ധരണിയുടെ രചനയിലും സംവിധാനത്തിലും 2004 ല്‍ പുറത്തിറങ്ങിയ ചിത്രം
ഇന്ത്യന്‍ സിനിമയില്‍ത്തന്നെ റീ റിലീസുകള്‍ ഇന്ന് ഏറ്റവുമധികം സംഭവിച്ചുകൊണ്ടിരിക്കുന്നത് തമിഴ് സിനിമയിലാണ്. പുതിയ റിലീസുകള്‍ പ്രേക്ഷകരെ കാര്യമായി ആകര്‍ഷിക്കാത്തതും വലിയ ചെലവില്ലാതെ തിയറ്ററുകളില്‍ എത്തിക്കാമെന്നതുമാണ് റീ റിലീസുകള്‍ നിര്‍മ്മാതാക്കള്‍ക്ക് മുന്നില്‍ തുറന്നിടുന്ന സാധ്യത. റീ റിലീസുകളില്‍ ഏറ്റവും വലിയ വിജയം നേടിയത് വിജയ്‍യുടെ 2004 ചിത്രം ഗില്ലിയാണ്.
ധരണിയുടെ രചനയിലും സംവിധാനത്തിലുമെത്തിയ സ്പോര്‍ട്സ് ആക്ഷന്‍ ചിത്രം 20 വര്‍ഷത്തിനിപ്പുറം വീണ്ടും തിയറ്ററുകളിലെത്തിയത് ഏപ്രില്‍ 20 ന് ആണ്. തമിഴ് സിനിമയില്‍ ഏറ്റവുമധികം ആരാധകരുടെ താരത്തിന്‍റെ ചിത്രമാണെങ്കിലും നിര്‍മ്മാതാക്കളുടെ പ്രതീക്ഷകള്‍ക്കും അപ്പുറത്തേക്ക് പോയി ബോക്സ് ഓഫീസില്‍ ചിത്രം. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് രണ്ട് ആഴ്ച കൊണ്ട് 30 കോടിയില്‍ അധികമാണ് ചിത്രം നേടിയത്. കളക്ഷന്‍റെ ടെറിട്ടോറിയല്‍ ബ്രേക്ക് ഡൗണ്‍ പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക് പുറത്തുവിട്ടിട്ടുണ്ട്.
undefined
ഇതുപ്രകാരം തമിഴ്നാട്ടില്‍ നിന്ന് മാത്രം ചിത്രം നേടിയത് 22 കോടിയാണ്. കര്‍ണാടകത്തില്‍ നിന്ന് 1.35 കോടിയും കേരളത്തില്‍ നിന്ന് 50 ലക്ഷവും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 20 ലക്ഷവും. വിദേശത്തും ചിത്രത്തിന് കാര്യമായ റിലീസ് ഉണ്ടായിരുന്നു. യൂറോപ്യന്‍ മാര്‍ക്കറ്റില്‍ നിന്നാണഅ വിദേശത്ത് ഏറ്റവുമധികം കളക്ഷന്‍ എത്തിയിരിക്കുന്നത്. 3.4 ലക്ഷം ഡോളര്‍. വിദേശത്തുനിന്ന് ആകെ 6.5 കോടി രൂപയാണ് ചിത്രത്തിന് നേടാനായത്.
വിജയ്‍യുടെ താരമൂല്യത്തില്‍ കാര്യമായ വളര്‍ച്ച കൊണ്ടുവന്ന വിജയമായിരുന്നു ഗില്ലിയുടേത്. ഗില്ലി എത്തുന്നത് വരെ ലക്ഷങ്ങളില്‍ ആയിരുന്നു വിജയ്‍യുടെ പ്രതിഫലം. എന്നാല്‍ തിയറ്ററുകളില്‍ 200 ദിവസത്തിലധികം ഓടുകയും വന്‍ സാമ്പത്തിക വിജയം നേടുകയും ചെയ്ത ചിത്രം വിജയ്‍യുടെ താരമൂല്യത്തെയും പ്രതിഫലത്തെയും ഒരുപോലെ ഉയര്‍ത്തി. 8 കോടി ബജറ്റിലെത്തിയ ചിത്രം വിജയ്‍യുടെ ആദ്യ 50 കോടി ക്ലബ്ബ് ചിത്രവുമാണ്. ധരണി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ തൃഷ ആയിരുന്നു നായിക. പ്രകാശ് രാജ്, ആശിഷ് വിദ്യാര്‍ഥി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തി.