ഏറ്റവും പുതിയ വിവരം അനുസരിച്ച് 2023 ല്‍ ഏറ്റവും വലിയ തമിഴ് പണം വാരിപ്പടം വാരിസിന്‍റെ ലൈഫ് ടൈം കളക്ഷന്‍ നാലാം ദിനത്തില്‍ ജയിലര്‍ മറികടന്നുവെന്നാണ്.
ചെന്നൈ: രജനികാന്തിന്‍റെ ഏറ്റവും പുതിയ ചിത്രം ജയിലര്‍ ബോക്സോഫീസ് വേട്ട തുടരുകയാണ്. ഇപ്പോള്‍ ചിത്രം നാലാം ദിവസത്തില്‍ 300 കോടി കളക്ഷന്‍ നേടിയെന്നാണ് വിവരം. വളരെ ക്രമമായ രീതിയില്‍ ജയിലറിന്‍റെ കളക്ഷന്‍ വര്‍ദ്ധിക്കുന്നു എന്നാണ് വിവരം. ഏറ്റവും പുതിയ വിവരം അനുസരിച്ച് 2023 ല്‍ ഏറ്റവും വലിയ തമിഴ് പണം വാരിപ്പടം വാരിസിന്‍റെ ലൈഫ് ടൈം കളക്ഷന്‍ നാലാം ദിനത്തില്‍ ജയിലര്‍ മറികടന്നുവെന്നാണ്.
വംശി പൈഡിപ്പള്ളി സംവിധാനം ചെയ്‍ത ചിത്രമായ 'വാരിസാ'ണ് വിജയ്‍യുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ഈ ചിത്രം തീയറ്ററില്‍ നിന്നും ലൈഫ് ടൈം കളക്ഷനായി 320 കോടി നേടിയിട്ടുണ്ടായിരുന്നു. എന്നാല്‍ നാലാം ദിനത്തില്‍ ഇത് രജനികാന്ത് നായകനായ നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രം മറികടന്നുവെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ദിനത്തില്‍ നൂറുകോടിക്ക് അടുത്താണ് ജയിലര്‍ കളക്ഷന്‍ നേടിയത്. രണ്ടാം ദിനത്തില്‍ അത് 150 കോടിയായി. പിന്നീട് 220 കോടിയിലാണ് കളക്ഷന്‍ അവസാനിച്ചത്. ജയിലര്‍ അതിന്‍റെ റണ്ണിംഗിലെ ആദ്യ ഞായറാഴ്ച 100 കോടി നേടിയെന്നാണ് വിവരം. കേരളത്തില്‍ ഇന്നലെ ചിത്രം ഏഴ് കോടിയും നേടിയിരിക്കുന്നുവെന്നാന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ കെജിഎഫ് 2, വിക്രം എന്നിവയ്ക്ക് ശേഷം ഏറ്റവും കളക്ഷന്‍ നേടുന്ന അന്യഭാഷ ചിത്രമായി ഇതിനകം ജയിലര്‍ മാറിക്കഴിഞ്ഞു.
സ്വതന്ത്ര്യദിന അവധി അടക്കം അവധി വരാന്‍ ഇരിക്കുന്നതിനാല്‍ വലിയൊരു കളക്ഷനിലേക്ക് ചിത്രം എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. അതേ സമയം രജനി വിജയ് ആരാധകര്‍ക്കിടയില്‍ 'സൂപ്പര്‍ സ്റ്റാര്‍ ആര്?" എന്ന തര്‍ക്കം ശക്തമാകുന്നതിനിടെയാണ് ഈ കണക്കുകള്‍ വരുന്നത് എന്നതാണ് ശ്രദ്ധേയം. എന്തായാലും രജനിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ കളക്ഷനിലേക്ക് ജയിലര്‍ നീങ്ങാനുള്ള സാധ്യതകള്‍ എല്ലാം തെളിയുന്നുണ്ട്.
മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന റിട്ടയേര്‍ഡ് പൊലീസ് ഓഫീസറായാണ് ജയിലറില്‍ രജനികാന്ത് എത്തുന്നത്. മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, ജാക്കി ഷെറോഫ് എന്നിവര്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചിത്രത്തില്‍ ചെയ്യുന്നു. രമ്യകൃഷ്ണന്‍, തമന്ന, തെലുങ്ക് താരം സുനില്‍ എന്നിവരും ചിത്രത്തിലുണ്ട്. സണ്‍ പിക്ചേര്‍സിന്‍റെ ബാനറില്‍ കലാനിധി മാരാനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അനിരുദ്ധാണ് സംഗീതം.
ജയിലര്‍ സിനിമ ഇറങ്ങിയപ്പോള്‍ താരമായി; പക്ഷെ അത് കാണാന്‍ ഡാന്‍സര്‍ രമേശില്ല, നോവായി മരണം.!
ഭോല ശങ്കര്‍ ഫ്ലോപ്പിലേക്ക്: അനിയത്തിയായി കീര്‍ത്തിക്ക് രാശിയില്ലെന്ന് ചര്‍ച്ച.!