വരണ്ട ഫെബ്രുവരി മാസത്തില്‍ ഇന്ത്യൻ സിനിമയ്‍ക്ക് മുന്നില്‍ കഴിവ് തെളിയിച്ച് മോളിവുഡ്.
സിനിമകള്‍ക്കും ഫെസ്റ്റിവല്‍ സീസണ്‍ ആഘോഷമാണ്. പുത്തൻ റിലീസുകള്‍ക്കായി വൻ താരങ്ങളുടെ സിനിമകള്‍ തെരഞ്ഞെടുക്കാറുള്ളതും ഉത്സവകാലമാണ്. കേരളത്തില്‍ വിഷു, ഓണം, ക്രിസ്‍മസ് തുടങ്ങിയ ഉത്സവങ്ങള്‍ നല്ല കാലമാണെങ്കില്‍ തമിഴ്‍നാട്ടിനും തെലുങ്കിനും പൊങ്കലും ബോളിവുഡിന് ഈദ്, ഹോളി, പുതു വര്‍ഷം, സ്വാതന്ത്ര്യ ദിനം എന്നിവയൊക്കെയാണ് ആഘോഷമാകാറ്. പൊതുവെ വരണ്ട മാസമായ ഫെബ്രുവരിയില്‍ സിനിമകള്‍ക്ക് അത്ര നല്ല കാലമല്ല എന്നാണ് കരുതിയിരുന്നതെങ്കിലും 2024ല്‍ കോടിക്കിലുക്കത്തിലാണ് മോളിവുഡ്.
ഫെബ്രുവരിയില്‍ മാത്രം മോളിവുഡ് 150 കോടി രൂപയില്‍ അധികം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയിരിക്കുകയാണ്. അന്വേഷിപ്പിൻ കണ്ടെത്തും, പ്രേമലു എന്നിവയാണ് ആദ്യം എത്തിയതെങ്കില്‍ പിന്നീട് ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്‍സും റിലീസായതോടെ മോളിവുഡ് അക്ഷരാര്‍ഥത്തില്‍ ഫെബ്രുവരിയില്‍ നിറഞ്ഞാടുകയാണ്. വൻ അഭിപ്രായം നേടിയവയൊക്കെ 50 കോടി ക്ലബില്‍ എത്തുന്ന കാഴ്‍ചയാണ് ഫെബ്രുവരിയില്‍ കാണാനാകുന്നത്. എന്തായാലും ഫെബ്രുവരിയില്‍ മൂന്ന് 50 കോടി ക്ലബുകള്‍ ഉണ്ടാകുമെന്ന് ഏകദേശം ഉറപ്പായിരിക്കുന്നു.
undefined
ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും മികച്ച പ്രതികരണം നേടിയപ്പോള്‍ 40 കോടി ക്ലബില്‍ ഇടംനേടി. നസ്‍ലെന്റെ പ്രേമലുവാകട്ടെ നേരത്തെ 50 കോടി ക്ലബില്‍ എത്തി. ഇന്നലെ മമ്മൂട്ടിയുടെ ഭ്രമയുഗം 50 കോടി ക്ലബില്‍ എത്തിയിരുന്നു. അതിവേഗം മഞ്ഞുമ്മല്‍ ബോയ്‍സും 50 കോടി ക്ലബിലേക്ക് കുതിക്കുകയാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വളരെ നേരത്തെ എത്തിയിട്ടും പ്രേമലു സിനിമ ഫെബ്രുവരിയില്‍ കുതിക്കുന്ന കാഴ്‍ചയാണ് ബോക്സ് ഓഫീസില്‍ കാണാനാകുന്നത്. നസ്‍ലെന്റും മമിമതയുടെ പ്രേമലു 60 കോടി രൂപയില്‍ അധികം നേടിയിട്ടുണ്ട്. മഞ്ഞുമ്മല്‍ ബോയ്‍സ് കേരളത്തില്‍ 14 കോടി രൂപയില്‍ അധികം നേടിയിട്ടുണ്ട്. ബോളിവുഡടക്കമുള്ള അന്യ ഭാഷാ സിനിമകള്‍ കളക്ഷനില്‍ തളരുമ്പോഴാണ് മോളിവുഡിന്റെ വൻ മുന്നേറ്റം എന്നത് ഇന്ത്യയിലെ ചലച്ചിത്ര ആസ്വാദകരെ അമ്പരപ്പിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക