വെറും 11 ദിവസം, 'ലിയോ'യും വീണു! വിദേശ ബോക്സ് ഓഫീസിൽ 'കല്‍ക്കി'ക്ക് മുന്നിൽ ഇനി 3 തെന്നിന്ത്യൻ ചിത്രങ്ങൾ മാത്രം

By Web TeamFirst Published Jul 8, 2024, 7:27 PM IST
Highlights

ബാഹുബലിക്ക് ശേഷം വിദേശ വിപണികളിലെ ബോക്സ് ഓഫീസ് കണക്കുകള്‍ തെലുങ്ക് സിനിമ കാര്യമായി ഉയര്‍ത്തിയിട്ടുണ്ട്

ബോളിവുഡിന് ശേഷം ഇന്ത്യന്‍ സിനിമയില്‍ നിന്ന് വിദേശ മാര്‍ക്കറ്റുകളില്‍ ഏറ്റവും നേട്ടമുണ്ടാക്കിയ ഇന്‍ഡസ്ട്രി തെലുങ്ക് ആണ്. ബാഹുബലിയിലൂടെ പാന്‍ ഇന്ത്യന്‍ ടാഗിലേക്ക് എത്തുന്നതിനും മുന്‍പ് തെലുങ്ക് സിനിമയ്ക്ക് വിദേശത്ത് പ്രേക്ഷകരുണ്ട്. തെലുങ്കരുടെ വിദേശങ്ങളിലെ സാന്നിധ്യം തന്നെ ഇതിന് കാരണം. എന്നാല്‍ ബാഹുബലിക്ക് ശേഷം വിദേശ വിപണികളിലെ ബോക്സ് ഓഫീസ് നേട്ടം തെലുങ്ക് സിനിമ കാര്യമായി ഉയര്‍ത്തിയിട്ടുണ്ട്. ടോളിവുഡ് പാന്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ അവിടങ്ങളില്‍ മുഴുവന്‍ ഇന്ത്യക്കാരും ഒപ്പം വിദേശികളില്‍ ഒരു വിഭാഗവും കണ്ടുതുടങ്ങി എന്നതാണ് ഇതിന് കാരണം.

എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ വിദേശികളായ സിനിമാപ്രേമികള്‍ക്കിടയില്‍ തരംഗം തീര്‍ത്തിരുന്നു. ഇപ്പോഴിതാ ബാഹുബലി താരം പ്രഭാസിന്‍റെ ഏറ്റവും പുതിയ ചിത്രം കല്‍ക്കി 2898 എഡി കളക്ഷന്‍ കണക്കുകളുമായി വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. അതില്‍ വിദേശ കളക്ഷന്‍ കണക്കുകളുമുണ്ട്.

Latest Videos

തെന്നിന്ത്യന്‍ സിനിമകളുടെ ചരിത്രത്തില്‍ വിദേശത്തെ ഏറ്റവും മികച്ച നാലാമത്തെ കളക്ഷന്‍ കല്‍ക്കി ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. വെറും 11 ദിവസം കൊണ്ടാണ് ഈ നേട്ടം. 25 മില്യണ്‍ ഡോളര്‍ (209 കോടി രൂപ) ആണ് ചിത്രം 11 ദിവസം കൊണ്ട് നേടിയത്. നാലാം സ്ഥാനത്തുണ്ടായിരുന്ന വിജയ് ചിത്രം ലിയോയെ പിന്നിലാക്കിയാണ് കല്‍ക്കി ഈ നേട്ടത്തിലെത്തിയത്. 23.85 മില്യണ്‍ ഡോളര്‍ ആയിരുന്നു ലിയോയുടെ വിദേശ ബോക്സ് ഓഫീസ്. അതേസമയം ലിസ്റ്റില്‍ കല്‍ക്കിക്ക് മറികടക്കാനുള്ള മൂന്ന് ചിത്രങ്ങള്‍ ബാഹുബലി 2 (ഒന്നാം സ്ഥാനം), ആര്‍ആര്‍ആര്‍, കെജിഎഫ് ചാപ്റ്റര്‍ 2 എന്നിവയാണ്. 61.14 മില്യണ്‍ ഡോളര്‍ (510 കോടി രൂപ) ആയിരുന്നു ബാഹുബലി 2 ന്‍റെ വിദേശ കളക്ഷന്‍. പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്കുകളാണ് ഇവ.

ALSO READ : 4 മ്യൂസിക്സിന്‍റെ സംഗീതം; 'സമാധാന പുസ്തക'ത്തിലെ ഗാനമെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!