രണ്ടാം ദിനം മഹേഷ് ബാബുവിന്‍റെ ഗുണ്ടൂര്‍ കാരത്തിന്‍റെ കളക്ഷന്‍ കുത്തനെ വീണു; ഗുണം ചെയ്തത് 'ഹനുമാനോ'.!

By Web Team  |  First Published Jan 14, 2024, 7:37 AM IST

സക്നില്‍ക്.കോം കണക്ക് പ്രകാരം ഇന്ത്യയില്‍ ആദ്യ ദിനം 42 കോടിക്ക് അടുത്താണ് ഗുണ്ടൂർ കാരം നേടിയത്.


ഹൈദരാബാദ്: മഹേഷ് ബാബു നായകനായ ഗുണ്ടൂർ കാരത്തിന് റിലീസ് ദിവസം പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഹനുമാൻ, ക്യാപ്റ്റൻ മില്ലർ, അയലൻ, മെറി ക്രിസ്മസ് എന്നി ചിത്രങ്ങളുമായി ക്ലാഷ് വച്ച്  ജനുവരി 12 നാണ് ത്രിവിക്രം ശ്രീനിവാസ്  സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിൽ എത്തിയത്.

ആഗോളതലത്തില്‍ ഗുണ്ടുര്‍ കാരം റിലീസ് ദിനത്തില്‍ 94 കോടി രൂപ നേടി എന്നാണ് നിര്‍മാതാക്കള്‍ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്. ഒറ്റ ഭാഷയില്‍ ഇറങ്ങുന്ന സിനിമകളുടെ കളക്ഷനില്‍ ഇന്ത്യൻ റെക്കോര്‍ഡ് നേടിയിരിക്കുകയാണ് ഗുണ്ടുര്‍ കാരം. പുഷ്പയുടെ തെലുങ്ക് റിലീസ് ഡേ റെക്കോഡ് ഗുണ്ടുര്‍ കാരം തകര്‍ത്തിരുന്നു. 

Latest Videos

undefined

സക്നില്‍ക്.കോം കണക്ക് പ്രകാരം ഇന്ത്യയില്‍ ആദ്യ ദിനം 42 കോടിക്ക് അടുത്താണ് ഗുണ്ടൂർ കാരം നേടിയത്. എന്നാല്‍ ചിത്രം ആദ്യ ശനിയാഴ്ചയില്‍‌ എത്തിയപ്പോള്‍ കാര്യങ്ങള്‍ മാറി മറിഞ്ഞെന്നാണ് പുതിയ വാര്‍ത്ത. മഹേഷ് ബാബു ചിത്രത്തിന്‍റെ കളക്ഷനില്‍ 70ശതമാനം  ഇടിവ് രേഖപ്പെടുത്തിയെന്നാണ് വിവരം. 

ചിത്രം ഇറങ്ങി ആദ്യ ശനിയാഴ്ച ഗുണ്ടൂർ കാരത്തിന് ഓള്‍ ഇന്ത്യ കളക്ഷനായി  നേടാനായത് 13 കോടിയാണ്. അതായത് 70 ശതമാനത്തോളം കളക്ഷനില്‍ ഇടിവ്. അതേ സമയം തന്നെ  ഗുണ്ടൂര്‍ കാരത്തിനൊപ്പം ഇറങ്ങിയ ഹനുമാന്‍ എന്ന ചിത്രം 11 കോടി നേടി കയറിവരുന്നുണ്ട്. മികച്ച അഭിപ്രായവും നേടുന്നു.

ആദ്യ ഹൈപ്പിന് ശേഷം ലഭിച്ച സമിശ്ര പ്രതികരണം മഹേഷ് ബാബു ചിത്രത്തെ ബാധിച്ചുവെന്നാണ് ആദ്യ വിലയിരുത്തല്‍. എന്നാല്‍ ഞായറാഴ്ചത്തെ കളക്ഷന്‍ എത്രയെന്ന് നോക്കി മാത്രമേ ചിത്രത്തിന്‍റെ ഭാവി പ്രവചിക്കാന്‍ കഴിയൂ എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. 44.54 ആയിരുന്നു ഗുണ്ടൂര്‍ കാരത്തിന്‍റെ ശനിയാഴ്ചത്തെ തീയറ്റര്‍ ഒക്യൂപെന്‍സി. 

മഹേഷ് ബാബുവിന്റെ പുതിയ ചിത്രത്തിന്റെ സംവിധാനം ത്രിവിക്രം ശ്രീനിവാസ് നിര്‍വഹിക്കുന്നു എന്നതും ഹൈപ്പ് വര്‍ദ്ധിപ്പച്ച ഘടകമായിരുന്നു. തിരക്കഥയും ത്രിവിക്രം ശ്രീനിവാസാണ്. മഹേഷ് ബാബുവിന് 50 കോടിയാണ് ചിത്രത്തിന് പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്. ഗുണ്ടുര്‍ കാരം എന്ന ചിത്രത്തിന്റെ സംഗീതം എസ് തമൻ നിര്‍വഹിച്ച് എത്തിയ പാട്ടുകളും ഹിറ്റായിട്ടുണ്ട്.

'ഇതൊരു പുതിയ പ്രശ്നം അല്ല, ഞാന്‍ വര്‍ഷങ്ങളായി അനുഭവിക്കുന്നത്' തുറന്ന് പറഞ്ഞ് സണ്ണി ലിയോണ്‍

പൊങ്കല്‍ ദിനത്തില്‍ തമിഴകം പിടിച്ചത് ആര്?: ധനുഷോ, ശിവകാര്‍ത്തികേയനും ഏലിയനും ചേര്‍ന്നോ; കളക്ഷന്‍ വിവരം പുറത്ത്

click me!