11,064 ഷോകളിലായി 9,63,721 ടിക്കറ്റുകൾ: വിജയിയുടെ ഗോട്ട് കൊയ്യുന്ന കോടികളുടെ കണക്ക് അത്ഭുതപ്പെടുത്തുന്നത് !

By Web TeamFirst Published Sep 4, 2024, 8:21 PM IST
Highlights

 11,064 ഷോകളിലായി 9,63,721 ടിക്കറ്റുകൾ വിറ്റുവെന്ന് മൂവി ട്രാക്കിംഗ് സൈറ്റ് സാക്നിൽക് പറയുന്നത്

ചെന്നൈ: വ്യാഴാഴ്ച റിലീസിന് മുമ്പ് തന്നെ ദളപതി വിജയ് നായകനായി എത്തുന്ന സംവിധായകൻ വെങ്കട്ട് പ്രഭുവിന്‍റെ സയൻസ് ഫിക്ഷൻ ആക്ഷൻ ചിത്രം ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (ഗോട്ട്) അഡ്വാൻസ് ബുക്കിംഗുകൾ വന്‍ ട്രെൻഡാണ് സൃഷ്ടിക്കുന്നത്. 

ഇന്ത്യന്‍ ബോക്സോഫീസില്‍ സിനിമ മുൻകൂർ ടിക്കറ്റ് വിൽപ്പനയിൽ നിന്ന് 19.38 കോടി രൂപ സമാഹരിച്ചുവെന്നാണ് വിവരം. 11,064 ഷോകളിലായി 9,63,721 ടിക്കറ്റുകൾ വിറ്റുവെന്ന് മൂവി ട്രാക്കിംഗ് സൈറ്റ് സാക്നിൽക് പറയുന്നത്. തമിഴ് പതിപ്പ് മാത്രം 6,859 ഷോകൾക്കായി 9,04,510 ടിക്കറ്റുകളിൽ നിന്ന് 18.25 കോടി രൂപ നേടിയപ്പോൾ ഹിന്ദി, തെലുങ്ക് പതിപ്പുകൾ യഥാക്രമം 30.98 ലക്ഷം രൂപയും 53.4 ലക്ഷം രൂപയും നേടി. 

Latest Videos

അഡ്വാന്‍സ് ബുക്കിംഗില്‍ 12 കോടിയിലധികം തമിഴ്‌നാട്ടിൽ നിന്നാണ് വന്നത്. ഈ വർഷത്തെ ഏറ്റവും വലിയ തമിഴ് ഓപ്പണർ കമൽ ഹാസന്‍റെ ഇന്ത്യൻ 2 ആണ്, അത് അതിൻ്റെ ആദ്യ ദിനം തന്നെ 26 കോടിയായിരുന്നു. ഇന്ത്യൻ 2 ഒടുവിൽ ഇന്ത്യയിൽ 81.3 കോടി നേടുകയും ലോകമെമ്പാടുമായി 150 കോടി രൂപ നേടുകയും ചെയ്തു. എന്നാല്‍ ആദ്യദിന കളക്ഷനില്‍ 100 കോടി ഗോട്ട് പിന്നിട്ടേക്കും എന്നാണ് റിപ്പോര്‍ട്ട്. 

2023ൽ പുറത്തിറങ്ങിയ വിജയുടെ അവസാന ചിത്രമായ ലിയോ ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു. ചിത്രത്തിന്‍റെ നിർമ്മാണ കമ്പനിയായ സെവൻ സ്‌ക്രീൻ സ്റ്റുഡിയോ പറയുന്നതനുസരിച്ച്, ലിയോ ലോകമെമ്പാടും 148.5 കോടി രൂപയാണ് ആദ്യ ദിനം നേടിയത്. ഗോട്ടിന് ആ നാഴികക്കല്ല് മറികടക്കാൻ കഴിയുമോ എന്നാണ് ദളപതി ആരാധകര്‍ ഉറ്റുനോക്കുന്നത്. 

കേരളത്തിലും നിരവധി ആരാധകരുള്ള തമിഴ് താരമാണ് വിജയ്. വിജയ് നായകനായി എത്തുന്ന ഓരോ ചിത്രവും കേരളത്തില്‍ വൻ ഹിറ്റായി മാറാറുണ്ട്. നിലവില്‍ കേരളത്തില്‍ അഡ്വാൻസായി 2.64 കോടി രൂപ ലഭിച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

വെങ്കിട്ട് പ്രഭുവാണ് ഗോട്ട് സംവിധാനം ചെയ്യുന്നത്. ഒരു സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ചിത്രമാണ് ഇതെന്നാണ് വിവരം. യുവാന്‍ ശങ്കര രാജയാണ് സംഗീതം.  'ഗോട്ടിന്‍റെ' പ്രൊഡക്ഷൻ ഹൗസ് എജിഎസ് എൻ്റർടൈൻമെന്‍റ് പ്രൈവറ്റ് ലിമിറ്റഡാണ്. 

'ആന്‍റപ്പനും ടീമും പൊളിച്ചടുക്കുമോ ഓണം': 'ബാഡ് ബോയ്സി'ന്‍റെ കളര്‍ഫുള്‍ ട്രെയിലര്‍ ഇറങ്ങി

റിലീസിന് മണിക്കൂറുകള്‍ മുന്‍പ് കിട്ടിയത് പകുതി ആശ്വാസം: 'ഗോട്ട്' നിര്‍മ്മാതാക്കളുടെ ആവശ്യത്തില്‍ തീരുമാനമായി !
 

click me!