ഡിസംബര്‍ 29 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം
വലിയ പ്രതീക്ഷ നല്‍കാതെയെത്തി വന്‍ ഹിറ്റ് അടിക്കുന്ന സിനിമകള്‍ എല്ലാ ഭാഷകളിലുമുണ്ട്. കന്നഡത്തില്‍ നിന്ന് അത്തരത്തിലൊരു ചിത്രം കഴിഞ്ഞ ഏതാനും വാരങ്ങളിലായി വാര്‍ത്ത സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. കന്നഡയില്‍ വലിയ ആരാധക പിന്തുണയുള്ള താരം ദര്‍ശന്‍റെ ഏറ്റവും പുതിയ ചിത്രം കാട്ടേരയാണ് ആ ചിത്രം. റിലീസിന്‍റെ ഒരു മാസം പിന്നിട്ടപ്പോള്‍ ഇതുവരെ ഒരു തെലുങ്ക് ചിത്രത്തിനും സാധിക്കാത്ത ഒരു നേട്ടവും ദര്‍ശന്‍ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.
തരുണ്‍ സുധീര്‍ സംവിധാനം ചെയ്തിരിക്കുന്ന ആക്ഷന്‍ ഡ്രാമ ചിത്രം തിയറ്ററുകളിലെത്തിയത് ഡിസംബര്‍ 29 ന് ആയിരുന്നു. ദര്‍ശന്‍ ചിത്രങ്ങള്‍ക്ക് സാധാരണ ലഭിക്കാറുള്ള മികച്ച ഓപണിംഗ് കാട്ടേരയ്ക്കും ലഭിച്ചു. എന്നാല്‍ അതേ പ്രതികരണം തുടര്‍ന്നുള്ള ദിവസങ്ങളിലേക്കും ആഴ്ചകളിലേക്കും നീണ്ടപ്പോഴാണ് കാട്ടേരയിലേക്ക് സിനിമാവ്യവസായത്തിന്‍റെ സവിശേഷ ശ്രദ്ധ പതിഞ്ഞത്. കര്‍ണാടകത്തിലെ 400 തിയറ്ററുകളിലാണ് ചിത്രം 25 ദിവസം പിന്നിട്ടത്.
undefined
കര്‍ണാടകത്തില്‍ നിന്ന് മാത്രമായി ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചുവെന്ന് ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ കര്‍ണാടക ടാക്കീസ് അറിയിക്കുന്നു. മൊഴിമാറ്റ പതിപ്പുകളൊന്നുമില്ലാതെ കന്നഡ ഒറിജിനല്‍ മാത്രമായി എത്തിയ ഒരു കന്നഡ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്നത് ആദ്യമായിട്ടാണെന്നും അവര്‍ അറിയിക്കുന്നു. കന്നഡയില്‍ നിന്ന് നേരത്തെ എത്തിയ പാന്‍ ഇന്ത്യന്‍ ഹിറ്റുകള്‍ക്കൊന്നും അവകാശപ്പെടാനാവാത്ത നേട്ടമാണ് ഇത്. അതേസമയം ചിത്രത്തിന്‍റെ ഒടിടി റിലീസ് തീയതി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 9 ന് സീ 5 ലൂടെയാണ് ചിത്രത്തിന്‍റെ ഒടിടി റിലീസ്. ആരാധന റാം, ജഗപതി ബാബു, കുമാര്‍ ഗോവിന്ദ്, വിനോദ് കുമാര്‍ ആല്‍വ, ശ്രുതി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ALSO READ : മുകേഷ്, ഉര്‍വ്വശി, ധ്യാന്‍, ഷൈന്‍; 'അയ്യർ ഇൻ അറേബ്യ' നാളെ മുതല്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം