'വാലിബൻ' എട്ടാമത്, മുന്നിൽ ഓസ്‍ലര്‍; ഒന്നാമത് ആ ചിത്രം, ടോളിവുഡിന് മികച്ച തുടക്കം, പണം വാരിയ സിനിമകൾ

By Web Team  |  First Published Feb 7, 2024, 8:34 PM IST

2024ൽ ഇതുവരെ മികച്ച കളക്ഷൻ നേടിയ ഇന്ത്യൻ സിനിമകളുടെ പട്ടിക.


ന്നത്തെ കാലത്ത് സിനിമാസ്വാദകർക്കും ഫാൻസിനും അറിയാൻ ഏറെ കൗതുകമുള്ള കാര്യമാണ് ബോക്സ് ഓഫീസ് കണക്കുകൾ. സിനിമകളുടെ കളക്ഷൻ വിവരങ്ങൾ ചില നിർമാതാക്കൾ പുറത്തുവിടും ചിലർ ഹൈഡ് ചെയ്ത് വയ്ക്കുന്നും. എന്നാലും പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ കളക്ഷൻ വിവരങ്ങൾ തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ പുറത്തുവിടാറുണ്ട്. അത്തരത്തിൽ 2024ൽ ഇതുവരെ മികച്ച കളക്ഷൻ നേടിയ ഇന്ത്യൻ സിനിമകളുടെ പട്ടിക പുറത്തുവരികയാണ്. 

ടോളിവുഡ് 3, കോളിവുഡ് 2, മോളിവുഡ് 2, ബോളിവുഡ് 1 എന്നിങ്ങനെയാണ് 2024ൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ഇന്ത്യൻ സിനിമാ ഇന്റസ്ട്രികളുടെ കണക്ക്. ഇനി ഈ സിനിമകൾ ഏതെക്കെയാണ് എന്ന് പരിശോധിക്കാം. ട്രാക്കർമാരുടെ കണക്ക് പ്രകാരം ഒന്നാം സ്ഥാനത്ത് ഉള്ളത് ഋത്വിക് റോഷന്റെ 'ഫൈറ്റർ' ആണ്. 300 കോടിയിലധികം ആണ് ചിത്രം നേടിയിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് തെലുങ്ക് ചിത്രം 'ഹനു മാൻ' ആണ്. ഇതും 300കോടിയിലേറെ നേടിക്കഴിഞ്ഞു. മൂന്നാമത് മഹേഷ് ബാബുവിന്റെ ​ഗുണ്ടൂർ കാരനും(170 കോടി) നാലാമത് ശിവകാർത്തികേയന്റെ അയലാനും(83കോടി) അഞ്ചാമത് ധനുഷിന്റെ ക്യാപ്റ്റൻ മില്ലറുമാണ്(75 കോടി). 

Latest Videos

undefined

'മമ്മൂക്ക..' ട്രെയിലർ എവിടെ ? ചോദ്യങ്ങളുമായി ആരാധകർ, അപ്ഡേറ്റ് ഉടന്‍, 'ഭ്രമയു​ഗ'ത്തിന് ഇനി ഏഴ് നാൾ

ആറാമത് ഒരു മലയാള സിനിമയാണ്. ജയറാമിനൊപ്പം മമ്മൂട്ടി അതിഥി വേഷത്തിൽ എത്തിയ ഓസ്‍ലര്‍ ആണിത്. ചിത്രം ഇതിനോടകം 40 കോടി പിന്നിട്ടു കഴിഞ്ഞു. ഏഴാമത് നാ​ഗാർജുന ചിത്രം നാ സാമി രാ​ഗയാണ്. 37 കോടിയാണ് ഇതിന്റെ കളക്ഷൻ. എട്ടാമത് മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബനാണ്. 29.2 കോടിയാണ് ഇതുവരെ ചിത്രം നേടിയതെന്നാണ് ട്രാക്കർന്മാർ പറയുന്നത്. വൈകാതെ ചിത്രം 30 കോടി പിന്നിടുമെന്നും പറയപ്പെടുന്നുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയായിരുന്നു സംവിധാനം.  

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

click me!