ഫിലിം ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലന്‍റെ എക്സ് പോസ്റ്റ് അനുസരിച്ച് 'ജയിലർ' 12 മത്തെ ദിവസം തികയുമ്പോള്‍ ജയിലര്‍ ലോകമെമ്പാടും 556.50 കോടി നേടിയെന്നാണ് പറയുന്നത്.
ചെന്നൈ: ഓഗസ്റ്റ് 10 ന് റിലീസ് ചെയ്ത നെല്‍സണ്‍ സംവിധാനം ചെയ്ത രജനികാന്തിന്‍റെ ആക്ഷൻ പായ്ക്ക് ചിത്രം 'ജയിലർ' കളക്ഷനില്‍ 550 കോടി എന്ന നാഴികകല്ല് പിന്നിട്ടു. 12 ദിവസം കൊണ്ട് ലോകമെമ്പാടുമുള്ള കളക്ഷനിലാണ് ചിത്രം 550 കോടി കടന്നത്. മണിരത്‌നത്തിന്റെ 'പൊന്നിയിൻ സെൽവൻ 1' കളക്ഷനെ മറികടന്നതോടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന തമിഴ് ചിത്രമെന്ന പദവി 'ജയിലർ' സ്വന്തമാക്കി.
സാക്നിൽക്ക്.കോം റിപ്പോർട്ട് പ്രകാരം, റിലീസിന്‍റെ ആദ്യ 12 ദിവസങ്ങളിൽ 'ജയിലർ' ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം തുടരുകയാണെന്നും. ഇന്ത്യയില്‍ നിന്നും ഇതുവരെ ചിത്രം 292.70 കോടി നേടിയെന്നുമാണ് പറയുന്നത്. ചിത്രം റിലീസ് ചെയ്ത് 12മത്തെ ദിവസമായ തിങ്കളാഴ്ച എല്ലാ ഭാഷാ പതിപ്പുകളിൽ നിന്നുമായി സണ്‍ പിക്ചേര്‍സ് നിര്‍മ്മിച്ച ജയിലര്‍ 6.1 കോടി നേടി.
ഫിലിം ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലന്‍റെ എക്സ് പോസ്റ്റ് അനുസരിച്ച് 'ജയിലർ' 12 മത്തെ ദിവസം തികയുമ്പോള്‍ ജയിലര്‍ ലോകമെമ്പാടും 556.50 കോടി നേടിയെന്നാണ് പറയുന്നത്. 12-ാം ദിവസം ലോകമെമ്പാടുമായി രജനി ചിത്രം 12.54 കോടിയും നേടി.
ജയിലര്‍ ആദ്യദിവസം 48.35 കോടിയാണ് നേടിയത്. പിന്നീട് വന്ന വെള്ളിയാഴ്ച ഇത് 10.05 കോടി ആയിരുന്നു. ആദ്യ വാരത്തില്‍ ജയിലര്‍ 235 കോടിയാണ് ആഗോള വ്യാപകമായിനേടിയത്. ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ ജയിലര്‍ ഇറങ്ങിയിരുന്നു. മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, ജാക്കി ഷെറോഫ്, സുനില്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തി. പ്രധാന വില്ലനായി എത്തിയ വിനായകന്‍റെ പ്രകടനവും ഏറെ ശ്രദ്ധേയമായി.
നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന മുന്‍ ജയിലറെയാണ് രജനികാന്ത് അവതരിപ്പിച്ചിരിക്കുന്നത്. മുംബൈ പശ്ചാത്തലമാക്കി പ്രവര്‍ത്തിക്കുന്ന അധോലോക നേതാവിനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മാത്യു എന്നാണ് ഈ കഥാപാത്രത്തിന്‍റെ പേര്. മോഹന്‍ലാലിന്‍റെ കഥാപാത്രത്തിന് വ്യാപക സ്വീകാര്യതയാണ് ലഭിച്ചത്. സമീപകാലത്ത് നായകനായെത്തിയ ചിത്രങ്ങളേക്കാള്‍ കൈയടി ഈ അതിഥിവേഷത്തിലൂടെ മോഹന്‍ലാലിന് ലഭിച്ചു.
"കുഞ്ഞിക്കയുടെ കരുതല്‍, ഡിക്യുവിന്‍റെ കെയര്‍" ; ആ വീഡിയോ ആഘോഷിച്ച് ഫാന്‍സ്.!
ഉണ്ണി മുകുന്ദന്‍റെ പുതിയ ചിത്രം 'ജയ് ഗണേഷ്'; ടൈറ്റില്‍ വീഡിയോ