ബോക്സ് ഓഫീസിലെ സൂപ്പര്‍ ഫാസ്റ്റ്! വേഗതയില്‍ 'ജവാന്‍' പിന്നിലാക്കിയ ഏഴ് സിനിമകള്‍

By Web Team  |  First Published Sep 11, 2023, 6:08 PM IST

ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയ വാരാന്ത്യ കളക്ഷനും റെക്കോര്‍ഡ് ആണ്


റിലീസ് ദിനത്തില്‍ നെഗറ്റീവ് അഭിപ്രായങ്ങള്‍ ഒരുപാട് വന്നപ്പോള്‍ സിനിമാലോകം തന്നെ കരുതിയിരുന്നില്ല ജവാന്‍ ഇത്ര വലിയ വിജയത്തിലേക്ക് പോകുമെന്ന്. ഇന്ത്യയില്‍ നിന്ന് മാത്രം ആദ്യദിനം ചിത്രം നേടിയത് 65.50 കോടി ആയിരുന്നു. വന്‍ വിജയം നേടിയ പഠാന് ശേഷം വരുന്ന ഷാരൂഖ് ഖാന്‍ ചിത്രം ആയതുകൊണ്ടും റിലീസിന് മുന്‍പ് ലഭിച്ച വന്‍ പബ്ലിസിറ്റി കൊണ്ടും ലഭിച്ച കളക്ഷനാവും ഇതെന്നും വരും ദിനങ്ങളില്‍ കളക്ഷനില്‍ ഇടിവ് സംഭവിക്കുമെന്നും വിലയിരുത്തലുകള്‍ വന്നു. എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. ഹിന്ദി ചിത്രങ്ങളുടെ ആദ്യ വാരാന്ത്യ കളക്ഷനില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് ചിത്രം. 

ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയ വാരാന്ത്യ കളക്ഷന്‍ 520.79 കോടിയാണ്. ഇന്ത്യന്‍ കളക്ഷനിലും ചിത്രം റെക്കോര്‍ഡ് ആണ് നേടിയിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 500 കോടി ക്ലബ്ബിലാണ് ഇടംപിടിച്ചതെങ്കില്‍ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ 250 കോടി ക്ലബ്ബിലാണ് ചിത്രം ഇതിനകം എത്തിയിരിക്കുന്നത്. അതും ഹിന്ദി ചിത്രങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വേഗത്തില്‍‍‍! വെറും നാല് ദിവസം കൊണ്ടാണ് ഇന്ത്യയില്‍ നിന്ന് ചിത്രം 250 കോടി നേടിയിരിക്കുന്നത്. ഷാരൂഖിന്‍റെ തന്നെ പഠാനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിക്കൊണ്ടാണ് ചിത്രം റെക്കോര്‍ഡ് ബുക്കില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. 

Latest Videos

അഞ്ച് ദിവസം കൊണ്ടാണ് പഠാന്‍ ഇന്ത്യയില്‍ നിന്ന് 250 കോടി ക്ലബ്ബില്‍ എത്തിയതെങ്കില്‍ ഗദര്‍ 2 ആറ് ദിവസം കൊണ്ടും കെജിഎഫ് 2 ഹിന്ദി ഏഴ് ദിവസം കൊണ്ടും ഈ നേട്ടം സ്വന്തമാക്കി. ബാഹുബലി 2 ഹിന്ദി പതിപ്പ് എട്ട് ദിവസം കൊണ്ടാണ് 250 കോടിയില്‍ എത്തിയത്. ദംഗല്‍, സഞ്ജു, ടൈഗര്‍ സിന്ദാ ഹൈ എന്നിവ 10 ദിവസങ്ങള്‍ കൊണ്ടും. 

ALSO READ : ഏറ്റുമുട്ടാന്‍ അവര്‍ വീണ്ടും! 'പുഷ്‍പ 2' റിലീസ് തീയതി പ്രഖ്യാപിച്ചു

WATCH >> "ദുല്‍ഖറും ഫഹദും അക്കാര്യത്തില്‍ എന്നെ ഞെട്ടിച്ചു"; കുഞ്ചാക്കോ ബോബൻ അഭിമുഖം: വീഡിയോ

click me!