ഈവർഷം ജനുവരിമുതൽ ഏപ്രിൽവരെയുള്ള കാലയളവിൽ 985 കോടിയോളം രൂപ ഗ്രോസ് കളക്‌ഷൻ മലയാളം ഇതിനകം നേടി കഴിഞ്ഞു
കൊച്ചി: മലയാള സിനിമയുടെ സുവര്‍ണ്ണകാലമാണ് 2024 എന്ന് വിശേഷിപ്പിക്കാം. നൂറു കോടി ചിത്രങ്ങള്‍ അടക്കം സംഭവിച്ച വര്‍ഷം. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രം അടക്കം സംഭവിച്ചത് ഈ വര്‍ഷമാണ്. ഒരു വര്‍ഷം 1000 കോടിയില്‍ കൂടുതല്‍ വരുമാനം ഉണ്ടാക്കുന്ന ഇന്ത്യയിലെ അപൂര്‍വ്വം സിനിമ മേഖലകളില്‍ ഒന്നായി മലയാള സിനിമ മാറുന്ന വര്‍ഷം കൂടിയാകും 2024 എന്ന് ഉറപ്പാണ്.
ഈവർഷം ജനുവരിമുതൽ ഏപ്രിൽവരെയുള്ള കാലയളവിൽ 985 കോടിയോളം രൂപ ഗ്രോസ് കളക്‌ഷൻ മലയാളം ഇതിനകം നേടി കഴിഞ്ഞു. മെയ് മാസം രണ്ടാം പാദത്തില്‍ വീണ്ടും വലിയ റിലീസുകള്‍ മലയാളത്തില്‍ എത്താനുണ്ട്. അതിനാല്‍ തന്നെ ഈ മാസം അവസാനത്തിനുള്ളില്‍ 1000 കോടി മലയാളം തികയ്ക്കും എന്ന് കരുതാം.
undefined
മെയ് 16 ന് ഇറങ്ങുന്ന ഗുരുവായൂര്‍ അമ്പല നടയില്‍ പിന്നാലെ എത്തുന്ന ടര്‍ബോ എന്നീ ചിത്രങ്ങളിലൂടെയാണ് മലയാളം 1000 കോടി പിന്നിടും എന്ന പ്രതീക്ഷ വയ്ക്കുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോ ഒരു ആക്ഷന്‍ ചിത്രമാണ്. മമ്മൂട്ടി ചിത്രം എന്ന നിലയില്‍ മികച്ച ഇനീഷ്യല്‍ ചിത്രം പ്രതീക്ഷിക്കുന്നുണ്ട്.
അതേ സമയം പൃഥ്വിരാജ്, ബേസില്‍, അനശ്വര, വിമല അടക്കം വന്‍താര നിരയുമായി എത്തുന്ന ഗുരുവായൂര്‍ അമ്പല നടയില്‍ ഒരു കോമഡി ഫാമിലി എന്‍റര്‍ടെയ്നറാണ്. അപ്രതീക്ഷിത ഹിറ്റായ ജയ ജയ ജയ ഹേ യ്ക്ക് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ മികച്ച കളക്ഷന്‍ ചിത്രം പ്രതീക്ഷിക്കുന്നുണ്ട്.
സാക്നില്‍.കോം കണക്ക് പ്രകാരം ഈ വര്‍ഷം 61 സിനിമ ഇറങ്ങിയ മലയാളത്തിലെ ഇന്ത്യ നെറ്റ് കളക്ഷന്‍ 494.73 കോടിയാണ്. സ്ട്രൈക്ക് റൈറ്റ് നോക്കിയാല്‍ മലയാള സിനിമ വളരെ മുന്നിലാണ്. തമിഴ് സിനിമ പോലും അഞ്ച് മാസത്തില്‍ 286 കോടി മാത്രമാണ് നെറ്റ് കളക്ഷന്‍ നേടിയിരിക്കുന്നത്.
അതേ സമയം ഹിന്ദി കഴിഞ്ഞാല്‍ ആഗോള കളക്ഷനില്‍ മലയാളമാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യൻസിനിമയിൽ 2024-ലെ ഗ്രോസ് കളക്‌ഷന്റെ 20 ശതമാനത്തോളം മലയാളസിനിമയിൽനിന്നാണ് എന്നതും മലയാള സിനിമയുടെ വളര്‍ച്ച കാണിക്കുന്നു.
"മന്ദാകിനി" യിലെ ഡബ്സിയുടെ വട്ടേപ്പം പാട്ട് ഹിറ്റ്; പാട്ടിനൊപ്പം ചുവടുവച്ച് അനാര്‍ക്കലി