യുവ നടൻമാരെ അമ്പരപ്പിച്ച് ആ സൂപ്പര്‍താരം ഒന്നാമത്.
മലയാളത്തിന്റെ ക്രൗഡ് പുള്ളര്‍ ആരെന്ന് ചോദിച്ചാല്‍ ഉത്തരം മോഹൻലാല്‍ എന്നായിരിക്കും. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ മറ്റിടങ്ങളിലും താരത്തിന് സ്വീകാര്യത ലഭിക്കുന്നു എന്നാണ് പ്രധാന പ്രത്യേകത. കേരളത്തിന് പുറത്തെ ഇന്ത്യയുടെ പ്രദേശങ്ങളിലെ കളക്ഷനില്‍ മലയാളത്തില്‍ നിന്ന് ഒന്നാമത് ഇന്നും മോഹൻലാലിന്റെ ഒടിയനാണ് എന്നത് അതിന്റെ തെളിവ്. കേരളത്തില്‍ നിന്ന് പാൻ ഇന്ത്യൻ ചിത്രങ്ങളുമായി രാജ്യമൊട്ടാകെയുള്ള വലിയ വിപണിയിലേക്ക് യുവ നടൻമാര്‍ എത്തുമ്പോഴും മോഹൻലാല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.
ആദ്യമായി മലയാളത്തില്‍ നിന്ന് 100 കോടി നേടി എന്ന നേട്ടത്തിലുള്ള പുലിമുരുകൻ ആരാധകരെ വിസ്‍മയിപ്പിച്ച ചിത്രമായിരുന്നു. പുലിമുരുകൻ 2016ല്‍ പ്രദര്‍ശനത്തിനെത്തിയപ്പോള്‍ 20.80 കോടി രൂപയാണ് കേരളത്തിന് പുറത്തെ ഇന്ത്യൻ പ്രദേശങ്ങളില്‍ നിന്ന് ആകെ നേടിയത്. സംവിധാനം വൈശാഖാണ് നിര്‍വഹിച്ചത്. തിരക്കഥ എഴുതിയത് ഉദയ്‍കൃഷ്‍ണയും.
undefined
മുരുഗൻ എന്ന കേന്ദ്ര കഥപാത്രത്തെയാണ് ചിത്രത്തില്‍ മോഹൻലാല്‍ അവതരിപ്പിച്ചത്. ആക്ഷനിലടക്കം അസാമാന്യമായ മെയ്‍വഴക്കം മോഹൻലാല്‍ ചിത്രത്തില്‍ പ്രകടിപ്പിച്ചത് ആരാധകരുടെ പ്രശംസ നേടിയിരുന്നു. കമാലിനി മുഖര്‍ജിയായിരുന്നു നായികാ വേഷത്തിലെത്തിയത്. വില്ലനായി ജഗപതി ബാബുവും എത്തി. ലാല്‍, വിനു മോഹൻ എന്നിവര്‍ക്കു പുറമേ ചിത്രത്തില്‍ ബാല, നോബി, സുരാജ് വെഞ്ഞാറമൂട്, സിദ്ധിഖ്, കിഷോര്‍, നന്ദു, മകരന്ദ് ദേശ്‍പാണ്ഡേ തുടങ്ങി ഒട്ടേറെ താരങ്ങള്‍ വേഷമിട്ടു.
കേരളത്തിന് പുറത്ത് രണ്ടാമതുള്ള മലയാള ചിത്രം ടൊവിനോയടക്കമുള്ള യുവ നടൻമാര്‍ പ്രധാന വേഷത്തിലെത്തിയ 2018 ആണ്. ദുല്‍ഖറിന്റെ എക്കാലത്തെയും മികച്ച ഒരു വിജയമായ ചിത്രം കുറുപ്പ് ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് 16.10 കോടി രൂപ നേടി മൂന്നാം സ്ഥാനത്തുണ്ട്. മറ്റ് ഭാഷകളിലും സ്വീകാര്യതയുള്ള മലയാളി താരമായ പൃഥ്വിരാജിന് പക്ഷേ കേരളത്തിന് പുറത്ത് സോളോ നായകൻ എന്ന നിലയില്‍ റെക്കോര്‍ഡ് പട്ടികയില്‍ ഇടംനേടാനായില്ല. മോഹൻലാല്‍ നായകനായി പൃഥ്വിരാജിന്റെ സംവിധാനത്തിലുള്ള ചിത്രം ലൂസിഫര്‍ കേരളത്തിന് പുറത്ത് മറ്റ് ഇന്ത്യൻ പ്രദേശങ്ങളില്‍ നിന്ന് 12 കോടിയിലധികം നേടി നാലാം സ്ഥാനത്തുണ്ട്.
Read More: ദളപതി 69 ബാലയ്യയുടെ ഹിറ്റ് ചിത്രത്തിന്റെ റീമേക്കോ?, പ്രചാരണങ്ങളിലെ സത്യാവസ്ഥ പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക