ഇന്ത്യൻ ബോക്സ് ഓഫീസ് കിംഗ് ആര്?, ഷാരൂഖല്ല ഒന്നാമൻ, മുന്നില്‍ ആ സീക്രട്ട് സൂപ്പര്‍സ്റ്റാര്‍, സര്‍പ്രൈസ് പട്ടിക

By Web Team  |  First Published Jan 9, 2024, 11:07 AM IST

ഇന്ത്യയില്‍ ഒന്നാമൻ സീക്രട്ട് സൂപ്പര്‍സ്റ്റാര്‍.


ആഗോളതലത്തിലും ഇന്ത്യയില്‍ നിന്നുള്ള സിനിമകളില്‍ കളക്ഷനില്‍ റെക്കോര്‍ഡുകള്‍ തീര്‍ത്തുകൊണ്ടിരിക്കുകയാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ നിന്നുള്ള വിവിധ ഭാഷാ സിനിമകള്‍ ആഗോള ബോക്സ് ഓഫീസില്‍ നിര്‍ണായക സ്വാധീനമാണുണ്ടാക്കുന്ന‍ുണ്ട്. ആദ്യ പത്ത് സ്ഥാനങ്ങള്‍ പരിശോധിക്കുമ്പോള്‍ കളക്ഷനില്‍ ഇന്ത്യയില്‍ മുന്നില്‍ എത്തി റെക്കോര്‍ഡിട്ട നടൻ ആരാണ് എന്ന് മനസിലാക്കുന്നത് കൗതുകരമായിരിക്കും. ഷാരൂഖും പ്രഭാസുമൊക്കെ നിറഞ്ഞുനില്‍ക്കുന്ന ഇന്ത്യൻ കളക്ഷൻ റെക്കോര്‍ഡില്‍ മുന്നില്‍ ആമിര്‍ ഖാൻ ആണ് എന്നത് രസകരമായ ഒരു വസ്‍തുതയാണ്.

കളക്ഷനില്‍ ആഗോളതലത്തില്‍ ഒന്നാമത് എത്തിയ ഇന്ത്യൻ സിനിമ ആമിര്‍ ഖാൻ നായകനായ ദംഗലാണ്. 2016ല്‍ പുറത്തിറങ്ങിയ ആമിര്‍ ഖാൻ ചിത്രം 2017ല്‍ ചൈനയിലടക്കം റീലീസ് ചെയ്‍താണ് ഇത്തരം ഒരു നേട്ടത്തിലെത്തിയത്. ദംഗല്‍ ആഗോളതലത്തില്‍ ആകെ 2023.81 കോടി രൂപയാണ് നേടിയ്‍ത്. ഇന്ത്യയില്‍ നിന്നുള്ളവയില്‍ 2000 കോടി ആദ്യമായി നേടി എന്ന റെക്കോര്‍ഡും ആമിര്‍ ഖാന്റെ ദംഗലിനാണ്.

Latest Videos

undefined

ആദ്യ പത്തില്‍ ആമിറിന്റെ മൂന്ന് സിനിമകളാണ് ഉള്ളത്. ആമിര്‍ ഖാന്റെ സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ കളക്ഷനില്‍ എട്ടാം സ്ഥാനത്താണ്. ചിത്രം ആഗോളതലത്തില്‍ ആകെ 905.7 കോടി രൂപയാണ് നേടിയത്. ആമിറിന്റെ പികെയാണ് പത്താം സ്ഥാനത്തും. പികെ ആഗോളതലത്തില്‍ ആകെ 769.89 കോടി രൂപയാണ് നേടിയത്.

ബാഹുബലി രണ്ട് ആകെ 1810.595 കോടി രൂപ നേടി ആഗോള ബോക്സ് ഓഫീസില്‍ ഇന്ത്യയില്‍ നിന്ന് രണ്ടാം സ്ഥാനത്തുണ്ട്. തെലുങ്കില്‍ നിന്നുള്ള ആര്‍ആര്‍ആര്‍ 1387.26 കോടി രൂപയുമായി മൂന്നാം സ്ഥാനത്തും എത്തിയപ്പോള്‍ കന്നഡയില്‍ നിന്നുള്ള കെജിഎഫ് രണ്ട് 1250 കോടിയുമായി നാലാം സ്ഥാനത്തുമുണ്ട്. തൊട്ടുപിന്നില്‍ ഷാരൂഖിന്റെ ജവാൻ 1148.32 കോടി രൂപയുമായി എത്തിയപ്പോള്‍ ആറാമത് പഠാൻ 1050.30 കോടിയുമായും പിന്നാലെ ബജ്രംഗി ഭായ്‍ജാൻ 969 കോടിയുമായും ഒമ്പതാമതുള്ള അനിമല്‍ 896.61 കോടി രൂപയുമായും ഉണ്ട്.

Read More: യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കി ആക്ഷൻ ചിത്രവുമായി വിഷ്‍ണു വിശാല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!