ഓഗസ്റ്റ് മാസത്തെ ബോക്സ് ഓഫീസ് കണക്കുകള്‍
പാന്‍ ഇന്ത്യന്‍ എന്ന പ്രയോഗം സിനിമാമേഖലയില്‍ തുടങ്ങിവച്ചത് ബാഹുബലി അടക്കം ഭാഷാതീതമായി സ്വീകരിക്കപ്പെട്ട തെന്നിന്ത്യന്‍ ചിത്രങ്ങളാവും. പിന്നീട് കൊവിഡ് കാലത്ത് ഒടിടി നേടിയ ജനകീയതയോടെയാണ് സിനിമയ്ക്ക് ഉണ്ടായിരുന്ന ഭാഷയുടെ തടസം പൂര്‍ണ്ണമായും നീങ്ങിയത്. ഇന്ത്യന്‍ സിനിമ എന്ന് ഒരിക്കല്‍ വിളിക്കപ്പെട്ടത് പ്രധാനമായും ബോളിവുഡിനെ ആയിരുന്നെങ്കില്‍ ഇന്ന് മലയാളമുള്‍പ്പെടെ എല്ലാ ഭാഷാ സിനിമകള്‍ക്കും അത് അര്‍ഹിക്കുന്ന ബഹുമാനവും പരിഗണനയും ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമ വ്യത്യസ്ത ഭാഷകളിലായി ഓഗസ്റ്റ് മാസത്തില്‍ നേടിയ ബോക്സ് ഓഫീസ് കളക്ഷന്‍ കണക്കുകള്‍ ശ്രദ്ധ നേടുകയാണ്.
ഓര്‍മാക്സ് മീഡിയയുടെ കണക്കനുസരിച്ച് ഇന്ത്യന്‍ സിനിമ ഓഗസ്റ്റ് മാസത്തില്‍ നേടിയ ബോക്സ് ഓഫീസ് കളക്ഷന്‍ 1291 കോടിയാണ്. ഇന്ത്യയിലെ മാത്രം കളക്ഷനാണ് ഇത്. ഓഗസ്റ്റില്‍ റിലീസ് ആയി, ഇപ്പോഴും തിയറ്ററുകളില്‍ തുടരുന്ന ചിത്രങ്ങളുടെ പ്രൊജക്റ്റഡ് കളക്ഷന്‍ കൂടി ചേര്‍ത്താണ് അത്. തെന്നിന്ത്യന്‍ ചിത്രങ്ങളെ പിന്നിലാക്കി ഒരു ബോളിവുഡ് ചിത്രമാണ് ഒന്നാം സ്ഥാനത്ത് എത്തിയത് എന്ന പ്രത്യേകതയുമുണ്ട്.
undefined
അമര്‍ കൌശിക് സംവിധാനം ചെയ്ത കോമഡി ഹൊറര്‍ ചിത്രം സ്ത്രീ 2 ആണ് കഴിഞ്ഞ മാസം റിലീസ് ചെയ്തവയില്‍ ബോക്സ് ഓഫീസില്‍ ഒന്നാം സ്ഥാനത്ത്. ഇപ്പോഴും തിയറ്ററുകളിലുള്ള ചിത്രത്തിന്‍റെ പ്രൊജക്റ്റഡ് ടോട്ടല്‍ ആയി ഓര്‍മാക്സ് പറയുന്നത് 680 കോടിയാണ്. നാനി നായകനായ തെലുങ്ക് ചിത്രം സരിപോദാ ശനിവാരമാണ് രണ്ടാമത്. ഇന്ത്യന്‍ കളക്ഷന്‍ 77 കോടി. തങ്കലാന്‍ (59 കോടി), ഖേല്‍ ഖേല്‍ മേം (48 കോടി), ഡിമോണ്ടെ കോളനി 2 (44 കോടി) എന്നിവയാണ് രണ്ട് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളില്‍. ആദ്യ പത്തില്‍ ഒരേയൊരു മലയാള ചിത്രമാണ് ഉള്ളത്. വിപിന്‍ ദാസിന്‍റെ തിരക്കഥയില്‍ ആനന്ദ് മേനന്‍ സംവിധാനം ചെയ്ത വാഴ: ബയോപിക് ഓഫ് എ ബില്യണ്‍ ബോയ്സ് ആണ് അത്. ഓര്‍മാക്സിന്‍റെ കണക്കനുസരിച്ച് ചിത്രത്തിന്‍റെ ഇന്ത്യന്‍ കളക്ഷന്‍ 28 കോടിയാണ്, ലിസ്റ്റില്‍ ഏഴാം സ്ഥാനത്താണ് ചിത്രം.
ALSO READ : 90 ദിവസത്തെ ചിത്രീകരണം, ഷെയ്‍നിന്‍റെ ബിഗസ്റ്റ് ബജറ്റ്; 'ഹാല്‍' പൂര്‍ത്തിയായി