ആദ്യഷോയുടെ ടിക്കറ്റിന് വില 2400 രൂപ വരെ ; 'ജവാന്‍' പ്രീബുക്കിംഗ് കത്തുന്നു.!

By Web Team  |  First Published Sep 2, 2023, 7:59 PM IST

അതേ സമയം ഇത്തരത്തില്‍ പ്രീബുക്കിംഗ് പുരോഗമിച്ചാല്‍ ജവാന്‍ ആദ്യ ദിനം 100 കോടി രൂപയെങ്കിലും നേടുമെന്നാണ് വിവരം. 


മുംബൈ: കഴിഞ്ഞ ദിവസമാണ് ഷാരൂഖ് നായകനാകുന്ന ജവാന്‍റെ പ്രീബുക്കിംഗ് ആരംഭിച്ചത്. മികച്ച പ്രതികരണമാണ് പ്രീബുക്കിംഗില്‍ അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ലഭിക്കുന്നത് എന്നാണ് വിവരം. ചിലയിടങ്ങളില്‍ വലിയ തോതില്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ് ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. മുംബൈ, ദില്ലി എന്നിവിടങ്ങളില്‍ ചിത്രത്തിന്‍റെ ആദ്യഷോയ്ക്ക് ചിലയിടത്ത് ടിക്കറ്റിന് 2400 രൂപയോളമായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. 

അതേ സമയം ഇത്തരത്തില്‍ പ്രീബുക്കിംഗ് പുരോഗമിച്ചാല്‍ ജവാന്‍ ആദ്യ ദിനം 100 കോടി രൂപയെങ്കിലും നേടുമെന്നാണ് വിവരം. ഈ പ്രവചനം സത്യമായാല്‍ തുടക്ക ദിനത്തില്‍ 100 കോടി നേടുന്ന ഈ വര്‍ഷത്തെ ഷാരൂഖിന്‍റെ രണ്ടാമത്തെ ചിത്രമാകും ജവാന്‍. നേരത്തെ ജനുവരിയില്‍ ഇറങ്ങിയ ഷാരൂഖിന്‍റെ പഠാന്‍ ആദ്യ ദിനത്തില്‍ 100 കോടി നേടിയിരുന്നു. 

Latest Videos

 പഠാന്‍റെ വന്‍ വിജയത്തിന് ശേഷമെത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്ന നിലയില്‍ നേടിയ പ്രീ റിലീസ് ഹൈപ്പിന്‍റെ വലിപ്പം അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗില്‍ കാര്യമായി പ്രതിഫലിക്കുന്നുണ്ട്. ബോക്സ് ഓഫീസ് ട്രാക്കര്‍ സാക്നിക്കിന്‍റെ കണക്ക് പ്രകാരം ചിത്രത്തിന്‍റെ 2 ഡി, ഐമാക്സ് ഹിന്ദി പതിപ്പുകള്‍ ഇതിനകം 2.6 ലക്ഷം ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത്. തമിഴ്, തെലുങ്ക് പതിപ്പുകള്‍ ചേര്‍ന്ന് 4700 ടിക്കറ്റുകളും. അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം ഇതിനകം 8.98 കോടിയാണ് നേടിയിരിക്കുന്നതെന്നും അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ പ്രധാന മള്‍ട്ടിപ്ലെക്സ് ചെയിനുകളിലും സിംഗിള്‍ സ്ക്രീനുകളിലും ഒരേ തരത്തിലുള്ള ആവേശം സൃഷ്ടിച്ചിട്ടുണ്ട് ചിത്രം. 

സെപ്തംബര്‍ ഏഴിനാണ് ജവാന്‍ ആഗോള വ്യാപകമായി റിലീസ് ചെയ്യുന്നത്. ഹിന്ദിക്ക് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം ഇറങ്ങുന്നുണ്ട്. ചിത്രത്തിന്‍റെ പ്രമോഷനിലാണ് ഇപ്പോള്‍ ഷാരൂഖ് ഖാനും സംഘവും. ഓഗസ്റ്റ് 29ന് ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് ചെന്നൈയില്‍ വച്ച് നടത്തിയിരുന്നു. അതിന് പുറമേ ദുബായില്‍ ബുര്‍ജ് ഖലീഫയില്‍ ചിത്രത്തിന്‍റെ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 

റെഡ് ചില്ലീസിന്റെ ബാനറിൽ ഗൗരി ഖാനാണ് ചിത്രം നിർമിക്കുന്നത്. ഷാരൂഖിനൊപ്പം ചിത്രത്തില്‍ നായികയായി എത്തുന്നത് നയന്‍താരയാണ്. വിജയ് സേതുപതി, പ്രിയാമണി എന്നിവരടങ്ങുന്ന വമ്പൻ താരനിരയുമായാണ് ചിത്രം എത്തുന്നത്. ദീപിക പ​ദുകോൺ അതിഥി വേഷത്തിലെത്തുന്നുണ്ട്. 

ടൈഗര്‍ 3 ദീപാവലിക്ക് എത്തും; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

"സര്‍ നിങ്കെ എങ്കയോ പോയിട്ടെന്‍ സാര്‍" : ഒറ്റ ഡയലോഗില്‍ എന്നും ഓര്‍ക്കപ്പെടുന്ന കമലിന്‍റെ ചെങ്ങാതി ശിവാജി

​​​​​​​Asianet News Live
 

click me!