സല്‍മാന്‍ ഖാന്‍റെ അതിഥിവേഷം ഉത്തരേന്ത്യയില്‍ തുണയായോ? 'ഗോഡ്‍ഫാദര്‍' ഹിന്ദി പതിപ്പ് ഒരാഴ്ച കൊണ്ട് നേടിയത്

By Web Team  |  First Published Oct 12, 2022, 4:01 PM IST

മലയാള ചിത്രം ലൂസിഫറിന്‍റെ ഒഫിഷ്യല്‍ തെലുങ്ക് റീമേക്ക് 


തെലുങ്ക് സിനിമയ്ക്ക് പാന്‍ ഇന്ത്യന്‍ റീച്ച് സൃഷ്ടിക്കപ്പെട്ടത് എസ് എസ് രാജമൌലിയുടെ ബാഹുബലി ഫ്രാഞ്ചൈസിയോടെയാണ്. പിന്നീടിങ്ങോട്ട് നിരവധി തെലുങ്ക് ചിത്രങ്ങള്‍ ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം രാജ്യത്ത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പുഷ്‍പയും ആര്‍ആര്‍ആറുമൊക്കെ അക്കൂട്ടത്തിലുള്ള ചിത്രങ്ങളാണ്. ഇപ്പോഴിതാ മറ്റൊരു തെലുങ്ക് ചിത്രത്തിന്‍റെ ഉത്തരേന്ത്യന്‍ കളക്ഷന്‍ റിപ്പോര്‍ട്ടും പുറത്തെത്തിയിരിക്കുകയാണ്. ചിരഞ്ജീവിയെ നായകനാക്കി മോഹന്‍ രാജ സംവിധാനം ചെയ്‍ത ഗോഡ്‍ഫാദര്‍ ആണ് ആ ചിത്രം.

മലയാള ചിത്രം ലൂസിഫറിന്‍റെ ഒഫിഷ്യല്‍ തെലുങ്ക് റീമേക്ക് ആണ് ഗോഡ്‍ഫാദര്‍. ഒക്ടോബര്‍ 5 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ ഹിന്ദി പതിപ്പും അതേ ദിവസം തന്നെ പ്രദര്‍ശനം ആരംഭിച്ചിരുന്നു. ചിത്രത്തിലെ സല്‍മാന്‍ ഖാന്റെ അതിഥിവേഷം ടോഡിവുഡ് കൌതുകത്തോടെ വീക്ഷിച്ച ഒന്നാണ്. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് സല്‍മാന്‍ ഖാന്‍ ഹിന്ദിയില്‍ എത്തിച്ചത്. മസൂം ഭായ് എന്നാണ് ഈ കഥാപാത്രത്തിന്‍റെ പേര്. എന്നാല്‍ ഈ അതിഥിവേഷം ചിത്രത്തിന്‍റെ ഉത്തരേന്ത്യന്‍ കളക്ഷനില്‍ പ്രതിഫലിച്ചോ? ചിത്രത്തിന്‍റെ ഇതുവരെയുള്ള കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

Latest Videos

undefined

ALSO READ : യുകെ, ഓസ്ട്രേലിയ, ന്യൂസിലന്‍സ്; 'റോഷാക്ക്' ഈ വാരം കൂടുതല്‍ രാജ്യങ്ങളിലേക്ക്

പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്‍റെ കണക്ക് പ്രകാരം ഗോഡ്‍ഫാദര്‍ ഉത്തരേന്ത്യയില്‍ നിന്ന് ഇതുവരെ നേടിയത് 8.03 കോടിയാണ്. ഒരു കോടിക്ക് മുകളില്‍ മൂന്ന് ദിവസം മാത്രമേ ചിത്രത്തിന്‍റെ കളക്ഷന്‍ പോയിട്ടുള്ളൂ. റിലീസ് ദിനമായ 5-ാം തീയതിയും ഇക്കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളിലും. 1.61 കോടി ആയിരുന്നു റിലീസ് ദിന കളക്ഷന്‍. ഹിന്ദി പതിപ്പിനൊപ്പം തെലുങ്ക് ഒറിജിനല്‍ പ്രദര്‍ശിപ്പിക്കുന്ന അപൂര്‍വ്വം തിയറ്ററുകളിലേതും കൂടി ചേര്‍ത്തുള്ള കളക്ഷനാണ് ഇത്. കളക്ഷന്‍ കുറവാണെങ്കിലും റിലീസ് ചെയ്‍ത് ഏതാനും ദിനങ്ങള്‍ക്കു ശേഷം ഉത്തരേന്ത്യന്‍ ബെല്‍റ്റില്‍ 600 തിയറ്ററുകളില്‍ കൂടി ചിത്രം റിലീസ് ചെയ്‍തിരുന്നു.

* version* Wed 1.61 cr [], Thu 87 lacs, Fri 96 lacs, Sat 1.45 cr, Sun 1.67 cr, Mon 84 lacs, Tue 63 lacs. Total: ₹ 8.03 cr. biz. Nett BOC.
NOTE: Includes version in *few* circuits. pic.twitter.com/2blgcFaqft

— taran adarsh (@taran_adarsh)

ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് ഇത്. മൂന്ന് സംവിധായകരുടെ പേരുകള്‍ വന്നുപോയതിനു ശേഷമാണ് മോഹന്‍ രാജയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. ചിത്രത്തിന്‍റെ സംവിധായകനായി ആദ്യം കേട്ടത് പുഷ്പ ഒരുക്കിയ സുകുമാറിന്‍റെ പേരായിരുന്നു. എന്നാല്‍ ഇത് സ്ഥിരീകരിച്ച വിവരമായിരുന്നില്ല. പിന്നീട് സാഹൊ ഒരുക്കിയ സുജീതിന്‍റെ പേരും ലൂസിഫര്‍ റീമേക്കിന്‍റെ സംവിധായകനായി കേട്ടു. എന്നാല്‍ സുജീത് നല്‍കിയ ഫൈനല്‍ ഡ്രാഫ്റ്റില്‍ തൃപ്തി പോരാഞ്ഞ് ചിരഞ്ജീവി അദ്ദേഹത്തെയും നീക്കിയെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ആദി, ടാഗോര്‍, ബണ്ണി തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ വി വി വിനായകിന്‍റെ പേരും പിന്നീട് ഉയര്‍ന്നുകേട്ടിരുന്നു. പിന്നീടാണ് ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്ന വിവരം മോഹന്‍ രാജ തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

click me!