പഠാന് ലഭിച്ചതുപോലെ മൊത്തത്തില്‍ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റിയല്ല ചിത്രത്തിന് ലഭിച്ചത്
പഠാന് ശേഷം ബോളിവുഡില്‍ ഏറ്റവുമധികം ആവേശം പകര്‍ന്നെത്തിയ ചിത്രമായിരുന്നു ജവാന്‍. പഠാന്‍ നേടിയ വന്‍ വിജയത്തിന് ശേഷമെത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്നതുതന്നെ ആയിരുന്നു ചിത്രത്തിന്‍റെ യുഎസ്‍പി. സംവിധായകന്‍ ആറ്റ്ലിയുടെയും നായിക നയന്‍താരയുടെയും ബോളിവുഡ് അരങ്ങേറ്റം കൂടിയായിരുന്നു ഈ ചിത്രം. എന്നാല്‍ പഠാന് ലഭിച്ചതുപോലെ മൊത്തത്തില്‍ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റിയല്ല ചിത്രത്തിന് ലഭിച്ചത്. മറിച്ച് സമ്മിശ്ര അഭിപ്രായങ്ങള്‍ ആയിരുന്നു. ആറ്റ്ലിയുടെ തമിഴ് ചിത്രങ്ങള്‍ കണ്ടുശീലിച്ച തെന്നിന്ത്യന്‍ പ്രേക്ഷകരെ ചിത്രം ആവേശപ്പെടുത്താതെ പോയപ്പോള്‍ ഉത്തരേന്ത്യന്‍ അനലിസ്റ്റുകളില്‍ നിന്നും മറ്റും ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് എത്തിയത്. സമ്മിശ്ര അഭിപ്രായം ലഭിച്ച ഈ ബിഗ് ബജറ്റ് ചിത്രം ആദ്യദിനം എത്ര നേടി?
ചിത്രത്തിന്‍റെ ഇന്ത്യന്‍ കളക്ഷന്‍ സംബന്ധിച്ച് ബോക്സ് ഓഫീസ് ട്രാക്കര്‍മാരുടെ വിവിധ റിപ്പോര്‍ട്ടുകള്‍ ഇന്നലെ വൈകിട്ട് മുതല്‍ തന്നെ എത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രം ആദ്യദിനം നേടിയ കളക്ഷന്‍ നിര്‍മ്മാതാക്കള്‍ തന്നെ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ്. ആഗോള തലത്തില്‍ നിന്ന് ചിത്രം നേടിയ കളക്ഷനാണ് നിര്‍മ്മാതാക്കളായ റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍മെന്‍റ് പുറത്തുവിട്ടിരിക്കുന്നത്. 129.6 കോടിയാണ് ചിത്രം ആദ്യദിനം ചിത്രം നേടിയിരിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നു.
As Jawan says, "Yeh toh bas shuruaat hai" 💥
Thank you for the Massy-ive love ❤
Book your tickets now!https://t.co/B5xelUahHO
Watch in cinemas - in Hindi, Tamil & Telugu. pic.twitter.com/M1CCHuCqIF
undefined
ഹിന്ദി സിനിമകളുടെ എക്കാലത്തെയും ബോക്സ് ഓഫീസ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ആദ്യദിന ഗ്രോസ് ആണ് ഇത്. പഠാന്‍റെ 106 കോടി എന്ന റെക്കോര്‍ഡ് ആണ് ഷാരൂഖിന്‍റെ തന്നെ മറ്റൊരു ചിത്രം ഇപ്പോള്‍ മറികടന്നിരിക്കുന്നത്. അതേസമയം സമ്മിശ്രപ്രതികരണങ്ങള്‍ നേടിയ ജവാന്‍ മുന്നോട്ടുള്ള ബോക്സ് ഓഫീസ് യാത്രയില്‍ പഠാനെ മറികടക്കുമോ എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ ഉറ്റുനോക്കുന്നത്. വന്‍ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിച്ച ജവാന്‍ ഫൈനല്‍ കളക്ഷനില്‍ പഠാനെ മറികടക്കാന്‍ സാധ്യതയില്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.
ALSO READ : 'ജയിലര്‍ രണ്ടാമത് കണ്ടത് ആ സീനിനുവേണ്ടി മാത്രം'; 'മുകുന്ദന്‍ ഉണ്ണി' സംവിധായകന്‍ പറയുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക