റിലീസ് വാരാന്ത്യത്തില്‍ തന്നെ വീഴുമോ 'ഇന്ത്യന്‍ താത്ത' : രണ്ടാം ദിനത്തില്‍ പ്രേക്ഷകര്‍ വിധി ഇതാണ് !

By Web TeamFirst Published Jul 14, 2024, 3:35 PM IST
Highlights

ഇന്ത്യൻ 2വിന്‍റെ ബോക്സോഫീസ് കളക്ഷന്‍ സംബന്ധിച്ച രണ്ടാം ദിവസത്തിലെ വിവരങ്ങളാണ് ഇപ്പോള്‍ വരുന്നത്. 

ചെന്നൈ:  കമല്‍ഹാസന്‍ പ്രധാന വേഷത്തില്‍ എത്തിയ ഇന്ത്യന്‍ 2 ജൂലൈ 12നാണ് ആഗോളതലത്തില്‍ റിലീസായത്. സമിശ്രമായ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. തമിഴ്നാട്ടില്‍ അടക്കം ചിത്രം വലിയ തോതില്‍ ട്രോളുകള്‍ നേരിടുന്നുണ്ട്. ബിഗ് ബജറ്റില്‍ എടുത്ത ചിത്രത്തെ നെഗറ്റീവ് മൗത്ത് പബ്ലിസ്റ്റി ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. 

ഇന്ത്യൻ 2വിന്‍റെ ബോക്സോഫീസ് കളക്ഷന്‍ സംബന്ധിച്ച രണ്ടാം ദിവസത്തിലെ വിവരങ്ങളാണ് ഇപ്പോള്‍ വരുന്നത്. ഷങ്കര്‍ സംവിധാനം ചെയ്ത ചിത്രം രണ്ടാം ദിനം ശനിയാഴ്ചയായിട്ടും കളക്ഷനില്‍ ഇടിവ് രേഖപ്പെടുത്തി. ബോക്സോഫീസ് ട്രാക്കറായ സാക്നില്‍ക്.കോം കണക്ക്  അനുസരിച്ച്, ചിത്രം ഇതുവരെ 42 കോടി രൂപയാണ് ഇന്ത്യന്‍ ബോക്സോഫീസില്‍ നേടിയിരിക്കുന്നത്. 

Latest Videos

സാക്നില്‍ക്.കോം കണക്ക് അനുസരിച്ച് രണ്ടാം ദിനത്തില്‍ ഇന്ത്യന്‍ 2 ആഭ്യന്തര ബോക്സോഫീസില്‍ നേടിയത് 16.7 കോടി രൂപയാണ്. ആദ്യദിനത്തില്‍ ചിത്രം ഇന്ത്യന്‍ ബോക്സോഫീസില്‍ 25.6 കോടിയാണ് നേടിയത്. ചിത്രത്തിന് മൊത്തത്തില്‍ മോശം റിവ്യൂകള്‍ ലഭിച്ചതോടെ ചിത്രം ആദ്യ വാരാന്ത്യത്തില്‍ തന്നെ പിന്നോട്ട് പോകുന്നു എന്ന ട്രെന്‍റാണ് ട്രാക്കര്‍മാര്‍ പ്രവചിക്കുന്നത്. 

ഇതുവരെ രണ്ട് ദിനത്തില്‍ ചിത്രം 42.3 കോടിയാണ് നേടിയത്. അതില്‍ തമിഴ് 29.5 കോടി, ഹിന്ദി 2.4 കോടി, തെലുങ്ക് 10.4 കോടി എന്നിങ്ങനെയാണ് കളക്ഷന്‍ വന്നിരിക്കുന്നത്. 

ലൈക്ക പ്രൊഡക്ഷൻസ്, റെഡ് ജയിന്‍റ് മൂവീസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഇന്ത്യന്‍ 2വില്‍ സിദ്ധാര്‍ഥ്, എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദം, ബോബി സിംഹ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ഒരുമിക്കുന്നത്. 

ശ്രീ ഗോകുലം മൂവിസാണ് സിനിമയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യുഷൻ പാർട്നർ.  രവി വർമ്മനാണ് ഛായാഗ്രഹണം. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. ശ്രീകർ പ്രസാദ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് മൂന്ന് മണിക്കൂറോളം ദൈർഘ്യമുണ്ടെന്നാണ് സൂചന. 

തിരക്കഥ, സംവിധാനം ശങ്കർ, സംഭാഷണങ്ങൾ ബി ജയമോഹൻ, കപിലൻ വൈരമുത്തു, ലക്ഷ്മി ശരവണ കുമാർ, ആക്ഷൻ അൻബറിവ്, പീറ്റർ ഹെയിൻ, സ്റ്റണ്ട് സിൽവ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ ജി കെ എം തമിഴ് കുമരൻ, പിആർഒ ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് സ്‌നേക്ക് പ്ലാനറ്റ്.

രജനികാന്ത് ലോകേഷ് ചിത്രം 'കൂലി'യിലെ നിര്‍ണ്ണായക വേഷം വേണ്ടെന്ന് വച്ച് ഫഹദ് ഫാസില്‍

ഇതും പൊട്ടുമോ? അക്ഷയ് കുമാറിന്‍റെ നില ആശങ്കയിലാണ്: സർഫിറയുടെ റിലീസ് ദിവസത്തെ ഗതി ഇതാണ് !

click me!