറങ്ങിയത്. പ്രഭാസ്, ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ, കമൽ ഹാസൻ എന്നിവർ അഭിനയിച്ച ചിത്രം മൂന്ന് ദിവസം കൊണ്ട് ഇന്ത്യയിൽ എല്ലാ ഭാഷകളിലുമായി 220 കോടി നേടിയെന്നാണ് സാക്നില്‍ക്.കോം കണക്ക് പറയുന്നത്.
കൽക്കി 2898 എഡി റിലീസ് ദിനത്തില്‍ 95.3 കോടിയാണ് ഇന്ത്യന്‍ ബോക്സോഫീസില്‍ നേടിയത്. വെള്ളിയാഴ്ച ഇന്ത്യയിലെ എല്ലാ ഭാഷകളിലുമായി ചിത്രം 57.6 കോടിയാണ് നേടിയത്. ഇത് സ്വഭാവിക കുറവാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറഞ്ഞത്. ചിത്രം ശനിയാഴ്ച കളക്ഷൻ എന്നാല്‍ വര്‍ദ്ധിച്ചു ശനിയാഴ്ച 67.1 കോടി നേടിയെന്നാണ് സാക്നില്‍ക്.കോം പറയുന്നത്. മൊത്തം മൂന്ന് ദിവസത്തില്‍ ചിത്രം 220 കോടിയായി ഇന്ത്യയില്‍ ഉണ്ടാക്കിയത്.
രണ്ട് ദിവസം കൊണ്ട് 298.5 കോടി രൂപ നേടിയ ലോകമെമ്പാടുമുള്ള ബോക്സോഫീസില്‍ ചിത്രം നേടിയിട്ടുണ്ടെന്നാണ് നിര്‍മ്മാതാക്കള്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. ഞായറാഴ്ച ചിത്രം ഗംഭീരമായ കളക്ഷന്‍ നേടും എന്ന് ട്രേഡ് അനലിസ്റ്റുകള്‍ ഇതിനകം തന്നെ പ്രവചിച്ചിട്ടുണ്ട്. കൽക്കി 2898 എഡി എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദിയിലും 2ഡിയിലും 3ഡിയിലുമായാണ് പുറത്തിറങ്ങിയത്.
വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സാന്‍ ഡിയാഗോ കോമിക്-കോണില്‍ കഴിഞ്ഞ വര്‍ഷം നടന്ന തകര്‍പ്പന്‍ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തില്‍ത്തന്നെ ശ്രദ്ധയാകര്‍ഷിച്ച ചിത്രമാണിത്. 500 കോടി റിലീസ് വാരാന്ത്യം എന്ന ലക്ഷ്യം ചിലപ്പോള്‍ കല്‍ക്കി നേടിയേക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം.
പുരാണകഥകളെ ഫ്യൂച്ചറിസ്റ്റിക് വീക്ഷണത്തോടെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ മേക്കിംഗ് രീതി പരക്കെ അഭിപ്രായം നേടുന്നുണ്ട്. സന്തോഷ് നാരായണനാണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.
'കൽക്കി 2898 എഡി' രണ്ടാം ഭാഗം എപ്പോള്‍; പ്രേക്ഷകരുടെ ചോദ്യത്തിന് ഉത്തരമായി
'സുപ്രീം ലീഡര്‍ യാസ്‌കിൻ' കൽക്കി 2898 എഡിയില്‍ കമൽഹാസന് കൈയ്യടി; ഇത് വെറും തുടക്കമെന്ന് കമല്‍