ഗോഡ്‌സില്ല xകോങ്:ന്യൂ എംപയര്‍: റീലീസ് ദിവസം റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ് ഗംഭീര കളക്ഷന്‍ നേടി ഭീമന്മാര്‍.!

By Web Team  |  First Published Mar 30, 2024, 10:16 AM IST

ഗോഡ്‌സില്ല vs കോങ് എന്ന ചിത്രത്തിന്‍റെ സീക്വലായ ചിത്രത്തില്‍ മനുഷ്യരുടെ രംഗങ്ങളെക്കാള്‍ കൂടുതല്‍ ഭീകരജീവികള്‍ക്കാണ് സ്ക്രീന്‍ സ്പേസ് നല്‍കിയിരിക്കുന്നത്. 


മുംബൈ: ലെജൻഡറിയുടെ മോൺസ്റ്റർവേർസിലെ പുതിയ ചിത്രം ഗോഡ്‌സില്ല xകോങ്:ന്യൂ എംപയര്‍ വെള്ളിയാഴ്ചയാണ് ആഗോള വ്യാപകമായി റിലീസ് ചെയ്തത്. ഒരു പ്രത്യേക ദൌത്യത്തിന് വേണ്ടി ഇരു ഭീകരന്മാരും ഒന്നിക്കുന്നു എന്നതാണ് പുതിയ ചിത്രത്തിന്‍റെ പ്രത്യകത. ഒപ്പം തന്നെ പുതിയ വില്ലനും ഉദയം ചെയ്യുന്നുണ്ട്. എന്തായാലും മികച്ച വരവേല്‍പ്പാണ് ആഗോള ബോക്സോഫീസ് പോലെ ഇന്ത്യന്‍ ബോക്സോഫീസിലും ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 

ഗോഡ്‌സില്ല vs കോങ് എന്ന ചിത്രത്തിന്‍റെ സീക്വലായ ചിത്രത്തില്‍ മനുഷ്യരുടെ രംഗങ്ങളെക്കാള്‍ കൂടുതല്‍ ഭീകരജീവികള്‍ക്കാണ് സ്ക്രീന്‍ സ്പേസ് നല്‍കിയിരിക്കുന്നത്. മനുഷ്യ രാശിയെ കാക്കാന്‍ ഒന്നിച്ച് പോരാടുന്ന ഗോഡ്‌സില്ലയെയും കോങിനെയും പടത്തില്‍ കാണാം. ചിത്രം ഇന്ത്യന്‍ ബോക്സോഫീസില്‍ ആദ്യദിനത്തില്‍ 14 കോടി നേടിയെന്നാണ് വിവരം.  ചിത്രത്തിന്‍റെ ഇംഗ്ലീഷ് പതിപ്പിന് 33.93 ശതമാനം തീയറ്റര്‍ ഒക്യുപെന്‍സിയാണ് ലഭിച്ചത്. 

Latest Videos

undefined

2023-24 വര്‍ഷത്തെ ഒരു ബോളിവുഡ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച ഓപ്പണിംഗാണ് ഗോഡ്‌സില്ല xകോങ്:ന്യൂ എംപയര്‍  നേടിയിരിക്കുന്നത്. അവതാര്‍ ദ വേ ഓഫ് വാട്ടര്‍, മിഷന്‍ ഇംപോസിബിള്‍ 7, ഫാസ്റ്റ് എക്സ് എന്നിവയുടെ റെക്കോഡാണ് ഗോഡ്‌സില്ല xകോങ്:ന്യൂ എംപയര്‍  തകര്‍ത്തത്. 

ആദം വിന്‍ഗാര്‍ഡ് ആണ് ഗോഡ്‌സില്ല xകോങ്:ന്യൂ എംപയര്‍  സംവിധാനം ചെയ്തിരിക്കുന്നത്. റെബേക്കാ ഹാള്‍, ബ്രിയന്‍ ഹെന്‍റ്രി, ഡാന്‍ സ്റ്റീവന്‍സന്‍, കെയ്ലി ഹോട്ട്ലി, ഫല ചെന്‍  എന്നിവര്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. 

ടെറി റോസിയോ, സൈമൺ ബാരറ്റ് , ജെറമി സ്ലേറ്റർ എന്നിവരുടെതാണ് തിരക്കഥ. അതേ സമയം ആറുമാസത്തോളം താമസിച്ചാണ് ചിത്രത്തിന്‍റെ റിലീസ് നടക്കുന്നത്. നേരത്തെ ഹോളിവുഡില്‍ നടന്ന സമരം പ്രമുഖ സ്റ്റുഡിയോകളുടെ വന്‍ കിട പ്രൊജക്ടുകളെ ബാധിച്ചിരുന്നു. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. 

പെണ്‍പട ബോക്സോഫീസിനെ ഞെട്ടിച്ചോ?: ക്രൂ റിലീസ് ദിനത്തില്‍ നേടിയത്

96 ജോഡി കല്ല്യാണം കഴിച്ചോ?: കണ്‍ഫ്യൂഷന്‍ വേണ്ട സത്യം ഇതാണ്.!

click me!