ഒരാഴ്‍ച കഴിയണം എത്താൻ, ആ ചിത്രം നേടിയത് വൻ തുക, ബുക്കിംഗ് തുടങ്ങിയത് കുറച്ചിടങ്ങളില്‍, വമ്പൻമാരും ഞെട്ടി

By Web Team  |  First Published Sep 21, 2024, 12:32 PM IST

റീലീസിന് മുന്നേയുള്ള സെയില്‍ ഇങ്ങനെയാണെങ്കില്‍ കളക്ഷൻ ഞെട്ടിക്കുമെന്നാണ് വിലയിരുത്തല്‍.


ഇന്ന് ഭാഷകള്‍ക്കപ്പുറം ഇന്ത്യയൊട്ടാകെ സ്വീകാര്യത സിനിമകള്‍ക്കുള്ള കാലമാണ്. വിദേശത്ത് നിന്നും ഇന്ത്യൻ സിനിമകള്‍ കളക്ഷനില്‍ നേട്ടമുണ്ടാക്കാറുണ്ട്. അത്തരമൊരു കണക്കുകളാണ് ദേവരയുടെ വിദേശ കളക്ഷനുകളും സൂചിപ്പിക്കുന്നു. ഒരാഴ്‍ച റിലീസിന് ബാക്കി നില്‍ക്കേ ചിത്രത്തിന് വടക്കേ അമേരിക്കയില്‍ വൻ നേട്ടമുണ്ടാക്കാനാകുന്നുവെന്നാണ് കളക്ഷൻ റിപ്പോര്‍ട്ട്

വടക്കേ അമേരിക്കയില്‍ ദേവര 14.48 കോടി രൂപയാണ് പ്രീ  സെയിലായി നേടിയിരിക്കുന്നത്. സംവിധാനം കൊരടാല ശിവ നിര്‍വഹിക്കുന്ന ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ്.  ദേവരയുടെ റിലീസ് സെപ്‍തംബര്‍ 27നാണ്. വൻ പ്രതീക്ഷയാണ് ദേവരയ്‍ക്ക് എന്നാണ് കളക്ഷഷൻ കണക്കുകള്‍ സൂചിപ്പിക്കുന്നത്

Latest Videos

undefined

ജൂനിയര്‍ എൻടിആറിന്റെ ദേവര എന്ന ചിത്രത്തില്‍ ജാൻവി കപൂര്‍ നായികയാകുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി സെയ്‍ഫ് അലി ഖാൻ, പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈൻ ടോം ചാക്കോ, നരേൻ, കലൈയരശൻ, അജയ്,അഭിമന്യു സിംഗ് എന്നിവരുമുണ്ടാകും. റെക്കോര്‍ഡ് പ്രതിഫലമായിരിക്കും ജാൻവി കപൂര്‍ വാങ്ങിക്കുക എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഛായാഗ്രാഹണം രത്‍നവേലുവാണ്. സാബു സിറിലാണ് പ്രൊഡക്ഷൻ ഡിസൈൻ.

രാജമൌലിയുടെ വൻ ഹിറ്റായ ആര്‍ആര്‍ആറിന് ശേഷം ജൂനിയര്‍ എൻടിആറിന്റേതായി എത്തുന്ന ഒരു ചിത്രം എന്ന പ്രത്യേകതയും ദേവരയ്‍ക്കുണ്ട്. ജൂനിയര്‍ എൻടിആറിനൊപ്പം രാജമൌലിയുടെ ആര്‍ആര്‍ആര്‍ സിനിമയില്‍ രാം ചരണും നായകനായപ്പോള്‍ നിര്‍ണായക കഥാപാത്രങ്ങളായി അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റേവെൻസണ്‍ എന്നിവരുമുണ്ടായിരുന്നു. കെ കെ സെന്തില്‍ കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. എം എം കീരവാണിയായിരുന്നു സംഗീതം. ഡി വി വി ദനയ്യയാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചത്. കൊമരം ഭീം എന്ന നിര്‍ണായക കഥാപാത്രമായിട്ടായിരുന്നു ജൂനിയര്‍ എൻടിആര്‍ നായകരിലൊരാളായി എത്തിയത്. എന്തായാലും ജൂനിയര്‍ എൻടിആറിന്റെ ദേവര സിനിമയും വൻ ഹിറ്റാകും എന്നാണ് പ്രതീക്ഷ.

Read More: മള്‍ട്ടിപ്ലക്സില്‍ റിലീസില്ല, എന്നിട്ടും വിജയ്‍യുടെ ദ ഗോട്ട് ഹിന്ദി നേടിയത്, സര്‍പ്രൈസായി കളക്ഷൻ കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

tags
click me!