ത്രിവിക്രം ശ്രീനിവാസ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം
തെലുങ്കിലെ ജനപ്രിയ താരങ്ങളുടെ ഒരു ലിസ്റ്റ് എപ്പോള്‍ തയ്യാറാക്കിയാലും അതില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സാധിക്കാത്ത ഒരാളുണ്ട്. മഹേഷ് ബാബുവാണ് അത്. നിര്‍മ്മാതാക്കളെ സംബന്ധിച്ച് ഏറ്റവുമധികം മിനിമം ഗ്യാരന്‍റി നല്‍കുന്ന യുവതാരങ്ങളിലൊരാള്‍. വര്‍ഷത്തില്‍ ഒരു സിനിമയാണ് മിക്കപ്പോഴും അദ്ദേഹം ചെയ്യാറ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്‍റേതായി ചിത്രങ്ങളൊന്നും എത്തിയിരുന്നില്ല. അതിനാല്‍ തന്നെ ഈ വര്‍ഷത്തെ റിലീസ് ആയി എത്തുന്ന ഗുണ്ടൂര്‍ കാരത്തിന് ആരാധകര്‍ക്കിടയിലുള്ള ഹൈപ്പ് വലുതാണ്. ഇപ്പോഴിതാ അഡ്വാന്‍സ് ബുക്കിംഗില്‍ അത്ഭുതം കാട്ടുകയാണ് ഈ ചിത്രം.
പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ റിപ്പോര്‍ട്ട് പ്രകാരം അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത് 11.5 കോടി രൂപയാണ്. റിലീസിന് ഒരു ദിവസം കൂടി അവശേഷിക്കുമ്പോളാണ് ഈ പ്രതികരണമെന്ന് ഓര്‍ക്കണം. വെള്ളിയാഴ്ചയാണ് ചിത്രത്തിന്‍റെ റിലീസ്. ആന്ധ്ര പ്രദേശില്‍ നിന്ന് 3.35 കോടിയും കര്‍ണാടകത്തില്‍ നിന്ന് 2.04 കോടിയും തെലങ്കാനയില്‍ നിന്ന് മാത്രം 10.79 കോടിയും ചിത്രം നേടിയിട്ടുണ്ട്.
undefined
ത്രിവിക്രം ശ്രീനിവാസ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ശ്രീലീലയാണ് നായിക. മലയാളത്തില്‍ നിന്ന് ജയറാമും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മീനാക്ഷി ചൗധരി, ജഗപതി ബാബു, രമ്യ കൃഷ്ണന്‍, ഈശ്വരി റാവു, പ്രകാശ് രാജ്, റാവു രമേശ്, മുരളി ശര്‍മ്മ, സുനില്‍, ബ്രഹ്‍മാനന്ദം, വെണ്ണല കിഷോര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ത്രിവിക്രം സംവിധാനം ചെയ്യുന്ന മഹേഷ് ബാബു ചിത്രം എന്ന നിലയില്‍ ടോളിവുഡില്‍ ഏറെക്കാലമായി കാത്തിരിപ്പ് ഉണര്‍ത്തുന്ന ചിത്രമാണിത്. പോസിറ്റീവ് അഭിപ്രായം വരുന്നപക്ഷം റെക്കോര്‍ഡ് കളക്ഷനാവും ചിത്രം നേടുകയെന്ന കണക്കുകൂട്ടലിലാണ് ടോളിവുഡ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം