ഹൃത്വിക് റോഷന്റെ വമ്പൻ ഹിറ്റ്, കളക്ഷനില്‍ ഞെട്ടിച്ച് ഫൈറ്റര്‍

By Web TeamFirst Published Jan 27, 2024, 1:51 PM IST
Highlights

റെക്കോര്‍ഡ് കുതിപ്പുമായി ഫൈറ്റര്‍.

ഹൃത്വിക്ക് നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ഫൈറ്റര്‍. വൻ ഹൈപ്പിലായിരുന്നു ഹൃത്വിക് റോഷൻ ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ആ ഹൈപ്പ് ബോക്സ് ഓഫീസ് കളക്ഷനിലും പ്രതിഫലിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഹൃത്വിക്കിന്റെ ഫൈറര്‍ ആഗോളതലത്തില്‍ 100 കോടി ക്ലബില്‍ എത്തി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ആഗോള ബോക്സ് ഓഫീസില്‍ 100.02 കോടി നേടി ഹൃത്വിക് റോഷന്റെ ഫൈറ്റര്‍ പറന്നുയരുകയാണ് എന്നാണ് റിപ്പോര്‍ട്ട്. സംവിധായകൻ സിദ്ധാര്‍ഥ് ആനന്ദിന്റെ പുതിയ ചിത്രത്തില്‍ ദീപിക പദുക്കോണാണ് നായികയായി എത്തിയിരിക്കുന്നത്ത്. ഛായാഗ്രാഹണം സത്‍ചിത് പൗലോസാണ്. അനില്‍ കപൂറും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫൈറ്ററില്‍ സഞ്‍ജീദ ഷെയ്‍ക്കും നിര്‍ണായക വേഷത്തില്‍ ഉണ്ട്.

Latest Videos

ഹൃത്വിക് റോഷൻ നായകനായി മുമ്പെത്തിയ ചിത്രം വിക്രം വേദയാണ്. തമിഴ് പ്രേക്ഷകരെ അമ്പരപ്പിച്ചു ഒരു ചിത്രമായ വിക്രം വേദയുടെ അതേ പേരിലുള്ള ഹിന്ദി റീമേക്കിലായിരുന്നു ഹൃത്വിക് റോഷൻ നായകനായി എത്തിയത്. സംവിധാനം പുഷ്‍കര്‍- ഗായത്രി ദമ്പതിമാരാണ്. ഹൃത്വിക് റോഷൻ നായകനായ ബോളിവുഡ് ചിത്രം ഭുഷൻ കുമാര്‍, കൃഷൻ കുമാര്‍, എസ് ശശികാന്ത് എന്നിവരാണ് നിര്‍മിച്ചത്.

ഹൃത്വിക് റോഷനു പുറമേ ഹിന്ദി ചിത്രത്തില്‍ സെയ്‍ഫ് അലിഖാൻ, രാധിക ആംപ്‍തെ, രോഹിത്ത് സറഫ്, യോഗിത ബിഹാനി, ഷരീബ് ഷാഷ്‍മി തുടങ്ങിയവരും കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. പി എസ് വിനോദാണ് ഛായാഗ്രാഹണം. സാം സി എസ് പശ്ചാത്തല സംഗീതം നിര്‍വഹിച്ച വിക്രം വേദയുടെ പാട്ടുകള്‍ വിശാല്‍ ദദ്‍ലാനി, ശേഖര്‍ രവ്‍ജിയാനി എന്നിവര്‍ ഒരുക്കിയപ്പോള്‍ റിലീസിനു മുന്നേ ഹിറ്റായിരുന്നു. ഇന്ത്യക്ക് പുറമേ 104 രാജ്യങ്ങളിലായിട്ട് ചിത്രം റിലീസ് ചെയ്‍തപ്പോള്‍ മോശമല്ലാത്ത പ്രതികരണം ലഭിച്ചിരുന്നുവെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

Read More: വെറുതെയങ്ങ് പോകാൻ ശിവകാര്‍ത്തികേയനില്ല, മൂന്നാമാഴ്‍ചയിലും തമിഴകത്ത് അയലാന് വൻ സ്വീകാര്യത, സര്‍പ്രൈസ് കുതിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!