ആദ്യദിനം പണി നേടിയ കളക്ഷൻ വിവരങ്ങൾ.
കഴിഞ്ഞ ദിവസം ആയിരുന്നു ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത പണി എന്ന ചിത്രം തിയറ്ററുകളിൽ എത്തിയത്. ജോജു ജോർജ് തന്നെ നായകനായി എത്തിയ ചിത്രത്തിന് ആദ്യഷോ മുതൽ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആദ്യ സംവിധാനം ജോജു മികച്ചതാക്കിയെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുമ്പോൾ, വില്ലൻ വേഷം കൈകാര്യം ചെയ്ത ജുനൈസിനും സാഗർ സൂര്യയ്ക്കും കയ്യടിയേറേയാണ്.
ഇപ്പോഴിതാ ആദ്യദിനം പണി നേടിയ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. 90 ലക്ഷം രൂപയാണ് പണി ഫസ്റ്റ് ഡേ നേടിയതെന്ന് സാക്നിൽകിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. പുതിയൊരു സിനിമയെ സംബന്ധിച്ച് മികച്ചൊരു തുടക്കമാണിതെന്നും വരും ദിവസങ്ങളിൽ കൂടുതൽ കളക്ഷൻ പണി നേടുമെന്നും ട്രേഡ് അനിലസ്റ്റുകൾ വിലയിരുത്തുന്നുണ്ട്.
പണിയുടെ രചന നിർവഹിച്ചിരിക്കുന്നതും ജോജു ജോർജ് തന്നെയാണ്. ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ജോജുവിന്‍റെ നായികയായി എത്തിയത് അഭിനയയാണ്. ഇവർ യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത ആളാണ്. മുൻപ് തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലുള്ള സിനിമകളിൽ അഭിനയ വേഷമിട്ടിട്ടുണ്ട്.
ജോജുവിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും, എ ഡി സ്റ്റുഡിയോസിന്‍റെയും, ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിച്ചത്.
'ബിലാലി'ന്റെ വരവ്, അതൊരൊന്നൊന്നര വരവായിരിക്കും; പ്രതീക്ഷയേറ്റി ദുൽഖർ സൽമാൻ
വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് സംഗീതം. ക്യാമറ വേണു ISC, ജിന്‍റോ ജോർജ്. എഡിറ്റർ: മനു ആന്‍റണി, പ്രൊഡക്ഷൻ ഡിസൈൻ: സന്തോഷ് രാമൻ, സ്റ്റണ്ട്: ദിനേശ് സുബ്ബരായൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോഷൻ എൻ.ജി, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പിആർഒ: ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം