'ലൂസിഫര്‍' പത്താമത്; കേരളത്തില്‍ റിലീസ് ദിനത്തില്‍ ഏറ്റവുമധികം പണം വാരിയ 10 സിനിമകള്‍

By Web Team  |  First Published Dec 6, 2024, 9:07 PM IST

പുഷ്‍പ 2 കേരള ഓപണിംഗ് കളക്ഷനില്‍ അഞ്ചാം സ്ഥാനത്ത്


ഒരു സിനിമാ മാര്‍ക്കറ്റ് എന്ന നിലയില്‍ കേരളത്തിന്‍റെ ബോക്സ് ഓഫീസ് സാധ്യതകള്‍ ഓരോ വര്‍ഷവും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. പാന്‍ ഇന്ത്യന്‍ അപ്പീലോടെയെത്തിയ തെലുങ്ക് ചിത്രം പുഷ്പ 2 കേരളത്തിലും മികച്ച കളക്ഷന്‍ നേടുമ്പോള്‍ കേരളത്തിലെ ഓള്‍ ടൈം ടോപ്പ് 10 ഓപണിംഗ് ലിസ്റ്റ് ഒരിക്കല്‍ക്കൂടി പുതുക്കപ്പെടുകയാണ്. 6.35 കോടിയുമായി പുഷ്പ 2 അഞ്ചാം സ്ഥാനത്തേക്കാണ് ഇടം പിടിച്ചത്. 

എല്‍സിയുവിന്‍റെ (ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്സ്) ഭാഗമായെത്തിയ വിജയ് ചിത്രം ലിയോയുടെ പേരിലാണ് കേരളത്തിലെ ഓള്‍ ടൈം ഓപണിംഗ് റെക്കോര്‍ഡ്. 12 കോടിയാണ് 2023 ലെ റിലിസീ ദിനത്തില്‍ ചിത്രം കേരളത്തില്‍ നിന്ന് നേടിയത്. രണ്ടാം സ്ഥാനത്ത് പാന്‍ ഇന്ത്യന്‍ കന്നഡ ചിത്രം കെജിഎഫ് 2 ആണ്. 7.3 കോടിയാണ് ചിത്രത്തിന്‍റെ കേരള ഓപണിംഗ്. മൂന്നാം സ്ഥാനത്താണ് ഒരു മലയാള ചിത്രം. മോഹന്‍ലാല്‍- വി എ ശ്രീകുമാര്‍ ചിത്രം ഒടിയനാണ് അത്. 6.8 കോടിയാണ് കളക്ഷന്‍.

Latest Videos

നാലാം സ്ഥാനത്ത് നെല്‍സണ്‍ ദിലീപ്‍കുമാറിന്‍റെ വിജയ് ചിത്രം ബീസ്റ്റ് ആണ്. 6.6 കോടിയാണ് ചിത്രത്തിന്‍റെ കേരള ഓപണിംഗ്. അഞ്ചാം സ്ഥാനത്ത് പുഷ്പ 2 ആണെങ്കില്‍ ആറാം സ്ഥാനത്ത് മറ്റൊരു മലയാള ചിത്രമാണ്. മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീമിന്‍റെ മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം. 6.3 കോടിയാണ് ചിത്രത്തിന്‍റെ കളക്ഷന്‍. ഏഴ്, എട്ട് സ്ഥാനങ്ങളില്‍ ഓരോ മമ്മൂട്ടി ചിത്രങ്ങളാണ്. ഏഴാമത് വൈശാഖ് ചിത്രം ടര്‍ബോയും എട്ടാമത് അമല്‍ നീരദ് ചിത്രം ഭീഷ്‍മപര്‍വ്വവും. 6.2 കോടിയും 6.15 കോടിയും യഥാക്രമം. എട്ടാമത് വിജയ് ചിത്രം സര്‍ക്കാര്‍ ആണ്. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രം കേരളത്തില്‍ നിന്ന് നേടിയ ഓപണിംഗ് 6.1 കോടിയാണ്. പത്താം സ്ഥാനത്ത് പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറും. 6.05 കോടിയാണ് ലൂസിഫറിന്‍റെ കേരള ഓപണിംഗ്. പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്ക് ആണ് പുതുക്കിയ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

ALSO READ : വേറിട്ട കഥാപാത്രമായി സുരാജ്; 'ഇഡി'യിലെ 'നരഭോജി' സോംഗ് എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!