റിലീസ് ചെയ്ത് 25 ദിവസങ്ങള്‍ കഴിഞ്ഞു; കളക്ഷന്‍ കൊയ്ത്ത് തുടര്‍ന്ന് ജവാന്‍, പുതിയ റെക്കോഡ്.!

By Web Team  |  First Published Oct 3, 2023, 10:04 AM IST

ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് കണക്കുകള്‍ പ്രകാരം ആദ്യവാരത്തില്‍ ജവാന്‍ ഇന്ത്യയില്‍ നിന്നും 389 കോടിയാണ് നേടിയത്. 


മുംബൈ: റിലീസ് ചെയ്ത് 25മത്തെ ദിവസം ഇന്ത്യന്‍ ബോക്സോഫീസില്‍ ഇതുവരെ ഒരു ചിത്രവും നേടാത്ത നേട്ടം കൈവരിച്ച് ഷാരൂഖ് ഖാന്‍ നായകനായ ജവാന്‍. ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് കണക്കുകള്‍ പ്രകാരം ജവാന്‍ ഇന്ത്യന്‍ ബോക്സോഫീസില്‍ മാത്രം 600 കോടിയാണ് നേടിയിരിക്കുന്നത്. ഇന്ത്യന്‍ ബോക്സോഫീസില്‍ മാത്രമായി ആദ്യമായാണ് ഒരു ഷാരൂഖ് ചിത്രം 600 കോടി നേടുന്നത്. അതും 25 ദിവസത്തില്‍ നേടുന്ന കൂടിയ കളക്ഷനാണ്. അതേ സമയം ആദ്യമായാണ് ഒരു ഹിന്ദി ചിത്രം ആഭ്യന്തര ബോക്സോഫീസില്‍ ഈ നേട്ടം കൈവരിക്കുന്നത്. 

ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് കണക്കുകള്‍ പ്രകാരം ആദ്യവാരത്തില്‍ ജവാന്‍ ഇന്ത്യയില്‍ നിന്നും 389 കോടിയാണ് നേടിയത്. രണ്ടാം വാരത്തില്‍ 139.1 കോടിയാണ് നേടിയത്. മൂന്നാം വാരത്തില്‍ ജവാന്‍ 55.92 കോടിയാണ് നേടിയത്. റിലീസ് ചെയ്ത് 25മത്തെ ദിനത്തില്‍ വിവിധ ഭാഷകളിലായി ജവാന്‍ നേടിയത് 8.80 കോടി രൂപയാണ് എന്നാണ്  സാക്നിൽക്  കണക്കുകള്‍ പറയുന്നത്. ഹിന്ദി പതിപ്പ് തന്നെയാണ് ചിത്രത്തെ ഇപ്പോഴും മുന്നില്‍ നിര്‍ത്തുന്നത്. ചിത്രം ആഗോള ബോക്സോഫീസില്‍ ഇതുവരെ 1068.58 കോടി നേടിയെന്നാണ് നിര്‍മ്മാതാക്കള്‍ തന്നെ വ്യക്തമാക്കുന്നത്. 

Latest Videos

അറ്റ്ലി സംവിധാനം ചെയ്ത  ചിത്രം അദ്ദേഹത്തിന്‍റെ കരിയറിലെ ആദ്യത്തെ ബോളിവുഡ് ചിത്രമാണ്.  ദക്ഷിണേന്ത്യയില്‍ ചിത്രത്തിന് സമിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും ഹിന്ദി ബെല്‍റ്റിലാണ് ജവാന്‍ കത്തിയറിയത്. വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തിയത്. നയന്‍താര ആക്ഷന്‍ നായികയായി ചിത്രത്തില്‍ എത്തി. അതേ സമയം പ്രിയമണി, സാനിയ മല്‍ഹോത്ര അടക്കം വന്‍ താരനിര ചിത്രത്തിലുണ്ടായിരുന്നു. അനിരുദ്ധിന്‍റെ ചിത്രത്തിന്‍റെ സംഗീതം വന്‍ ഹിറ്റാകുകയും ചെയ്തു.

നാല് വര്‍ഷത്തോളം ചലച്ചിത്ര രംഗത്ത് നിന്നും വിട്ടു നിന്ന ഷാരൂഖ് വീണ്ടും സ്ക്രീനില്‍ സജീവമായ വര്‍ഷമാണ് 2023. അതില്‍ തന്നെ രണ്ട് 1000 കോടി ചിത്രങ്ങളാണ് ഇപ്പോള്‍ ഷാരൂഖ് നേടിയിരിക്കുന്നത്. ഷാരൂഖിന്‍റെ നിര്‍മ്മാണ കമ്പനി റെഡ് ചില്ലീസ് എന്‍റര്‍ടെയ്മെന്‍റ്സാണ് ജവാന്‍ നിര്‍മ്മിച്ചത്. 300 കോടിക്ക് അടുത്താണ് ചിത്രത്തിന്‍റെ ബജറ്റ്. 

അത്തരം ചിത്രങ്ങളില്‍ അഭിനയിക്കാതിരിക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കും; തുറന്നു പറഞ്ഞ് തമന്ന

കശ്മീര്‍ ഫയല്‍സ് മാജിക് നടന്നില്ല; ബോക്സോഫീസില്‍ തപ്പിതടഞ്ഞ് വിവേക് ​​അഗ്നിഹോത്രിയുടെ 'ദ വാക്സിന്‍ വാര്‍'

​​​​​​​Asianet News Live
 

click me!