'ജയ ജയ ജയ ജയ ഹേ'യുടെ കളക്ഷൻ റിപ്പോര്‍ട്ട്.
ബേസില്‍ ജോസഫും ദര്‍ശനയും പ്രധാന കഥാപാത്രങ്ങളായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ 'ജയ ജയ ജയ ജയ ഹേ'. വിപിൻ ദാസാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ഒരു കുഞ്ഞു ചിത്രം എന്ന നിലയ്‍ക്ക് എത്തിയ 'ജയ ജയ ജയ ജയ ഹേ' വൻ ഹിറ്റായി മാറിയിരിക്കുകയാണ്.
'ജയ ജയ ജയ ജയ ഹേ' ബോക്സ് ഓഫീസില്‍ ഇതുവരെയായി 40 കോടി രൂപ കളക്റ്റ് ചെയ്‍തിരിക്കുകയാണ്. അങ്കിത് മേനോൻ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന വിനായക് ശശികുമാറാണ്. ബേസില്‍ ജോസഫ് ചിത്രത്തിന്റെ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ബാബ്‍ലു അജുവാണ്. ജോണ്‍ കുട്ടിയാണ് ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്.
'𝑻𝒓𝒖𝒆 𝑩𝒍𝒐𝒄𝒌𝒃𝒖𝒔𝒕𝒆𝒓' of 2022 from Mollywood 👏
Small film Grossed Over ₹40CR's till now...
A Production 💥💥 pic.twitter.com/pXntgqhM3O
undefined
ലക്ഷ്‍മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ചിയേഴ്‍സ് എന്റര്‍ടെയ്‍ൻമെന്റിന്റിന്റെ ബാനറിലാണ് 'ജയ ജയ ജയ ജയ ഹേ'യുടെ നിര്‍മാണം. അമൽ പോൾസനാണ് സഹ നിർമ്മാണം. നിർമ്മാണ നിർവഹണം പ്രശാന്ത് നാരായണൻ.
അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്‍ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് 'ജയ ജയ ജയ ജയ ഹേ'യിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി ബോളിവുഡ് ചിത്രങ്ങളിൽ പ്രവർത്തിച്ച സ്റ്റണ്ട് മാസ്റ്റർ ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. കല - ബാബു പിള്ള, ചമയം - സുധി സുരേന്ദ്രൻ, വസ്ത്രലങ്കാരം - അശ്വതി ജയകുമാർ, മുഖ്യ സഹ സംവിധാനം - അനീവ് സുരേന്ദ്രൻ, ധനകാര്യം - അഗ്നിവേഷ്, നിശ്ചല ചായാഗ്രഹണം- ശ്രീക്കുട്ടൻ, വാർത്താ പ്രചരണം - ജിനു അനിൽകുമാർ, വൈശാഖ് വടക്കേവീട് എന്നിവരുമാണ്.
Read More: 'ലാത്തി'യുടെ റിലീസ് പ്രഖ്യാപിച്ച് വിശാല്‍